• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'ഹിന്ദു വിരുദ്ധന്‍;അഗ്നിവേശിനായി കാലന്‍ ഇത്രയും കാത്തിരുന്നത് എന്തുകൊണ്ട്":സിബിഐ മുന്‍ ഡയറക്ടര്‍

ദില്ലി: അന്തരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിനെതിരെ വിവാദ പരാമര്‍ശവുമായി സിബിഐ മുന്‍ ഡയറക്ടര്‍ നാഗേശ്വര റാവു. കാവി വേഷത്തിലെ ഹിന്ദു വിരുദ്ധനാണ് അഗ്നിവേശ് എന്നായിരുന്നു നാഗേശ്വര റാവുവിന്റെ പരാമര്‍ശം. അഗ്നിവേശിനായി കാലന്‍ ഇത്രയും കാത്തിരുന്നത് എന്തുകൊണ്ടാണെന്നും നാഗേശ്വര റാവു ചോദിച്ചു. എന്നാല്‍ ട്വീറ്റ് പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ അദ്ദേഹത്തിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്.

786 എന്ന് പച്ചകുത്തിയതിന് കൈവെട്ടി മാറ്റിയെന്ന് ആരോപണം; 7 വയസുകാരനെ പീഡിപ്പിച്ച പ്രതിയെന്ന് പൊലീസ്

സ്വാമി അഗ്നിവേശ്

സ്വാമി അഗ്നിവേശ്

കരള്‍ രോഗത്തെ തുടര്‍ന്ന് ദില്ലി എയിംസില്‍ ചികിത്സയിലിരിക്കെയാണ് വെള്ളിയാഴ്ച്ച സ്വാമി അഗ്നിവേശ് അന്തരിച്ചത്. സാമൂഹിക പ്രവര്‍ത്തകന്‍, ആര്യ സമാജം പണ്ഡിതന്‍ എന്നീ നിലകളില്‍ പ്രശ്‌സ്തനായ ഇദ്ദേഹം ഫാസിസത്തിനെതിരെ വിട്ടുവീഴ്ച്ചയില്ലാതെ പോരാടിയ വ്യക്തികൂടിയായിരുന്നു. നിരവധി പ്രമുഖര്‍ അദ്ദേഹത്തിന്റെ നിര്യണത്തില്‍ അനുശോചനം രേഖപ്പെടുത്തിയിരിക്കുകയാണ്.

നാഗേശ്വര റാവു

നാഗേശ്വര റാവു

എന്നാല്‍ അഗ്നിവേശിനെതിരെ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയിരിക്കുകയാണ് നാഗേശ്വര റാവു. 'കാവി വേഷം ധരിച്ച ഹിന്ദു വിരുദ്ധനാണ് സ്വാമി അഗ്നിവേശ്. നിങ്ങള്‍ ഹിന്ദു മതത്തിന് വലിയ കളങ്കം സൃഷ്ടിച്ചു. നിങ്ങള്‍ ഒരു തെലുങ്കു ബ്രാഹ്മണനായി ജനിച്ചതില്‍ ഞാന്‍ ലജ്ജിക്കുന്നു. ആട്ടിന്‍തോലിട്ട ചെന്നായയാണ് നിങ്ങള്‍. എന്റെ ആവലാതി മറ്റൊന്നാണ് കാലന്‍ എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് വേണ്ടി ഇത്രയും കാത്തിരുന്നത്.' എന്നായിരുന്നു നാഗേശ്വര റാവുവിന്റെ ട്വീറ്റ്.

മരണം ആഘോഷിക്കുക

മരണം ആഘോഷിക്കുക

ട്വീറ്റിന് പിന്നാലെ രൂക്ഷ വിമര്‍ശനമാണ് നാഗേശ്വര റാവുവിനെതിരെ ഉയരുന്നത്. ഇവിടെ ഒരു ഉയര്‍ന്ന മുന്‍ പൊലീസ് ഉദ്യോഗസ്ഥാന്‍ ഒരു സാമൂഹിക പ്രവര്‍ത്തകന്റെ മരണം ആഘോഷിക്കുകയാണെന്നും ബിജെപിക്കെതിരെ നിലകൊണ്ടത് കൊണ്ടാണ് സ്വാമി അഗ്നിവേശിനെ ഹിന്ദുത്വ വിരുദ്ധനായി ചിത്രീകരിക്കുന്നതെന്നും ചിലര്‍ വ്യക്തമാക്കി.

മോദി സര്‍ക്കാര്‍

മോദി സര്‍ക്കാര്‍

സിബിഐ മുന്‍ ഡയറക്ടറുടെ പ്രതികരണത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരേയും നരേന്ദ്രമോദിക്കെതിരേയും രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഇന്ത്യയുടെ മുന്‍ ചീഫ് ജസ്റ്റിസ് ബിജെപിയില്‍ ചേര്‍ന്നു. മുന്‍ സിബിഐ ഓഫീസര്‍ വിദ്വേഷം പ്രചരിപ്പിക്കുന്നു. ഇത് സൂചിപ്പിക്കുന്നത് മോദി സര്‍ക്കാര്‍ ഈ രാജ്യത്തെ എല്ലാ സംവിധാനത്തേയും തകിടം മറിച്ചിരിക്കുകയാണെന്നാണ് മറ്റ് ചിലര്‍ പ്രതികരിച്ചു.

cmsvideo
  Agnivesh (1939-2020): The man who tried to reclaim the colour saffron from political opportunists
   വിദ്വേഷം

  വിദ്വേഷം

  'വിഷം മനസില്‍ കൊണ്ട് നടക്കുന്നവരെ മോദി മനപൂര്‍വ്വം ഉയര്‍ന്ന തസ്തികകളിലേക്ക് തെരഞ്ഞെടുക്കുകയാണ്. ഇരുവരും ഒരേ മനോഭാവമുള്ളവരും വിദ്വേഷം പ്രചരിപ്പിക്കുന്നവരുമാണ്,' ട്വീറ്റിനോടുള്ള മറ്റൊരു പ്രതികരണം ഇപ്രകാരമായിരുന്നു.

  അഴിച്ചുപണിയിലും 'രാഹുൽ ഇഫക്ട്'; വീണ്ടും അധ്യക്ഷ പദവിയിലേക്കോ? നിലപാട് കർശനമാക്കി സോണിയ

  പെരിയ ഇരട്ടക്കൊല: രണ്ടും കല്‍പ്പിച്ച് സര്‍ക്കാര്‍, സിബിഐ അന്വേഷണത്തിനെതിരെ കേരളം സുപ്രീം കോടതിയില്‍

  കോവാക്‌സിന്‍ മൃഗങ്ങളിലെ പരീക്ഷണം വിജയം; രോഗ പ്രതിരോധ ശേഷി പ്രകടമാക്കി

  English summary
  Former CBI Director Nageshwara Rao makes controversial remarks against Swami Agnivesh
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X