കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എനിക്ക് വോട്ട് ചെയ്യാത്തവരെ ഞാന്‍ കരയിപ്പിക്കും; തിരഞ്ഞെടുപ്പില്‍ തോറ്റ ബിജെപി മന്ത്രിയുടെ ഭീഷണി

  • By Goury Viswanathan
Google Oneindia Malayalam News

ബുര്‍ഹാന്‍പൂര്‍: 15 വര്‍ഷം നീണ്ടു നിന്ന ബിജെപി ഭരണത്തിന് അന്ത്യം കുറിച്ചുകൊണ്ടാണ് മധ്യപ്രദേശില്‍ ഇക്കുറി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്. അവസാന നിമിഷം വരെ ഇരു പാര്‍ട്ടികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ചവെച്ചത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജ്യം ആര്‍ക്കൊപ്പം നില്‍ക്കുമെന്ന കൃത്യമായ സൂചനകള്‍ നല്‍കുന്നതാണ് മധ്യപ്രദേശിലെ തിരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹിന്ദി ഹൃദയഭൂമിയിലേറ്റ തിരിച്ചടി ബിജെപിക്ക് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ജനങ്ങള്‍ക്കതിരെ പരസ്യമായി ഭീഷണി മുഴക്കി രംഗത്തെത്തിയിരിക്കുകയാണ് മധ്യപ്രദേശിലെ ബിജെപി നേതാവ് അര്‍ച്ചന ചിത്‌നിസ്. മുന്‍ മന്ത്രിയുടെ ഭീഷണി പാര്‍ട്ടി നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. വിശദാംശങ്ങള്‍ ഇങ്ങനെ:

 മുന്‍മന്ത്രി

മുന്‍മന്ത്രി

ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭയിലെ വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്നു അര്‍ച്ചന ചിത്‌നിസ്. ബുര്‍ഹാന്‍പൂര്‍ മണ്ഡലത്തില്‍ നിന്നുമാണ് അര്‍ച്ചന ഇക്കുറി ജനവിധി തേടിയത്. മൂന്ന് വട്ടം തുടര്‍ച്ചായി ബുര്‍ഹാന്‍പൂരിലെ എംഎല്‍എയായിരുന്ന അര്‍ച്ചനയ്ക്ക് കനത്ത തോല്‍വിയാണ് ഇക്കുറി മണ്ഡലത്തില്‍ നേരിടേണ്ടി വന്നത്.

സ്വതന്ത്ര്യനോട് തോറ്റു

സ്വതന്ത്ര്യനോട് തോറ്റു

ബുര്‍ഹാന്‍പൂര്‍ മണ്ഡലത്തിലെ സ്വതന്ത്ര്യ സ്ഥാനാര്‍ത്ഥിയായിരുന്ന താക്കൂര്‍ സുരേന്ദ്ര സിങ്ങിനോടാണ് അര്‍ച്ചന ചിത്‌നിസ് ഇക്കുറി തോറ്റത്. 5120 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു താക്കൂര്‍ സുരേന്ദ്ര സിങിന്റെ വിജയം.

ഭീഷണി

ഭീഷണി

തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബുര്‍ഹാന്‍പൂരില്‍ നടന്ന പൊതുചടങ്ങില്‍ വെച്ചാണ് തനിക്ക് വോട്ട് ചെയ്യാത്തവര്‍ക്കെതിരെ അര്‍ച്ചന ഭീഷണി മുഴക്കിയിരിക്കുന്നത്. തനിക്ക് വോട്ട് ചെയ്യാത്തവര്‍ പശ്ചാത്തപിക്കും അവരെ താന്‍ കരയിപ്പിക്കുമെന്നാണ് ബിജെപി നേതാവിന്റെ വെല്ലുവിളി.

കരയിപ്പിക്കും

കരയിപ്പിക്കും

എനിക്ക് വോട്ട് ചെയ്തവരുടെ തല താഴാന്‍ ഞാന്‍ അനുവദിക്കില്ല. എന്നാല്‍ തെറ്റിദ്ധാരണ കൊണ്ടോ, മറ്റുള്ളവരുടെ പ്രേരണ കൊണ്ടോ, സ്വന്തം ഇഷ്ടപ്രകാരമോ എനിക്ക് വോട്ട് ചെയ്യാത്തവരെ കരയിപ്പിച്ചില്ലെങ്കില്‍ എന്റെ പേര് അര്‍ച്ചന ചിത്‌നിസ് എന്നല്ല എന്നായിരുന്നു ബിജെപി വനിതാ നേതാവിന്റെ വാക്കുകള്‍.

 പ്രതിഷേധം

പ്രതിഷേധം

അര്‍ച്ചന ചിത്‌നിസിന്റെ പ്രസംഗം സോഷ്യല്‍ മീഡിയിയല്‍ വൈറലായതോടെ ഇവര്‍ക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. നേതാവിന്റെ ഭീഷണി ബിജെപി നേതൃത്വത്തെയും വെട്ടിലാക്കിയിരിക്കുകയാണ്. അര്‍ച്ചനയ്ക്കതെിരെ കേസെടുക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.

മധ്യപ്രദേശിലെ തിരിച്ചടി

മധ്യപ്രദേശിലെ തിരിച്ചടി

230 അംഗ നിയമസഭയില്‍ കേവല ഭീരിപക്ഷമായ 116 സീറ്റിലെത്താന്‍ ഇക്കുറി ബിജെപിക്ക് കഴിഞ്ഞില്ല. 109 സീറ്റുകളിലാണ് സംസ്ഥാനത്ത് ബിജെപി വിജയിച്ചത്. 114 സീറ്റു കിട്ടിയ കോണ്‍ഗ്രസാണ് ഏറ്റവും വലിയ ഒറ്റകക്ഷി. മായാവതിയുടെയും എസ്പിയുടെയും സ്വതന്ത്ര്യന്മാരുടെയും പിന്തുണ ലഭിച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ രൂപികരിച്ചു. പിസിസി അധ്യക്ഷന്‍ കമല്‍നാഥ് മധ്യപ്രദേശ് മുഖ്യമന്ത്രിയാകും.

മന്ത്രിമാര്‍ക്ക് കൂട്ടത്തോല്‍വി

മന്ത്രിമാര്‍ക്ക് കൂട്ടത്തോല്‍വി

മധ്യപ്രദേശില്‍ ഇക്കുറി മന്ത്രിമാര്‍ നേരിട്ടത് കൂട്ടത്തോല്‍ിംഗ് മന്ത്രിസഭയിലെ അംഗങ്ങളായിരുന്ന 13 ബിജെപി മന്ത്രിമാരാണ് പരാജയപ്പെട്ടത്. ധനമന്ത്രി ജയന്ത് മലൈയ്യ, റവന്യൂ മന്ത്രി ഉമാ ശങ്കര്‍ ഗുപ്ത, ആരോഗ്യ മന്ത്രി രുസ്തം സിംഗ്, സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ഓംപ്രകാശ് ദുല്‍വെ തുടങ്ങിയവരാണ് തോറ്റ മന്ത്രിമാരില്‍ പ്രമുഖര്‍. ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാരിനെതിരായ ഭരണവിരുദ്ധ വികാരത്തിന്റെ തെളിവാണ് മന്ത്രിമാരുടെ കൂട്ടത്തോല്‍വി.

വീഡിയോ

അര്‍ച്ചന ചിത്‌നിസിന്റെ ഭീഷണി പ്രസംഗത്തിന്റെ വീഡിയോ

രാഹുല്‍ ഈശ്വറിനെ തേടി പോലീസ്; കേരളത്തിലില്ല, എവിടെയാണെന്ന് രാഹുല്‍ തന്നെ പറയുന്നുരാഹുല്‍ ഈശ്വറിനെ തേടി പോലീസ്; കേരളത്തിലില്ല, എവിടെയാണെന്ന് രാഹുല്‍ തന്നെ പറയുന്നു

English summary
After defeat in MP, former BJP minister issues open threat to those who didn't vote for her
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X