മുൻ ബിഗ്ബോസ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി: വിഷാദം മരണത്തിലേക്ക് നയിച്ചെന്ന് സൂചന!!
ബെംഗളൂരു: കന്നഡ നടിയും മുൻ ബിഗ് ബോസ് കന്നഡ മത്സരാർത്ഥിയുമായ ജയശ്രീ രാമയ്യയെ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച കർണാടകയിലെ ബെംഗളൂരുവിലെ വൃദ്ധ-പുനരധിവാസ കേന്ദ്രത്തിലാണ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുള്ളത്. നടി നേരത്തെ തന്നെ വിഷാദരോഗത്തിന് അടിമയായിരുന്നു. ഇക്കാര്യം നടി സോഷ്യൽ മീഡിയയിൽ സ്വയം വെളിപ്പെടുത്തിയിട്ടുണ്ട്.

വിഷാദരോഗം
ജയശ്രീ വിഷാദ രോഗത്തിന് അടിമയായിരുന്നുവെന്നും ചികിത്സയിലായിരുന്നുവെന്നുമുള്ള പ്പോർട്ടുകളാണ് പുറത്തുവരുന്നത്. കന്നഡ ചലച്ചിത്രമേഖലയ്ക്ക് കനത്ത ആഘാതമേൽപ്പിച്ചുകൊണ്ടാണ് അവരുടെ ആത്മഹത്യ. ജയശ്രീ രാമയ്യയെ ബെംഗളൂരുവിലെ സന്ധ്യ കിരാന ആശ്രമത്തിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതോടെ ബെംഗളൂരു ഗ്രാമത്തിലെ മദനനായകനഹള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഫേസ്ബുക്ക് പോസ്റ്റും വിഷാദ രോഗവും
വിഷാദരോഗത്തിന് അടിമയാണെന്നും ഈ നശിച്ച ലോകക്ക് നിന്ന് യാത്ര പറയുകയാണെന്നും 2020 ജൂലൈ 22ന് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. 2020 ജൂലൈ 22 ന് ജയശ്രീ ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു. പോസ്റ്റ് ചർച്ചയായതോടെ സുഹൃത്തുക്കളും സിനിമാരംഗത്തെ സഹപ്രവർത്തകരും പിന്തുണയുമായി എത്തിയിരുന്നു. കടുത്ത നിലപാടുകളൊന്നും സ്വീകരിക്കരുതെന്ന നിർദേശവും നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ജനുവരി 22ന് നടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

സുരക്ഷിതയെന്ന്
ഫേസ്ബുക്ക് പോസ്റ്റിട്ട് കുറച്ച് മണിക്കൂറുകൾക്ക് ശേഷം ജയശ്രീ ഫേസ്ബുക്കിൽ നിന്ന് പോസ്റ്റ് നീക്കം ചെയ്യുകയും ചെയ്തിരുന്നു. ഞാൻ സുരക്ഷിതയാണെന്നും നിങ്ങളെ എല്ലാവരെയും സ്നേഹിക്കുന്നും വ്യക്തമാക്കിക്കൊണ്ട് രണ്ടാമത്തെ പോസ്റ്റും ജയശ്രീ ഫേസ്ബുക്കിലിട്ടിരുന്നു.
Recommended Video

എന്തുകൊണ്ട് മരണം?
"ഞാൻ ഇതെല്ലാം പ്രചാരണത്തിനുവേണ്ടിയല്ല ചെയ്യുന്നത്. സുദീപ് സാറിൽ നിന്നും സാമ്പത്തിക സഹായം ഞാൻ പ്രതീക്ഷിക്കുന്നില്ല. വിഷാദത്തിനെതിരെ പൊരുതാൻ കഴിയാത്തതിനാൽ എന്റെ മരണം മാത്രമാണ് ഞാൻ പ്രതീക്ഷിക്കുന്നത്. ഞാൻ സാമ്പത്തികമായി ശക്തയാണ്, പക്ഷേ വിഷാദത്തിനടിമയാണെന്നും ജൂലൈ 25ന് ജയശ്രീ ലൈവിൽ വെളിപ്പെടുത്തിയിരുന്നു. താൻ വളരെയധികം വ്യക്തിപരമായ പ്രശ്നങ്ങളിലൂടെ കടന്നുപോകുന്നുവെന്നും കുട്ടിക്കാലം മുതൽ എന്നെ ഒറ്റിക്കൊടുക്കുകയാണെന്നും അതിൽ നിന്ന് മോചനം നേടാൻ കഴിയുന്നില്ലെന്നും നടി വ്യക്തമാക്കിയിരുന്നു.
-
ബെംഗളൂരുവിലെ യാത്രാ ദുരിതം തീരില്ലേ? ബനസ്വാഡി ഫ്ലൈഓവർ 5 വർഷമായിട്ടും കടലാസിൽ തന്നെ, വൻ പ്രതിഷേധം -
കുട്ടികളുടെ സ്ക്രീന്‍ടൈം ഒരു മണിക്കൂര്‍ മാത്രം; കര്‍ണാടക നടപ്പാക്കുന്ന ഡിജിറ്റല്‍ ഡിറ്റോക്സ് നയം ഇങ്ങനെ -
ഉല്ലാസ് പന്തളത്തിന് 10,000 രൂപ നൽകി സഹായിച്ചു, പക്ഷെ വിളിച്ച് പറയുന്ന ആളല്ല ഞാനെന്ന് അഖിൽ മാരാർ; വൻ ട്രോൾ -
ഇനി ഒരു മാസത്തേക്ക് തിരിഞ്ഞുനോക്കേണ്ട.. വിഷു വരെ ഈ രാശിക്കാര്‍ക്ക് നല്ലകാലം -
സ്വർണ നിക്ഷേപത്തിൽ ചൈനയ്ക്ക് വൻ ജാക്ക്പോട്ട്; കണ്ടെത്തിയത് 1100 ടണ്‍ സ്വർണം,ഇനി ചൈനയെ പിടിച്ചാൽ കിട്ടില്ല -
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..!












Click it and Unblock the Notifications