കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആള്‍ക്കൂട്ടം പഞ്ഞിക്കിട്ട ആള്‍ദൈവത്തിന് സുപ്രീംകോടതിയുടെ വകയും പണി... പത്ത് ലക്ഷം പിഴ!

  • By രശ്മി നരേന്ദ്രൻ
Google Oneindia Malayalam News

ദില്ലി: സ്വാമി ഓം എന്ന് അറിയപ്പെടുന്ന സ്വയം പ്രഖ്യാപിത ആള്‍ദൈവം കുറച്ച് കാലമായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ബിഗ് ബോസ്സില്‍ നിന്ന് പുറത്താക്കപ്പെട്ടതോടെയാണ് ഓം സ്വാമി കുപ്രസിദ്ധനായത്.

ഇപ്പോഴിതാ സുപ്രീം കോടതിയുടെ പിഴശിക്ഷ കൂടി കിട്ടിയപ്പോള്‍ സ്വാമി ഓം വീണ്ടും കുപ്രസിദ്ധനായിരിക്കുകയാണ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന#റെ നിയമനം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയിലാണ് പിഴശിക്ഷ.

Swami Om

പത്ത് ലക്ഷം രൂപയാണ് സ്വാമി ഓം പിഴയായി അടയ്‌ക്കേണ്ടത്. അടുത്ത ചീഫ് ജസ്റ്റിസിനെ രാഷ്ട്രപതിയോട് ശുപാര്‍ശ ചെയ്യുന്നത് ശരിയല്ലെന്നായിരുന്നു സ്വാമി ഓമിന്റെ വാദം. എന്നാല്‍ ഹര്‍ജി ബാലിശമെന്ന് പറഞ്ഞ് തള്ളുക മാത്രമല്ല, പിഴവിധിക്കുകയും ചെയ്തു കോടതി. സ്വാമി ഓമിനെ കൂടാതെ മുകേഷ് ജെയിന്‍ എന്ന ആള്‍ക്കും ഉണ്ട് പിഴ. ഈ തുക പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് കോടതി കൈമാറുക.

ബിഗ് ബോസ്സ് റിയാലിറ്റി ഷോയില്‍ സ്ത്രീയോട് അപമര്യാദയായി പെരുമാറിയതിന്റെ പേരില്‍ ആയിരുന്നു സ്വാമി ഓം പുറത്താക്കപ്പെട്ടത്. അടുത്തിടെ മുത്തലാക്ക് വിധിയെ കുറിച്ച് സ്വാമി ഓം പറഞ്ഞതും വിവാദമായിരുന്നു. മുത്തലാഖ് പുരുഷന്‍മാരുടെ സ്വാതന്ത്ര്യത്തിന് ഭീഷണിയാണ് എന്ന് പറഞ്ഞ സ്വാമിയെ കഴിഞ്ഞ ദിവസം ആള്‍ക്കൂട്ടം തല്ലിച്ചതച്ചിരുന്നു.

English summary
Former 'Bigg Boss' contestant Swami Om has once again hogged the limelight for all the wrong reasons. The Supreme Court has imposed a fine of Rs 10 lakh on Swami for filing a 'motivated' petition challenging the appointment of Dipak Misra as the next Chief Justice of India
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X