ഗുജറാത്തിലെ മുന്‍ ബിജെപി എംഎല്‍എ ഓടുന്ന ട്രെയിനില്‍ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു
Recommended Video

ഗാന്ധിനഗര്‍: മുതിര്‍ന്ന ബിജെപി നേതാവും ഗുജറാത്ത് മുന്‍എംഎല്‍എയുമായ ജയന്തിലാല്‍ ഭാനുശാലി ട്രെയിനില്‍ വെടിയേറ്റ് മരിച്ചു. സ്വാജി നഗരി എക്‌സപ്രസില്‍ കാതരിയ-സര്‍ബാരി സ്റ്റേഷനുകള്‍ക്കിടയില്‍ വെച്ചായിരുന്നു സംഭവം. വെടിവെച്ചയാളെക്കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
ബുജിയില്‍ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രയില്‍ വെച്ചാണ് ജയന്തിലാല്‍ ഭാനുശാലിക്ക് അജ്ഞാതന്റെ വെടിയേല്‍ക്കുന്നത്. അബദാസ മണ്ഡലത്തില്‍ നിന്നുള്ള മുന്‍എംഎല്‍എയായിരുന്നു ഭാനുശാലി. കുച്ച് ജില്ലയിലെ ബിജെപി വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം കഴിഞ്ഞ ജൂണിലാണ് സ്ഥാനം രാജിവെച്ചത്.

ബലാത്സംഗ ആരോപണങ്ങളെ തുടര്‍ന്നായിരുന്നു അദ്ദേഹത്തിന്റെ രാജി. തനിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ തന്റെ രാഷ്ട്രീയ പ്രതിച്ഛായ തകര്‍ക്കാനുള്ള എതിരാളികളുടെ നീക്കത്തിന്റെ ഭാഗമായിരുന്നു എന്നാണ് ഭാനുശാലിയുടെ വിശദീകരണം. 21 വയസ്സുകാരിയായ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ബന്‍സാലിക്കെതിരെ പോലീസ് രേഖപ്പെടുത്തിയ എഫ്‌ഐആര്‍ ഗുജറാത്ത് ഹൈക്കോടതി റദ്ദ് ചെയ്തിരുന്നു.












Click it and Unblock the Notifications