കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ ബീഹാര്‍ മുഖ്യമന്ത്രി ജഗനാഥ് മിശ്ര അന്തരിച്ചു

Google Oneindia Malayalam News

പാട്ന: മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായിരുന്ന ജഗന്നാഥ് മിശ്ര അന്തരിച്ചു. വാര്‍ധക്യസഹജമായ രോഗത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. ബിഹാറിലെ അവസാന കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്ന മിശ്ര സംസ്ഥാനത്ത് മുന്നുതവണ മുഖ്യമന്ത്രി കസേരയിലിരിന്നിട്ടുണ്ട്. പിവി നരസിംഹ റാവു മന്ത്രിസഭയില്‍ കേന്ദ്രമന്ത്രിയുമായിരുന്നു.

തൊട്ടാല്‍ വിവരമറിയും; അടിച്ചാല്‍ തിരിച്ചടിക്കാന്‍ പാക് അതിര്‍ത്തിയിലേക്ക് യുദ്ധസജ്ജ സേനയുമായി ഇന്ത്യതൊട്ടാല്‍ വിവരമറിയും; അടിച്ചാല്‍ തിരിച്ചടിക്കാന്‍ പാക് അതിര്‍ത്തിയിലേക്ക് യുദ്ധസജ്ജ സേനയുമായി ഇന്ത്യ

കോണ്‍ഗ്രസ് വിട്ട ജഗന്നാഥ് മിശ്ര പിന്നീട് എന്‍സിപിയിലും ജെഡിയുവിലും പ്രവര്‍ത്തിച്ചു. കാലിത്തീറ്റ കുംഭകോണക്കേസിൽ ആര്‍ജെഡി ലാലു പ്രസാദ് യാദവിനൊപ്പം കുറ്റക്കാരനായി കണ്ടെത്തിയ വ്യക്തികൂടിയാണ് മിശ്ര. 2013 ലെയും 2018ലെയും കാലിത്തീറ്റ കുംഭകോണ കേസിൽ മിശ്രയെ പ്രതി ചേർത്തിരുന്നു. 2017ൽ കേസിൽ മിശ്രയെ കോടതി കുറ്റവിമുക്തനാക്കിയിരുന്നു.

mishra

പിന്നീട് 2018ൽ ലാലു പ്രസാദ് യാദവിനെയും ജഗന്നാഥ് മിശ്രയെയും ചൈബാദ് ട്രെഷറിയിൽ നിന്നും 37.62 കോടി രൂപ പിൻവലിച്ച കേസിൽ സിബിഐ കോടതി അഞ്ച് വർഷത്തേക്ക് ശിക്ഷിച്ചിരുന്നു. ജഗന്നാഥ് മിശ്രയുടെ വിയോഗത്തില്‍ അനുശോചനം രേഖപ്പെടുത്തിയ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ദുഃഖാചരണം ഏര്‍പ്പെടുത്തി.

സംവരണ വിഷയത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത്സംവരണ വിഷയത്തില്‍ ഇരുവിഭാഗങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ച വേണമെന്ന് മോഹന്‍ ഭാഗവത്

English summary
former bihar cm jagannath mishra passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X