കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് ഞെട്ടല്‍! പാര്‍ട്ടി വിട്ട് മുന്‍ എക്സൈസ് മന്ത്രി! കോണ്‍ഗ്രസില്‍ ചേര്‍ന്നു

  • By
Google Oneindia Malayalam News

ബെംഗളൂരു: മുന്‍ കര്‍ണാടക മന്ത്രി കെബി ഷാനപ്പ ബിജെപി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. കല്‍ബുര്‍ഗിയിലുള്ള കോണ്‍ഗ്രസ് ഓഫീസില്‍ എത്തി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ സാന്നിധ്യത്തിലാണ് ഷാനപ്പ പാര്‍ട്ടിയില്‍ ചേര്‍ന്നത്.

modiupbjp-

<strong>തൃശ്ശൂരില്‍ ഞെട്ടിക്കാന്‍ ബിജെപി! ഇറക്കുന്നത് സുരേഷ് ഗോപിയെ! കാരണം ഇതാണ്</strong>തൃശ്ശൂരില്‍ ഞെട്ടിക്കാന്‍ ബിജെപി! ഇറക്കുന്നത് സുരേഷ് ഗോപിയെ! കാരണം ഇതാണ്

പരിപാടിയില്‍ ഷാനപ്പ ബിജെപിയെ കടന്നാക്രമിച്ചു. മുന്‍ പ്രധാമന്ത്രി അടല്‍ ബിഹാരി വാജ്പെയുടെ മരണശേഷം പാര്‍ട്ടി തെറ്റായ വഴക്കങ്ങളേയും മോശം സംസ്കാരങ്ങളേയുമാണ് പിന്തുടരുന്നത്. നിലവിലെ പാര്‍ട്ടി നിലപാടുകളോട് യാതൊരു വിധത്തിലും യോജിക്കാനാവില്ല, ഷാനപ്പ പറഞ്ഞു.പാര്‍ട്ടി മുതിര്‍ന്ന നേതാക്കളെ അകറ്റി നിര്‍ത്തുന്നതിനോടും ഷാനപ്പ അതൃപ്തി പ്രകടിപ്പിച്ചു.

ഭരണ ഘടനയെ തിരുത്താന്‍ നടക്കുന്ന അനന്ത കുമാര്‍ ഹെഗ്ഡെയെ പോലുള്ളവര്‍ തുടരുന്ന ബിജെപിയില്‍ ഇനിയും തനിക്ക് നില്‍ക്കാന്‍ ആവില്ലെന്നും ഷാനപ്പ പറഞ്ഞു. മുന്‍ കമ്മ്യൂണിസ്റ്റ് നേതാവായ ഷാനപ്പ 2004 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ജെഎച്ച് പട്ടേല്‍ മന്ത്രിസഭയില്‍ എക്സൈസ് മന്ത്രിയായിരുന്നു ഷാനപ്പ.

English summary
Former BJP leader Shanappa joins Congress in Kalaburagi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X