കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നോട്ടുനിരോധനവും ജിഎസ്ടിയും സാമ്പത്തികരംഗത്ത് ആഘാതമായി.. കടുത്ത വിമര്‍ശനവുമായി അരവിന്ദ് സുബ്രഹ്മണ്യന്‍

  • By Desk
Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ സാമ്പത്തിക രംഗം വളര്‍ച്ച നിരക്കു കുറയുന്നതില്‍ ഇന്ത്യയെ താക്കീത് ചെയ്ത് മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യന്‍. കാര്‍ഷിക രംഗത്തെയും സാമ്പത്തിക രംഗത്തെയുെ വളര്‍ച്ച നിരക്കു കുറഞ്ഞതാണ് ഇതിനു കാരണം. അതിനാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ഇടക്കാലത്തേക്ക് വളര്‍ച്ച നിരക്കില്‍ താഴേക്ക് പോകുമെന്ന് അദ്ദേഹം പറഞ്ഞു. നോട്ട് നിരോധനവും ചരക്കുസേവന നികുതിയുടെ ധൃതി പിടിച്ചുള്ള നടപ്പാക്കലും ആണ് രാജ്യത്തിന്‍റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് ആഘാതമായതെന്ന് അരവിന്ദ് സുബ്രമണ്യന്‍ പറയുന്നു.

<strong>ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു.... കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി</strong>ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ രാജിവെച്ചു.... കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി

ജിഎസ്ടി നടപ്പില്‍ വരുത്തിയത് തികച്ചും യുക്തി രഹിതമാണെന്നും ബജറ്റില്‍ പറയുന്ന നികുതി വരവ് ഇതില്‍ നിന്നും ഉണ്ടായിട്ടില്ല.ബജറ്റില്‍ ജിഎസ്ടി നടപ്പിലാക്കിയ രീതി തികച്ചും അപ്രായോഗികമാണ്.മികച്ച രീതിയില്‍ ഇത് നടപ്പിലാക്കിയുരുന്നു എങ്കില്‍ ഫലം വിപരീതമായെനെ.ബജറ്റില്‍ 16-17 .തമാനം വരെയാണ് ജിഎസ്ടിയുടെ നിരക്ക്.നിലവില്‍ 8 ശതമാനം വളര്‍ച്ച നിരക്കില്‍ നിന്ന് 6.8 ലേക്ക് കൂപ്പുകുത്താന്‍ കാരണം നോട്ടു നിരോധനവും ജിഎസ്ടിയുമാണ്.

arvind-subramanian

ഇന്ത്യ സാമ്പത്തിക രംഗത്ത് തളര്‍ച്ച നേരിടുകയാണ്.ഇത് രാജ്യത്തിന്‍റെ വളര്‍ച്ചയ്ക്ക് നല്ല സൂചനയല്ല നല്കുന്നത്. യൂറോപ്പ്,ജപ്പാന്‍ എന്നീ രാജ്യങ്ങളും സമാന സാഹചര്യം സാമ്പത്തിക രംഗത്ത് നേരിടുന്നുണ്ട്.ഈ സ്ഥിതി കുറച്ച് കാലത്തെക്കുള്ളതാണെന്നും പിന്നിട് ഉണ്ടാകുന്ന പോളിസി മാറ്റങ്ങളില്‍ ആണ് ഇനി പ്രതീക്ഷ വയ്‌ക്കേണ്ടതെന്ന് അദ്ദേഹം പറയുന്നു.ഇനി വരുന്ന തിരഞ്ഞെടുപ്പ് പത്രികകളില്‍ യൂണിവേഴ്‌സല്‍ ബെസിക് ഇന്‍കം സ്ഥാനം പിടിക്കും.റിസര്‍വ് ബാങ്കിന്‍റെ സ്വയം ഭരണാവകാശം നിലനിര്‍ത്തണം. അരവിന്ദ് സുബ്രഹ്മണ്യത്തിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ദി ചലഞ്ചസ് ഓഫ് മോദി ജെയ്റ്റിലി ഇക്കോണമി എന്ന പുസ്‌കപ്രകാശനത്തിലാണ് കടുത്ത വിമര്‍ശനവുമായി രംഗത്തെത്തിയത്.

English summary
Former chief economic adviser Arvind Subrahmanyan criticize modi government for financial slowdown.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X