കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹാറില്‍ കോണ്‍ഗ്രസിന് മൂന്നാം നഷ്ടം; ഒന്ന് ലാഭം... രണ്ടെണ്ണം കൊത്തിയത് ജെഡിയു, ഒന്ന് എല്‍ജെപി

Google Oneindia Malayalam News

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരവെ ബിഹാറിലെ രാഷ്ട്രീയം വ്യത്യസ്തമായ കാഴ്ചകള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. പലരും മറുകണ്ടം ചാടുന്നു. ചിലര്‍ പഴയ പാര്‍ട്ടിയിലേക്ക് തന്നെ തിരിച്ചെത്തുന്നു. നേതാക്കളുടെ കൂറുമാറ്റം മിക്കപ്പോഴും അണികളെ ആശങ്കയിലാക്കുന്നുണ്ട്. എങ്കിലും നേതാക്കള്‍ പോകുന്ന വഴിയില്‍ സഞ്ചരിക്കുന്ന അണികളും കുറവല്ല. ഏറ്റവും ഒടുവില്‍ കൂറുമാറിയ നേതാവ് കോണ്‍ഗ്രസിന്റേതാണ്.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന റാം ജതന്‍ സിന്‍ഹ കഴിഞ്ഞദിവസം ഭരണകക്ഷിയായ ജെഡിയുവില്‍ ചേര്‍ന്നു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ സാന്നിധ്യത്തില്‍ അദ്ദേഹം ജെഡിയു അംഗത്വം സ്വീകരിച്ചു. കോണ്‍ഗ്രസില്‍ നിന്ന് രാജിവെക്കുന്ന മൂന്നാമത്തെ മുന്‍ സംസ്ഥാന അധ്യക്ഷനാണ് റാം ജതന്‍ സിന്‍ഹ. തിരിച്ചും സംഭവിക്കുന്നുണ്ട്. ബിഹാറിലെ രസകരമായ രാഷ്ട്രീയ വിശേഷങ്ങള്‍ ഇങ്ങനെ...

പട്‌നയില്‍ ജെഡിയുവിന് ആഘോഷം

പട്‌നയില്‍ ജെഡിയുവിന് ആഘോഷം

പട്‌നയില്‍ ജെഡിയുവിന് വലിയ ആഘോഷമായിരുന്നു ചൊവ്വാഴ്ച. മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പാര്‍ട്ടിയില്‍ ചേര്‍ന്നത് മാത്രമല്ല വിഷയം. അതുവഴി ലഭിക്കാന്‍ പോകുന്ന വോട്ടിലാണ് ജെഡിയുവിന്റെ നോട്ടം. റാം ജതന്‍ സിന്‍ഹ അംഗത്വമെടുക്കുന്ന ചടങ്ങില്‍ ജെഡിയു ദേശീയ ഉപാധ്യക്ഷന്‍ പ്രശാന്ത് കിഷോര്‍ ഉള്‍പ്പെടെ ഒട്ടേറെ നേതാക്കള്‍ പങ്കെടുത്തു.

സിന്‍ഹ സാധാരണ നേതാവല്ല

സിന്‍ഹ സാധാരണ നേതാവല്ല

സിന്‍ഹ സാധാരണ നേതാവല്ലെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. അദ്ദേഹം പാര്‍ട്ടിയില്‍ ചേര്‍ന്നതിന്റെ ഗുണം അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്ന് നിതീഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിഹാറിന്റെ വികസനത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച നേതാവാണ് നിതീഷ് കുമാറെന്ന് സിന്‍ഹ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ സജീവമല്ല

കോണ്‍ഗ്രസില്‍ സജീവമല്ല

റാം ജതന്‍ സിന്‍ഹ വര്‍ഷങ്ങളായി കോണ്‍ഗ്രസില്‍ സജീവമല്ല. പാര്‍ട്ടിയുമായി അകലം പാലിക്കാന്‍ തുടങ്ങിയത് 2015ലാണ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതാണ് കോണ്‍ഗ്രസില്‍ നിന്ന് അകലാന്‍ കാരണം. എന്നാല്‍ മറ്റൊരു പാര്‍ട്ടിയിലും ഇതുവരെ അംഗമായിരുന്നില്ല. ചൊവ്വാഴ്ച അദ്ദേഹം ജെഡിയുവില്‍ ചേര്‍ന്നു.

മൂന്ന് തവണ എംഎല്‍എ

മൂന്ന് തവണ എംഎല്‍എ

2003ല്‍ ബിഹാര്‍ കോണ്‍ഗ്രസിന്റെ അധ്യക്ഷനായിരുന്നു സിന്‍ഹ. ജഹാനാബാദിലെ മഖ്ദൂംപൂര്‍ മണ്ഡലത്തില്‍ നിന്ന് മൂന്ന് തവണ എംഎല്‍എ ആയിട്ടുണ്ട്. ഇപ്പോള്‍ ഈ മണ്ഡലം സംവരണം ചെയ്യപ്പെട്ടിരിക്കുകയാണ്.

ലോക്‌സഭയിലേക്ക് മല്‍സരിച്ചേക്കും

ലോക്‌സഭയിലേക്ക് മല്‍സരിച്ചേക്കും

സിന്‍ഹ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജഹന്നാബാദില്‍ നിന്ന ജെഡിയുവിന് വേണ്ടി മല്‍സരിക്കുമെന്നാണ് വിവരം. ഭുമിഹാര്‍ വിഭാഗത്തില്‍പ്പെട്ടവര്‍ ഭൂരിപക്ഷമുള്ള മണ്ഡലമാണിത്. ഈ വിഭാഗത്തില്‍പ്പെട്ട നേതാവാണ് സിന്‍ഹ. അതുകൊണ്ടുതന്നെ വിജയം ഉറപ്പാണെന്ന് ജെഡിയു കരുതുന്നു. അദ്ദേഹത്തോടൊപ്പം ഒട്ടേറെ പേര്‍ ജെഡിയു അംഗത്വം എടുത്തിട്ടുണ്ട്.

രണ്ടാം കോണ്‍ഗ്രസ് അധ്യക്ഷന്‍

രണ്ടാം കോണ്‍ഗ്രസ് അധ്യക്ഷന്‍

ജെഡിയുവില്‍ ചേരുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷനാണ് സിന്‍ഹ. നേരത്തെ അശോക് ചൗധരി ജെഡിയുവില്‍ ചേര്‍ന്നിരുന്നു. ഇദ്ദേഹം കോണ്‍ഗ്രസ് എംഎല്‍എയും ആയിരുന്നു. മറ്റൊരു കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ രാംവിലാസ് പാസ്വാന്റെ എല്‍ജെപിയില്‍ ചേര്‍ന്നിരുന്നു.

മെഹ്ബൂബ് അലി കൈസര്‍

മെഹ്ബൂബ് അലി കൈസര്‍

കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷന്‍ മെഹ്ബൂബ് അലി കൈസറാണ് ലോക്ജന ശക്തി പാര്‍ട്ടിയില്‍ ചേര്‍ന്നത്. മൂന്ന് മുന്‍ സംസ്ഥാന നേതാക്കളെയാണ് കോണ്‍ഗ്രസിന് അടുത്ത കാലത്തായി നഷ്ടമായത്. എന്നാല്‍ താരീഖ് അന്‍വര്‍ തിരിച്ചെത്തിയത് കോണ്‍ഗ്രസിന് നേട്ടമായി.

ആരാണ് താരീഖ് അന്‍വര്‍

ആരാണ് താരീഖ് അന്‍വര്‍

ശരത് പവാറിനൊപ്പം കോണ്‍ഗ്രസ് വിട്ട് എന്‍സിപി രൂപീകരിക്കാന്‍ ചുക്കാന്‍ പിടിച്ച നേതാവാണ് താരീഖ് അന്‍വര്‍. എന്‍സിപിയുടെ കരുത്തനായ നേതാവായിരുന്നു ഇത്രയും കാലം. മാസങ്ങള്‍ക്ക് മുമ്പാണ് അദ്ദേഹം തിരിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ഇദ്ദേഹത്തിന്റെ വരവ് ബിഹാറിലെ കോണ്‍ഗ്രസിന് ശക്തി പകര്‍ന്നിട്ടുണ്ട്.

സീറ്റ് മോഹമാണ്...

സീറ്റ് മോഹമാണ്...

സീറ്റ് മോഹമാണ് പല നേതാക്കളുടെയും കൂറുമാറ്റത്തിന് കാരണമെന്ന് പ്രചാരണമുണ്ട്. പാര്‍ട്ടി മാറുന്നത് മാത്രമല്ല, മുന്നണി മാറുന്നതും സീറ്റ് മോഹം വച്ചുതന്നെ. ആര്‍എല്‍എസ്പി നേതാവ് ഉപേന്ദ്ര കുശ്വാഹ അടുത്തിടെ എന്‍ഡിഎ വിട്ട് കോണ്‍ഗ്രസ് സഖ്യത്തില്‍ ചേര്‍ന്നത് മതിയായ സീറ്റ് തന്നില്ല എന്നാരോപിച്ചാണ്.

മാഞ്ചി വ്യത്യസ്തന്‍

മാഞ്ചി വ്യത്യസ്തന്‍

അവിടെയാണ് ജിതന്‍ റാം മാഞ്ചി വ്യത്യസ്തനാകുന്നത്. നേരത്തെ ബിജെപിക്കൊപ്പം സഹകരിച്ചിരുന്ന ജെഡിയു നേതാവായ മാഞ്ചി അടുത്തിടെ ജെഡിയു വിട്ടു. സ്വന്തമായി പാര്‍ട്ടിയുണ്ടാക്കി. ഇപ്പോള്‍ കോണ്‍ഗ്രസ് സഖ്യത്തിലാണ് മാഞ്ചി. ഇവിടെ സീറ്റ് ലഭിച്ചില്ലെങ്കിലും ഇനി ബിജെപിക്കൊപ്പം പോകില്ലെന്ന് മാഞ്ചി പറയുന്നു.

ഈ നിര്‍ദേശം കുഴക്കുന്നു

ഈ നിര്‍ദേശം കുഴക്കുന്നു

ബിഹാറിലെ വിശാല സഖ്യത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായിട്ടില്ല. കോണ്‍ഗ്രസും ആര്‍ജെഡിയുമാണ് സഖ്യത്തിലെ പ്രധാന കക്ഷികല്‍. മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോര്‍ച്ചയും ഈ സഖ്യത്തിലുണ്ട്. ഒരു സീറ്റും ലഭിച്ചില്ലെങ്കിലും വിശാല സഖ്യത്തില്‍ തന്നെ തുടരുമെന്നും അദ്ദേഹം പറഞ്ഞു. സീറ്റ് നല്‍കുകയാണെങ്കില്‍ ആര്‍എല്‍എസ്പിക്ക് നല്‍കും പോലെ വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

പാകിസ്താന്‍കാരെ ഞെട്ടിച്ച് സൗദിയില്‍ നിന്ന് അഞ്ച് ട്രക്കുകള്‍; കിരീടവകാശിയുടെ സുഖസാമഗ്രികള്‍പാകിസ്താന്‍കാരെ ഞെട്ടിച്ച് സൗദിയില്‍ നിന്ന് അഞ്ച് ട്രക്കുകള്‍; കിരീടവകാശിയുടെ സുഖസാമഗ്രികള്‍

English summary
Former Bihar Congress President Ram Jatan Sinha Joins Nitish Kumar's JD(U)
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X