Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗുജറാത്ത് പിടിക്കാന്‍ ആം ആദ്മിക്ക് തുണ മുന്‍ ബിജെപി നേതാവ്

അഹമ്മദാബാദ്: അടുത്തവര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഗുജറാത്തില്‍ കനത്ത പോരാട്ടം നടത്താനൊരുങ്ങുകയാണ് ആം ആദ്മി പാര്‍ട്ടി. പഞ്ചാബ്, ഗോവ, മഹാരാഷ്ട്ര സംസ്ഥാനങ്ങളില്‍ ശക്തി തെളിയിച്ച അരവിന്ദ് കെജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടിക്ക് ഗുജറാത്തിലും ശ്രദ്ധേയമായ പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് കരുതപ്പെടുന്നത്.

ആം ആദ്മി പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് കാമ്പയില്‍ ഉദ്ഘാടനം ചെയ്യാന്‍ അരവിന്ദ് കെജ്‌രിവാള്‍ ശനിയാഴ്ച ഗുജറാത്തിലെത്തുന്നുണ്ട്. മുന്‍ ബിജെപി നേതാവും മൂന്നുതവണ എംഎല്‍എയുമായ കാനു കല്‍സാരിയ ആണ് ആം ആദ്മിയുടെ ഗുജറാത്തിലെ മുഖം. ഗുജറാത്തിലെ ജനങ്ങളുമായി പ്രത്യേകിച്ചും താഴെക്കിടയിലുള്ളവരുമായി കല്‍സാരിയയ്ക്കുള്ള ബന്ധം പാര്‍ട്ടിക്ക് തുണയാകുമെന്നാണ് കരുതപ്പെടുന്നത്.

arvind-kejriwal-press-confrence

തണ്ണീര്‍ത്തടം നികത്തി സിമന്റ് ഫാക്ടറി തുടങ്ങാനുള്ള നരേന്ദ്ര മോദി സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കര്‍ഷകരെ സംഘടിപ്പിച്ച് സമരം നടത്തി വിജയിച്ചയാളാണ് കല്‍സാരിയ. ഇതോടെ ബിജെപി ബന്ധം ഉപേക്ഷിച്ച ഇദ്ദേഹം 2014ല്‍ ആം ആദ്മിയില്‍ ചേരുകയായിരുന്നു. ആം ആദ്മി പാര്‍ട്ടി അഴിമതിക്കെതിരെ ധീരമായ നിലപാട് ആണ് എടുക്കുന്നതെന്ന് കല്‍സാരിയ പറയുന്നു.

ഗുജറാത്തില്‍ 182 സീറ്റുകളിലാണ് ആം ആദ്മി മത്സരിക്കുക. ഗുജറാത്തില്‍ പാര്‍ട്ടി വേരോട്ടമുണ്ടാക്കുന്നുണ്ടെന്ന് കണ്ടതോടെയാണ് ആം ആദ്മിക്കെതിരെ ദില്ലിയില്‍ പോലീസിനെയും സിബിഐയെയും ഉപയോഗിച്ച് കള്ളക്കേസ് ചമയ്ക്കുന്നതന്നും ആരോണമുണ്ട്. ബിജെപിയുടെ ഏറ്റവും വലിയ ശത്രുവായി മാറിക്കഴിഞ്ഞ ആം ആദ്മി പാര്‍ട്ടിക്ക് ഗുജറാത്ത് തെരഞ്ഞെടുപ്പ് വലിയ വെല്ലുവിളിയായിരിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+