കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ സിബിഐ ഡയറക്ടറുടെ കുടുംബസുഹൃത്തിന്‍റെ സ്ഥാപനത്തില്‍ കൊല്‍ക്കത്ത പോലീസ് റെയ്ഡ്

Google Oneindia Malayalam News

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ മുന്‍ സിബിഐ ഇടക്കാല ഡയറക്ടറായ നാഗേശ്വര്‍ റാവുവിന്റെ കുടുംബസുഹൃത്തിന്റെ സ്ഥാപനത്തില്‍ പോലീസിന്റെ റെയ്ഡ്. ബാങ്കിങ് ഇതര സ്ഥാപനമായ ആഞ്ചെല മെര്‍ച്ചന്റൈല്‍ പ്രവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് കൊല്‍ക്കത്ത പോലീസിന്റെ റെയ്ഡ് നടന്നത്. നാഗേശ്വര്‍ റാവുവിന്റെ സുഹൃത്തായ പ്രവീണ്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലാണ് ഈ സ്ഥാപനങ്ങള്‍. എന്നാല്‍ ഈ സ്ഥാപനവുമായി തനിക്കോ കുടുംബത്തിനോ ബന്ധമില്ലെന്ന് നാഗേശ്വര്‍ റാവു വ്യക്തമാക്കിയിരുന്നു.

റെയ്ഡ് നടന്നതായി കൊല്‍ക്കത്ത പോലീസ് സ്ഥിരീകരിച്ചിരുന്നു. ആഞ്ചെല മെര്‍ച്ചന്റൈലില്‍ റെയ്ഡ് നടന്നെന്നും എന്നാല്‍ സ്ഥാപനത്തിന് മുതിര്‍ന്ന പോലീസുമായി ബന്ധമുണ്ടോ എന്നത് അറിയില്ലെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. നിയമപരമായി കമ്പനി പ്രവീണ്‍ അഗര്‍വാള്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്യാത്തതിനാലാണ് റെയ്ഡ് നടത്തിയതെന്നാണ് പോലീസിന്റെ വിശദീകരണം. ബോവസാര്‍ പോലീസ് സ്‌റ്റേഷനില്‍ രജിസറ്റര്‍ ചെയ്ത കേസിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് എന്നും പോലീസ് പറയുന്നു.

nageswararao

ആഞ്ചെലാ മര്‍ച്ചന്റൈന്‍സിന്റെ സാള്‍ട്ട് ലൈക്ക് ഏരിയയിലെ ഓഫീസിലാണ് റെയ്ഡ് നടന്നത്. കമ്പനിക്കും നാഗേശ്വര്‍ റാവുവിന്റെ ഭാര്യ എം സന്ധ്യയ്ക്കും പലവിധത്തിലുള്ള സാമ്പത്തിക ഇടപാടുകളുണ്ടെന്നും പറയുന്നു. 25 ലക്ഷം രൂപ കമ്പനിയില്‍ നിന്നും സന്ധ്യ സ്വീകരിച്ചിട്ടുണ്ടെന്നും 2011,2012,2014 സാമ്പത്തിക വര്‍ഷത്തിലാണ് ഇതെന്നും പറയുന്നു.

സന്ധ്യയുടെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് റാവു പറയുന്നത് ഗുണ്ടൂരില്‍ ഭൂമി വാങ്ങാനാണ് കമ്പനിയില്‍ നിന്നും 25 ലക്ഷം സന്ധ്യ വാങ്ങിയതെന്നും പ്രവീണ് അഗര്‍വാള്‍ ഏറെക്കാലമായുള്ള കുടുംബസുഹൃത്താണേന്നും റാവു പറയുന്നു. കുടുംബ സ്വത്ത് വിറ്റ് 58.62 ലക്ഷം ആഞ്ചെല മര്‍ച്ചന്റൈല്‍സില്‍ നിക്ഷേപിച്ചെന്നും പറയുന്നു. എന്നാല്‍ ഒരു കോടിയിലധികം തുക കമ്പനിയില്‍ സന്ധ്യ നിക്ഷേപിച്ചതായി പറയുന്നുണ്ട്. എന്നാല്‍ ഈ തുക സന്ധ്യയുടെ പണമാണെന്നാണ് നാഗേശ്വര്‍ റാവുവിന്റെ വിശദീകരണം. അക്കൗണ്ടില്‍ പെടാത്ത പണം ഒന്നും തന്നെ നടന്നിട്ടില്ലെന്നും റാവു പറയുന്നു.

English summary
Former CBI interim director Nagesawr Rao family friends firm raided by Kolkata police, Rao's wife has several financial transaction with the firm
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X