കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുന്‍ സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താന ദില്ലി പോലീസ് കമ്മീഷണര്‍

Google Oneindia Malayalam News

ദില്ലി: സിബിഐ മുന്‍ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയെ ദില്ലി പോലീസ് കമ്മീഷണറായി കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. നിലവില്‍ ബിഎസ്എഫിന്റെ ഡയറക്ടറാണ്. ഗുജറാത്ത് കേഡറിലുള്ള 1984 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അസ്താന. വിരമിക്കാന്‍ ഇനി മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് അപ്രതീക്ഷിതമായി ദില്ലി പോലീസ് കമ്മീഷണറായി നിയമിക്കപ്പെട്ടിരിക്കുന്നത്. സര്‍വീസില്‍ വിവാദ ഉദ്യോഗസ്ഥന്‍ കൂടിയാണ് അസ്താന. സിബിഐ തര്‍ക്കങ്ങള്‍ അടക്കമാണ് അദ്ദേഹത്തെ വിവാദ നായകനാക്കിയത്.

1

ഒരു വര്‍ഷത്തേക്കാണ് കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ദില്ലി പോലീസിന്റെ തലപ്പത്തെ നിയമനം. ജൂലായ് 31നാണ് അസ്താന വിരമിക്കുന്നത്. അതേസമയം ദില്ലി പോലീസിലെ പ്രശ്‌നങ്ങള്‍ ഒരുപക്ഷേ ഇതോടെ അവസാനിക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. പുറത്തുവന്നയാളാണ് അദ്ദേഹത്തെ പരിഗണിക്കുന്നത്. മറ്റേതെങ്കിലും വകുപ്പില്‍ നിന്ന് ദില്ലി പോലീസിന്റെ ഉന്നത പദവി ലഭിക്കുന്ന മൂന്നാമത്തെ ഓഫീസറാണ് അസ്താന.

ബാലാജി ശ്രീവാസ്തവയ്ക്ക് ദില്ലി പോലീസിന്റെ കമ്മീഷണര്‍ പദവി നല്‍കുമെന്നാണ് കരുതിയിരുന്നത്. എന്‍ഡിഎ അധികാരത്തില്‍ വന്ന ശേഷമാണ് അസ്താന സിബിഐ ആസ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍ പിന്നീട് വലിയ പ്രശ്‌നങ്ങള്‍ക്കാണ് സിബിഐ സാക്ഷ്യം വഹിച്ചത്. 2019 ജനുവരിയില്‍ രാകേഷ് അസ്താന നിയമിക്കപ്പെട്ടതോടെ അതിനെ അന്നത്തെ മേധാവി അലോക് വര്‍മ എതിര്‍ത്തിരുന്നു. അലോക് വര്‍മയുമായി അദ്ദേഹം നിരന്തരം കൊമ്പുകോര്‍ക്കുകയും ചെയ്തു.

പ്രധാനമന്ത്രി പറയുന്നത് അതേപടി നടപ്പാക്കുന്നയാളാണ് അസ്താനയെന്ന് നേരത്തെ രാഹുല്‍ ഗാന്ധി വിമര്‍ശിച്ചിരുന്നു. നരേന്ദ്ര മോദിയുമായും അമിത് ഷായുമായും വളരെ അടുപ്പമുള്ള ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഒരു കൈക്കൂലി കേസിലാണ് അലോക് വര്‍മയുമായി ഏറ്റുമുട്ടലുണ്ടായത്. തുടര്‍ന്ന് സിബിഐ നിന്ന് രണ്ട് പേരെയും മാറ്റിയിരുന്നു. അതേസമയം കൈക്കൂലി കേസില്‍ അദ്ദേഹത്തിന് ക്ലീന്‍ ചീറ്റ് കിട്ടിയിരുന്നു.

Recommended Video

cmsvideo
Keralites supports Gauri Nandha and criticize police | Oneindia Malayalam

English summary
former cbi special director rakesh astana appointed as delhi police chief
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X