ഞങ്ങള്‍ കോണ്‍ഗ്രസിനൊപ്പം തന്നെ; ബിജെപി നീക്കം പൊളിഞ്ഞു!! മായാവതിയെ തള്ളി എംഎല്‍എമാര്‍
ദില്ലി; രാജസ്ഥാനിൽ രാഷ്ട്രീയ സാഹചര്യങ്ങൾ കോൺഗ്രസിന് അനുകൂലമാകുന്നു. രണ്ടാഴ്ചയോളം നീണ്ട് നിന്ന് പ്രതിസന്ധിയ്ക്ക് ഉടൻ തന്നെ പരിഹാരം ഉണ്ടായേക്കുമെന്നതിലേക്കാണ് പുതിയ സംഭവവികാസങ്ങൾ വിരൽ ചൂണ്ടുന്നത്. ഗെഹ്ലോട്ട് സർക്കാരിനെ വീഴ്ത്താൻ പഠിച്ച പണി പതിനെട്ടും ബിജെപി നടത്തുന്നുണ്ടെന്നുള്ള ആരോപണങ്ങൾ ശക്തമായിരുന്നു.
കഴിഞ്ഞ ദിവസം ബിഎസ്പി തങ്ങളുടെ ആറ് എംഎൽഎമാരോട് ഗെഹ്ലോട്ട് സർക്കാരിനെതിരെ വോട്ട് ചെയ്യാൻ ആവശ്യപ്പെട്ട് രംഗത്തെത്തിയത് ബിജെപി-ബിഎസ്പി തന്ത്രത്തിന്റെ ഭാഗമായിട്ടാണ് വിലയിരുത്തപ്പെട്ടത്. എംഎൽഎമാരെ അയോഗ്യരാക്കാൻ ആവശ്യപ്പെട്ട് ബിജെപി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു.

കോൺഗ്രസിന് ആശ്വാസം
സച്ചിൻ ഗെഹ്ലോട്ട് ഉയർത്തിയ വിമത നീക്കത്തിൽ തങ്ങൾക്ക് യാതൊന്നും ഭയക്കാനില്ലെന്നാണ് ഗെഹ്ലോട്ട് സർക്കാർ തുടക്കം മുതൽ വ്യക്തമാക്കിയത്. തങ്ങൾക്ക് 102 പേരുടെ പിന്തുണ ഉണ്ടെന്നും കോൺഗ്രസ് അവകാശപ്പെടുന്നു. ബിഎസ്പിയിൽ നിന്നും രാജിവെച്ച് കോൺഗ്രസിൽ ലയിച്ച ആറ് എംഎൽഎമാരുടെ കൂടി പിൻബലത്തിലാണ് കോൺഗ്രസ് സംസ്ഥാനത്ത് ഭൂരിപക്ഷം അവകാശപ്പെടുന്നത്.

ബിഎസ്പിയിടെ നീക്കം
200 അംഗ നിയമസഭയിൽ കേവല ഭൂരിപക്ഷത്തിന് 101 പേരുടെ പിന്തുണയാണ് ആവശ്യം. നേരത്തേ 117 പേരുടെ പിന്തുണയാണ് കോൺഗ്രസിന് ഉണ്ടായിരുന്നത്. 18 പേർ തങ്ങളുടെ പക്ഷത്ത് ഉണ്ടെന്ന് സച്ചിൻ പൈലറ്റ് പക്ഷം അവകാശപ്പെടുന്നുണ്ടെങ്കിലും ഗെഹ്ലോട്ട് സർക്കാർ പൂർണ ആത്മവിശ്വാസത്തിലായിരുന്നു. ഇതിന് തുരങ്കം വെച്ച് കൊണ്ടായിരുന്നു കഴിഞ്ഞ ദിവസം ബിഎസ്പിയുടെ സുപ്രധാന നീക്കം.

എംഎൽഎമാർക്ക് നിർദ്ദേശം
രാജിവെച്ച 6 എംഎൽഎമാരോടും സർക്കാരിനെതിരെ വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിഎസ്പി വിപ്പ് നൽകി. സഭയിൽ എന്ത് നടപടിയുണ്ടായാലും സർക്കാരിനെ അനുകൂലിക്കരുതെന്നാണ് വിപ്പ്. സഭയിൽ വിശ്വാസ വോട്ടെടുപ്പിനുള്ള നീക്കങ്ങൾ ഗെഹ്ലോട്ട് സർക്കാർ സജീവാക്കിയതിന് പിന്നാലെയായിരുന്നു ഇത്. അതേസമയം രാജിവെച്ച് 10 മാസങ്ങൾക്കിപ്പുറമാണ് ബിഎസ്പിയുടെ നീക്കം എന്നത് ശ്രദ്ധേയമാണ്.

ആറ് എംഎൽഎമാർ
2019 സപ്തംബറിലാണ് ബിഎസ്പിയുടെ സംസ്ഥാനത്തെ ആറ് എംഎൽഎമാർ കോൺഗ്രസിൽ ലയിക്കുകയാണെന്ന് പ്രഖ്യാപിച്ചത്. രാജേന്ദ്ര ഗുഡ (ഉദയ്പൂർവതി), ജോഗേന്ദ്ര സിംഗ് അവാന (നദ്‌ബായി), ലഖാൻ സിംഗ് മീന (കരൗലി), വാജിബ് അലി (നഗർ), സന്ദീപ് യാദവ് (ടിജാരയി), ദീപ്‌ചന്ദ് ഖേരിയ (കിഷൻഗർഭാസ്) എന്നിവരാണ് പാർട്ടി വിട്ട് കോൺഗ്രസിൽ എത്തിയത്.
Recommended Video

ലയിക്കാൻ സാധിക്കില്ലെന്ന്
ബിഎസ്പി ദേശീയ പാര്‍ട്ടി ആയതിനാല്‍ സംസ്ഥാന തലത്തില്‍ മറ്റൊരു പാര്‍ട്ടിയില്‍ ലയിക്കാന്‍ സാധിക്കില്ലെന്നും ഇത് അയോഗ്യതയ്ക്ക് കാരണമാകുമെന്നും എംഎൽഎമാർക്ക് നൽകിയ കത്തിൽ പറയുന്നു. എംഎൽഎമാർ ബിഎസ്പി വിട്ട പിന്നാലെ തന്നെ ഇവർ കോൺഗ്രസിൽ ലയിച്ചതായി സ്പീക്കർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇത് നിയമവിരുദ്ധമാണെന്ന് ബിഎസ്പി ചൂണ്ടിക്കാട്ടി.

പരോക്ഷ ധാരണ
അതേസമയം വിപ്പ് നൽകിയത നടപടി ദേശീതലത്തിൽ ബിഎസ്പി-ബിജെപി പരോക്ഷ ധാരണയുടെ സൂചന കൂടിയായിട്ടാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ പാർട്ടിയുടെ വിപ്പ് തള്ളി എംഎൽഎമാർ രംഗത്തെത്തി. 6 എംഎൽഎമാരും ഗെഹ്ലോട്ട് സർക്കാരിനെ പിന്തുണയ്ക്കുമെന്ന് ഇവർ പ്രഖ്യാപിച്ചു. തങ്ങൾക്ക് പാർട്ടിയുടെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും എംഎൽഎയായ ലഖാൻ സിംഗ് പറഞ്ഞു.

ഗെഹ്ലോട്ടിന് പിന്തുണ
എന്ത് സംഭവിച്ചാലും തങ്ങൾ മുഖ്യമന്ത്രി ഗെഹ്ലോട്ടിനെ പിന്തുണയ്ക്കും. 10 മാസങ്ങൾക്കിപ്പുറം തങ്ങളെ ഓർത്ത നേതൃത്വത്തെ ലഖൻ സിംഗ് രൂക്ഷമായി വിമർശിക്കുകയും ചെയ്തു. ബിജെപിയുടെ നിർദ്ദേശ പ്രകാരമാണ് ബിഎസ്പി വിപ്പ് പുറപ്പെടുവിച്ചതെന്നും എംഎൽഎ പറഞ്ഞു. അതിനിടെ ബിഎസ്പി എംഎൽഎമാർ കോൺഗ്രസിൽ ലയിച്ചതിനെതിരെ ബിജെപി സമർപ്പിച്ച ഹർജി രാജസ്ഥാൻ ഹൈക്കോടതി തള്ളി.

ബിജെപിക്ക് തിരിച്ചടി
ഭരണഘടനയുടെ പത്താം ഷെഡ്യൂളിൽ പറയുന്ന കൂറുമാറ്റ നിരോധന നിയമ പ്രകാരം ഈ എംഎൽഎമാരെ എമ്തുകൊണ്ട് സ്പീക്കർ അയോഗ്യരാക്കിയില്ലെന്നായിരുന്നു ഹർജിയിൽ ബിജെപിയുടെ. എന്നാൽ
ഹർജിയിൽ ഇപ്പോൾ ഇടപെടേണ്ട സാഹചര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ബിജെപി എംഎൽഎയായ മദൻ ദിൽവാർ ആണ് സ്പീക്കറുടെ നടപടിക്കെതിരെ കോടതിയെ സമീപിച്ചത്.












Click it and Unblock the Notifications