കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന്റെ ഡബിള്‍ ഷൂട്ട്: മുന്‍ ബിജെപി വിമതന്‍ സ്പീക്കറാകും, വന്‍ ലക്ഷ്യങ്ങള്‍

Google Oneindia Malayalam News

ദില്ലി: എന്തുവില കൊടുത്തും ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കുക എന്ന ലക്ഷ്യത്തോടെയാണ് മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് ശിവസേനയുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചത്. ബിജെപിക്ക് ഭരണം നഷ്ടമായാല്‍ പല പ്രമുഖരും ബിജെപി വിട്ടേക്കുമെന്ന് കോണ്‍ഗ്രസിന് അറിയാമായിരുന്നു. ഇപ്പോള്‍ ബിജെപിയുടെ മുതിര്‍ന്ന നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചന നല്‍കി കഴിഞ്ഞു.

ഇതിനിടെയാണ് ബിജെപിയുടെ മുന്‍ നേതാവിനെ കോണ്‍ഗ്രസ് സ്പീക്കര്‍ പദവിയിലേക്ക് നാമനിര്‍ദേശം ചെയ്തിരിക്കുന്നത്. ബിജെപി നേതൃത്വത്തിനെതിരെ കലാപം നടത്തി കോണ്‍ഗ്രസിലെത്തിയ നാനാ പട്ടോളിയാണ് പുതിയ സ്പീക്കറാകുക. ഇദ്ദേഹത്തെ സ്പീക്കറായി നിയമിക്കുന്നതിലൂടെ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസിന് മറ്റൊരു ലക്ഷ്യവുമുണ്ട്. രാഷ്ട്രീയമായി വന്‍ നേട്ടമാണ് കോണ്‍ഗ്രസ് ഉന്നമിടുന്നത്...

 വിദര്‍ഭ മേഖലിയല്‍ നിന്ന്...

വിദര്‍ഭ മേഖലിയല്‍ നിന്ന്...

വിദര്‍ഭ മേഖലിയല്‍ നിന്നുള്ള നേതാവാണ് നാനാ പട്ടോളി. ഒബിസി കുണാബി സമുദായത്തില്‍പ്പെട്ട ഇദ്ദേഹത്തിന് കര്‍ഷകര്‍ക്കിടയില്‍ വന്‍ സ്വാധീനമാണ്. നേരത്തെ ബിജെപി എംപിയായിരുന്ന ഇദ്ദേഹം നിലവില്‍ കോണ്‍ഗ്രസിന്റെ കര്‍ഷക വിഭാഗത്തിന്റെ നേതാവ് കൂടിയാണ്.

 കോണ്‍ഗ്രസിന്റെ രണ്ടാംലക്ഷ്യം

കോണ്‍ഗ്രസിന്റെ രണ്ടാംലക്ഷ്യം

ബിജെപിക്ക് ശക്തമായ താക്കീത് നല്‍കുന്നതിന് പിന്നാലെ കര്‍ഷകരെ കൂടെ നിര്‍ത്തുക എന്നതാണ് കോണ്‍ഗ്രസ് ലക്ഷ്യം. ബിജെപി വിട്ട് എത്തിയവര്‍ക്ക് അര്‍ഹമായ പരിഗണന കോണ്‍ഗ്രസ് നല്‍കുമെന്ന സൂചനയും ഇതിലുണ്ട്. ഇതാകട്ടെ ബിജെപിക്ക് അധികാരം നഷ്ടമായ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ പാര്‍ട്ടി വിടാന്‍ വഴിയൊരിക്കിയേക്കും.

 കലാപമുയര്‍ത്തിയ നേതാവ്

കലാപമുയര്‍ത്തിയ നേതാവ്

മോദി സര്‍ക്കാരിന്റെ ആദ്യ ഭരണത്തില്‍ ബിജെപി നേതൃത്വത്തിനെതിരെ കലാപമുയര്‍ത്തിയ നേതാവാണ് നാനാ പട്ടോളി. പിന്നീട് വിമതനായി മാറിയ അദ്ദേഹം ബിജെപിയില്‍ നിന്ന് രാജിവയ്ക്കുകയായിരുന്നു. ശേഷം നാഗ്പൂര്‍ മണ്ഡലത്തില്‍ നിതിന്‍ ഗഡ്കരിക്ക് എതിരെ മല്‍സരിച്ചെങ്കിലും വിജയിച്ചില്ല.

 ആദ്യം ബിജെപി, തൊട്ടുപിന്നാലെ രാജി

ആദ്യം ബിജെപി, തൊട്ടുപിന്നാലെ രാജി

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് നാനാ പട്ടോളി ബിജെപിയില്‍ ചേര്‍ന്നത്. ബാന്ധര്‍ ഗോണ്ടിയയില്‍ സ്ഥാനാര്‍ഥിയായ അദ്ദേഹം എന്‍സിപിയുടെ ശക്തനായ നേതാവ് പ്രഫുല്‍ പട്ടേലിനെ പരാജയപ്പെടുത്തി ആദ്യമായി ലോക്‌സഭയിലെത്തി. അധികം വൈകാതെ അദ്ദേഹം ബിജെപിയുമായി ഉടക്കുകയായിരുന്നു.

പട്ടോളിയെ കൈവിടാതെ കോണ്‍ഗ്രസ്

പട്ടോളിയെ കൈവിടാതെ കോണ്‍ഗ്രസ്

ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്ന നാനാ പട്ടോളിയെ കോണ്‍ഗ്രസ് നാഗ്പൂരില്‍ സ്ഥാനാര്‍ഥിയാക്കി. എതിരാളി ബിജെപിയുടെ പ്രമുഖ നേതാവ് ഗഡ്കരി. നാനാ പട്ടോളി തോറ്റു. എന്നാല്‍ പട്ടോളിയെ വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.

 പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് സമരം

പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് സമരം

വിദര്‍ഭ മേഖലയില്‍ നിന്നുള്ള വ്യക്തി സ്പീക്കറാകുന്നതോടെ മേഖലയിലെ വികസനകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കുമെന്ന് കരുതുന്നു. രാജിവച്ച ബിജെപി മുഖ്യമന്ത്രി ഫട്‌നാവിസും വിദര്‍ഭ മേഖലയില്‍ നിന്നുള്ള നേതാവാണ്. പ്രത്യേക സംസ്ഥാനം ആവശ്യപ്പെട്ട് സമരം നടക്കുന്ന പ്രദേശം കൂടിയാണ് വിദര്‍ഭ.

 ജാതി-പ്രാദേശിക സമവാക്യങ്ങള്‍

ജാതി-പ്രാദേശിക സമവാക്യങ്ങള്‍

കിഴക്കന്‍ മഹാരാഷ്ട്രയിലെ ജില്ലകള്‍ ചേര്‍ത്ത് വിദര്‍ഭ സംസ്ഥാനം വേണമെന്നാണ് ഇവിടെയുള്ളവരുടെ ആവശ്യം. പ്രത്യേക സംസ്ഥാന രൂപീകരണം മേഖലയുടെ വികസനത്തിന് ഉത്തേജനം നല്‍കുമെന്ന് ഇവര്‍ വാദിക്കുന്നു. എന്നാല്‍ ജാതി-പ്രാദേശിക സമവാക്യങ്ങള്‍ തുല്യമായി ചേര്‍ക്കുകയാണ് ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍.

 ബിജെപി കോടതിയെ സമീപിച്ചേക്കും

ബിജെപി കോടതിയെ സമീപിച്ചേക്കും

അതേസമയം, പ്രൊടെം സ്പീക്കറെ മാറ്റിയ പുതിയ സര്‍ക്കാര്‍ നടപടിക്കെതിരെ ബിജെപി സുപ്രീംകോടതിയെ സമീപിച്ചെക്കുമെന്നാണ് വിവരം. കാളിദാസ് കൊളംബകറെയാണ് പ്രോടെം സ്പീക്കറാക്കാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പുതിയ സര്‍ക്കാര്‍ ദിലീപ് വാല്‍സെയെയാണ് നിയമിക്കുന്നത്. ഇത് നിയമവിരുദ്ധമാണെന്ന് ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍ ആരോപിക്കുന്നു.

ഗവര്‍ണര്‍ക്ക് പരാതി നല്‍കും

ഗവര്‍ണര്‍ക്ക് പരാതി നല്‍കും

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നിയമം ലംഘിച്ചാണ്. സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് ചന്ദ്രകാന്ത് പാട്ടീല്‍ പറഞ്ഞു. സുപ്രീംകോടതിയെ സമീപിക്കുന്ന കാര്യവും പരിഗണനയിലാണെന്ന് അദ്ദേഹം സൂചിപ്പിച്ചു.

 ബിജെപിയില്‍ നിന്ന് കൊഴിഞ്ഞുപോക്കിന് സാധ്യത

ബിജെപിയില്‍ നിന്ന് കൊഴിഞ്ഞുപോക്കിന് സാധ്യത

അധികാരം നഷ്ടമായതോടെ ബിജെപിയില്‍ നിന്ന് വന്‍ കൊഴിഞ്ഞുപോക്കിന് സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോര്‍ട്ട്. ബിജെപിയുടെ മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഖഡ്‌സെ ശിവസേനയില്‍ ചേര്‍ന്നേക്കുമെന്നാണ് വിവരം. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കിയാല്‍ ഒട്ടേറെ നേതാക്കള്‍ കൂറുമാറുമെന്ന് കോണ്‍ഗ്രസ് കണക്കുകൂട്ടിയിരുന്നു.

ഖഡെസ് പറയുന്നത്

ഖഡെസ് പറയുന്നത്

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഫട്‌നാവിസ് എടുത്ത തീരുമാനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച നേതാവാണ് ഏക്‌നാഥ് ഖഡ്‌സെ. പ്രമുഖരായ നേതാക്കള്‍ക്ക് സീറ്റ് നിഷേധിച്ചത് തിരിച്ചടിയായി. അജിത് പവാറിനൊപ്പം സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശ്രമിച്ചതും ശരിയായില്ല. ശിവസേന തന്നെ ക്ഷണിച്ചിട്ടുണ്ട്. ഇക്കാര്യം താന്‍ പരിഗണിച്ചുവരികയാണെന്നും ഖഡ്‌സെ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ഡോക്ടറെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍

English summary
Former BJP MP Nana Patole Becomes Maharashtra Speaker, Congress tactical move
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X