കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാ ജഡ്‌ജിമാര്‍ക്കെതിരായ പരമര്‍ശത്തില്‍ ജസ്റ്റിസ്‌ കര്‍ണന്‍ അറസ്റ്റില്‍

Google Oneindia Malayalam News

ചെന്നൈ: വനിതാ ജഡ്‌ജിമാര്‍ക്കും, ജഡ്‌ജിമാരുടെ ഭാര്യമാര്‍ക്കുമെതിരായ മോശം പരാമര്‍ശങ്ങള്‍ നടത്തിയ സംഭവത്തില്‍ മദ്രാസ്‌ ഹൈക്കോടതി മുന്‍ ജഡ്‌ജി ഡിഎസ്‌ കര്‍ണന്‍ അറസ്‌റ്റില്‍. ബുധനാഴ്‌ച്ച ചെന്നൈയില്‍ വെച്ചാണ്‌ കര്‍ണനെ അറസ്‌റ്റ്‌ ചെയ്‌തത്‌. ഹൈക്കോടതിയിലെയും സുപ്രീം കോടതിയിലേയും ജഡ്‌ജിമാര്‍,മുന്‍ജഡ്‌ജിമാര്‍ തുടങ്ങിയവര്‍ക്കെതിരെയാണ്‌ കര്‍ണന്‍ ആരോപണങ്ങളുയര്‍ത്തിയത്‌.

വിജയലക്ഷ്മിയിൽ നിന്നും സില്‍ക്കിലേക്ക്, സിനിമയെ വെല്ലുന്ന ട്വിസ്റ്റുള്ള ജീവിതം; ഓര്‍മ്മയില്‍ സിൽക്ക് സ്മിതവിജയലക്ഷ്മിയിൽ നിന്നും സില്‍ക്കിലേക്ക്, സിനിമയെ വെല്ലുന്ന ട്വിസ്റ്റുള്ള ജീവിതം; ഓര്‍മ്മയില്‍ സിൽക്ക് സ്മിത

കഴിഞ്ഞ ഒക്ടോബറില്‍ ചെന്നൈ പോലീസ്‌ സൈബര്‍ സെല്‍ കര്‍ണനെതിരെ കേസെടുത്തിരുന്നു. മദ്രാസ്‌ ഹൈക്കോടതിയിലെ ഒരു അഭിഭാഷകന്റെ പരാതിയുടെ അടിസഥാനത്തിലാണ്‌ കേസെടുത്തത്‌. കര്‍ണനെതിരെ മദ്രാസ്‌ ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകര്‍ ചീഫ്‌ ജസ്റ്റിസ്‌ എസ്‌.എ ബോബ്‌ഡെക്കെതിരെ പരാതി നല്‍കിയിരുന്നു. കോടതികളിലെ വനിതാ ഉദ്യോഗസ്ഥര്‍ക്കു നേരെയും വനിത ജഡ്‌ജിമാര്‍ക്ക്‌ നേരെയും ഹൈക്കോടതി സുപ്രീം കോടതി ജഡ്‌ജിമാര്‍ ലൈംഗീക അതിക്രമത്തിന്‌ ശ്രമിച്ചതായാണ്‌ കര്‍ണന്‍ ഒരു വീഡിയോയില്‍ ആരോപിച്ചത്‌.

karnan

ജഡ്‌‌ജിമാര്‍ക്കൊപ്പം അവരുടെ കുടുബാങ്ങള്‍ക്കുമെതിരെ അഴിമതി , ലൈംഗീക ആരോപണങ്ങള്‍ ഉന്നയിക്കുന്ന ജസ്റ്റിസ്‌ കര്‍ണന്റെ വീഡിയോകള്‍ യൂട്യൂബിലൂടെ പുറത്ത്‌ വന്നിരുന്നു. തുടര്‍ന്ന്‌ തമിഴ്‌നാട്‌ ബാര്‍ കൗണ്‍സിലാണ്‌ ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്‌. ഹരജി പരിഗണിച്ച കോടതി ഈ വീഡിയോകള്‍ നീക്കം ചെയ്യാനും അപകീര്‍ത്തിപരമായ വീഡിയോകള്‍ അപ്ലോഡ്‌ ചെയ്യുന്നത്‌ തടയാനും ഫെയ്‌സ്‌ബുക്ക്‌, യുട്യൂബ്‌ അധികൃതരോട്‌ നിര്‍ദേശിച്ചു. കര്‍ണനെതിരെ നടപടിയെടുക്കാന്‍ പൊലീസിനും നിര്‍ദേശം നല്‍കിയിരുന്നു. സുപ്രീം കോടതിയിലേയും ഹൈക്കോടതിയിലേയും ചില ജഡ്‌ജിമാര്‍ വനിത ജീവനക്കാരെ ലൈംഗികമായി ദുരുപയോഗം ചെയ്‌തുവെന്നായിരുന്നു കര്‍ണന്‍ വീഡിയോയില്‍ ആരോപിച്ചത്‌. വനിത ജീവനക്കാരുടെ പേരുകളും വെളിപ്പെടുത്തിയിരുന്നു.

പുകഴ്ത്തി 'തള്ളി'യാല്‍ പ്രത്യേക പെന്‍ഷന്‍; വോട്ട് അഭ്യര്‍ത്ഥിച്ച് റിയാസ് ഖാന്‍റെ കോടാലിപറമ്പന്‍പുകഴ്ത്തി 'തള്ളി'യാല്‍ പ്രത്യേക പെന്‍ഷന്‍; വോട്ട് അഭ്യര്‍ത്ഥിച്ച് റിയാസ് ഖാന്‍റെ കോടാലിപറമ്പന്‍

Recommended Video

cmsvideo
രാജ്യത്തെ നശിപ്പിക്കാന്‍ വേണ്ടി മാത്രം ജനിച്ച പ്രധാനമന്ത്രി | Oneindia Malayalam

ഹൈക്കോടതി ജഡ്‌ജിയായിരിക്കെ മറ്റ്‌ ജഡ്‌ജിമാരില്‍ നിന്ന്‌ ജാതി വിവേചനം നേരിടേണ്ടി വന്നുവെന്ന്‌ 2017ല്‍ ജസ്‌റ്റിസ്‌ കര്‍ണന്‍ വെളിപ്പെടുത്തിയത്‌ വലിയ വിവാദമായിരുന്നു. കൊല്‍ക്കത്ത ഹൈക്കോടതിയില്‍ സ്ഥലം മാറ്റിയപ്പോള്‍ അന്നത്തെ ചീഫ്‌ ജസ്റ്റിസ്‌ ജെഎസ്‌ ഖേഹര്‍ അടക്കം സുപ്രീം കോടതിയിലെ എട്ട്‌ ജഡ്‌ജിമാര്‍ക്കെതിരെ ജസ്‌റ്റിസ്‌ കര്‍ണന്‍ സ്വമേധയാ കേസെടുത്ത്‌ 5 വര്‍ഷം കഠിന തടവിന്‌ ശിക്ഷിച്ചു. അടുത്ത ദിവസം കോടതിയലക്ഷ്യത്തിന്‌ സുപ്രീം കോടതി ജസ്‌റ്റിസ്‌ കര്‍ണനെതിരെ കേസെടുത്തു.

English summary
former Chennai judge karnan arrested for deformation case today
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X