കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അജിത് ജോഗി കോമയില്‍; നില ഗുരുതരം; ജീവന്‍ വെന്റിലേറ്ററിന്റെ സഹായത്തോടെ

  • By News Desk
Google Oneindia Malayalam News

റായ്പൂര്‍: ചത്തീസ്ഗഢ് മുന്‍ മുഖ്യമന്ത്രി അജിത് ജോഗി കോമ അവസ്ഥയിലെന്ന് ഡോക്ടര്‍മാര്‍. കാര്‍ഡിയാക് അറസ്റ്റിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന അജിത് ജോഗി പിന്നീട് കോമയിലേക്ക് പോവുകയായിരുന്നുവെന്നാണ് മുതിര്‍ന്ന ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്.

അജിത് ജോഗിയുടെ നാഡികളൊന്നും ഏറെകുറേ പ്രവര്‍ത്തിക്കുന്നില്ലെന്നും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹത്തിന്റെ ജീവന്‍ നിലനിര്‍ത്തുന്നതെന്നും റായ്പൂരിലെ ശ്രീനാരായണം ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു. ശനിയാഴ്ച്ച രാവിലെ അബോധാവസ്ഥയിലായകിന് പിന്നാലെയാണ് ജോഗിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ajit jogi

'അദ്ദേഹത്തിന്റെ ഹൃദയത്തിന്റെ പ്രവര്‍ത്തനം ഇപ്പോഴും സാധാരണഗതിയിലാണ്. മരുന്നിന്റെ സഹായത്തോടെ രക്തസമ്മര്‍ദം നിലനിര്‍ത്താനും കഴിയുന്നുണ്ട്. ശ്വാസതടസം നേരിടുന്നതിനാല്‍ തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ ലഭിക്കുന്നില്ല. ഇത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും കോമയിലേക്ക് എത്തുകയുമായിരുന്നു. ഹൈപ്പോക്‌സിയ എന്നാണ് ഈ അവസ്ഥയെ പറയുന്നത്.' ആശുപത്രി ഡയറക്ടര്‍ ഡോ: സുനില്‍ ഖേംക പറഞ്ഞു.

നിലവില്‍ ജോഗിയുടെ നാഡി പ്രവര്‍ത്തങ്ങളൊക്കെ നിലച്ചിരിക്കുകയാണ്. അദ്ദേഹം കോമയിലാണെന്ന് നമുക്ക് പറയാം. അദ്ദേഹം വെന്റിലേറ്ററിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. നിലവില്‍ സ്ഥിതി ഗുരുതരമാണെന്നും ഡോ: സുനില്‍ വ്യക്തമാക്കി.

അടുത്ത് നാല്‍പ്പത്തെട്ട് മണിക്കൂറിനുള്ളില്‍ അജിത് ജോഗിയുടെ ശരീരം മരുന്നുകളോട് എത്തരത്തില്‍ പ്രതികരിക്കുന്നുവെന്ന് വിലയിരുത്താന്‍ കഴിയുമെന്നും അധികൃതര്‍ വ്യക്തമാക്കി. നിലവില്‍ എട്ട് സ്‌പെഷ്യല്‍ ഡോക്ടര്‍മാരുടെ സംഘമാണ് അജിത് ജോഗിയെ ചികിത്സിക്കുന്നത്.

നിലവില്‍ മാര്‍വാഹി എംഎല്‍എയായ അജിത് ജോഗി ചത്തീസ്ഗഢിലെ ആദ്യമുഖ്യമന്ത്രിയാണ്. നവംബര്‍ 2000 മുതല്‍ നവംബര്‍ 20043 വരെ കോണ്‍ഗ്രസ് മുഖ്യമന്ത്രിയായിരുന്നു. കോണ്‍ഗ്രസ് പ്രതിനിധിയായി രണ്ട് തവണ രാജ്യസഭയിലും രണ്ട് തവണ ലോക്‌സഭയിലുമെത്തിയിട്ടുണ്ട്. മുന്‍ ഐഎസ് ഓഫീസര്‍ കൂടിയായിരുന്ന അജിത് ജോഗി 2016 ല്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തായ ശേഷം ചത്തീസ്ഗഢ് കോണ്‍ഗ്രസ് എന്ന പേരില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.എഐസിസി കോര്‍ കമ്മിറ്റിയംഗം, കോണ്‍ഗ്രസ് വക്താവ്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചീഫ് വിപ്പ്, മധ്യപ്രദേശ് പിസിസി അധ്യക്ഷന്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ചൈനീസ് സൈന്യത്തിന്റെ ആക്രമണം; സിക്കിമില്‍ 150 സൈനികര്‍ ഏറ്റുമുട്ടി, രൂക്ഷമായ വെടിവയ്പ്ചൈനീസ് സൈന്യത്തിന്റെ ആക്രമണം; സിക്കിമില്‍ 150 സൈനികര്‍ ഏറ്റുമുട്ടി, രൂക്ഷമായ വെടിവയ്പ്

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം; പാസില്ലാതെ വരരുത്,വാളയാറില്‍ ഇന്നലെ എത്തിയവരെ കടത്തി വിടുംസര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കണം; പാസില്ലാതെ വരരുത്,വാളയാറില്‍ ഇന്നലെ എത്തിയവരെ കടത്തി വിടും

വാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യംവാക്കുകള്‍ വിഴുങ്ങി കോണ്‍ഗ്രസും ബിജെപിയും; അന്തംവിട്ട് ജനങ്ങള്‍, സ്ഥിരം ശത്രുവില്ലാതെ മദ്യം

English summary
Former Chhattisgarh CM Ajit Jogi Slips into Coma
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X