ബലാത്സംഗക്കേസില്‍ മുന്‍ എംഎല്‍എയ്ക്ക് 10 വര്‍ഷം തടവ്
ലഖ്‌നൊ: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയ ബലാത്സംഗം ചെയ്ത കേസില്‍ മുന്‍ എം എല്‍ എയെ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി. ബി എസ് പി നേതാവും മുന്‍ എം എല്‍ എയുമായ പുരുഷോത്തം നരേഷ് ദ്വിവേദിയെ ആണ് കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. ഐ പി സി 376 പ്രകാരം സി ബി ഐ കോടതി ഇയാളെ പത്ത് വര്‍ഷത്തെ തടവിന് ശിക്ഷിച്ചു.
പുരുഷോത്തം നരേഷ് ദ്വിവേദിയുടെ രണ്ട് സാഹായികളും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്. ഐ പി സിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം കോടതി ഇവര്‍ക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ നരൈനിയില്‍ നിന്നുള്ള എം എല്‍ എയായിരുന്നു പുരുഷോത്തം നരേഷ് ദ്വിവേദി. ഏറെ നാള്‍ ഒളിവിലായിരുന്ന ഇയാളെ 2011 ജനുവരിയിലാണ് പോലീസ് പിടികൂടിയത്.

എം എല്‍ എയായിരിക്കേ പുരുഷോത്തം നരേഷ് ദ്വിവേദിയുടെ വീട്ടില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ദളിത് യുവാവ് ബലാത്സംഗത്തിന് ഇരയായി എന്നാണ് കേസ്. 2010 ഡിസംബര്‍ 10, 11 ദിവസങ്ങളിലായിട്ടായിരുന്നു സംഭവം. ഡിസംബര്‍ 12 ന് പെണ്‍കുട്ടി ഇയാളുടെ വീട്ടില്‍ നിന്നും രക്ഷപ്പെട്ട് പുറത്തെത്തി. മൂന്നാം തവണയും എം എല്‍ എ പീഡിപ്പിക്കാന്‍ ശ്രമിച്ചപ്പോഴാണത്രെ കുട്ടി ഇറങ്ങിയോടിയത്.
എം എല്‍ എയുടെ വീട്ടില്‍ മോഷണം നടത്താന്‍ ശ്രമിച്ചു എന്ന കുറ്റത്തിന് പെണ്‍കുട്ടിയെ അറസ്റ്റ് ചെയ്യുകയായിരുന്നു പോലീസ്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സഹോദരനോട് പെണ്‍കുട്ടി താന്‍ ബലാത്സംഗം ചെയ്യപ്പെട്ട കാര്യം പറയുകയായിരുന്നു. 2015 ജനുവരിയില്‍ കോടതിയില്‍ വെച്ച് കുട്ടി ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞു. തുടര്‍ന്ന് കോടതി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.












Click it and Unblock the Notifications