കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജസ്റ്റിസ് മുരളീധരന്റെ സ്ഥലം മാറ്റം: ഉത്തരവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുന്‍ ചീഫ് ജസ്റ്റിസ്

ജസ്റ്റിസ് മുരളീധരന്റെ സ്ഥലം മാറ്റം: ഉത്തരവില്‍ കേന്ദ്രസര്‍ക്കാരിനെതിരെ മുന്‍ ചീഫ് ജസ്റ്റിസ്

  • By S Swetha
Google Oneindia Malayalam News

ദില്ലി: ദില്ലി ഹൈക്കോടതി ജഡ്ജി എസ് മുരളീധരനെ പഞ്ചാബിലേക്കും ഹരിയാനയിലേക്കും സ്ഥലം മാറ്റിക്കൊണ്ട് അര്‍ധരാത്രി ഉത്തരവ് പുറത്തിറക്കുന്നതിന് മുന്‍പ് കേന്ദ്ര സര്‍ക്കാര്‍ കുറച്ചു കൂടി ശ്രദ്ധചെലുത്തണമായിരുന്നുവെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍. ഫെബ്രുവരി 26ാം തിയതിയാണ് സ്ഥലംമാറ്റ ഉത്തരവ് പുറത്തിറക്കിയത്. അതേദിവസം തന്നെയാണ് മൂന്ന് ബിജെപി നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തതിനെതിരെ ജസ്റ്റിസ് മുരളീധര്‍ അധ്യക്ഷനായ ബെഞ്ച് ദില്ലി പോലീസിനെ വിമര്‍ശിച്ചത്. എന്നാല്‍ സ്ഥലംമാറ്റത്തിന് ഈ സംഭവവുമായി ബന്ധമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. സുപ്രീംകോടതി കൊളീജിയം സ്ഥലംമാറ്റത്തിനുള്ള ശുപാര്‍ശ നേരത്തെ നല്‍കിയതായും ജഡ്ജി സമ്മതം നല്‍കുകയും ചെയ്തായും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

മോദി സര്‍ക്കാരിനെ അടിച്ചിരുത്തി രഘുറാം രാജന്‍; രാജ്യ പുരോഗതിയേക്കാള്‍ താല്‍പ്പര്യം മറ്റുചിലത്മോദി സര്‍ക്കാരിനെ അടിച്ചിരുത്തി രഘുറാം രാജന്‍; രാജ്യ പുരോഗതിയേക്കാള്‍ താല്‍പ്പര്യം മറ്റുചിലത്

വിദ്വേഷ പ്രസംഗങ്ങള്‍ക്കെതിരെ ഉത്തരവ് പുറപ്പെടുവിച്ച ദിവസം സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിച്ചത് കേവലം യാദൃശ്ചികമാണെന്ന് ജസ്റ്റിസ് ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിനെ കുറിച്ച് ഒരാഴ്ച മുന്‍പ് തന്നെ സുപ്രീംകോടതി കൊളീജിയം ആലോചിച്ചിരുന്നു. എന്നാല്‍ ഏത് തിയ്യതിയിലാണ് സ്ഥലംമാറ്റ വിഷയം കൊളീജിയം മുന്‍പാകെ വന്നതെന്ന് അറിയില്ല. ജസ്റ്റിസ് മുരളീധരന്റെ സ്ഥലം മാറ്റത്തിന് ദില്ലിയിലെ കേസുമായി നടത്തിയ നിരീക്ഷണങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്നും മുന്‍ ചീഫ് ജസ്റ്റിസ് കൂടിയായ അദ്ദേഹം പറഞ്ഞു. രാജ്യത്തെ സാഹചര്യങ്ങള്‍ അസ്ഥിരമായിരിക്കുമ്പോള്‍ മാധ്യമങ്ങളും മറ്റുള്ളവരും സജീവമായിരിക്കും. അത്തരം അവസരങ്ങളില്‍ അര്‍ധരാത്രി സ്ഥലംമാറ്റ ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍ സര്‍ക്കാര്‍ അല്‍പം കൂടി ശ്രദ്ധകാണിക്കണം. കാരണം ആളുകള്‍ മറ്റെന്തെങ്കിലും ചിന്തിക്കാന്‍ സാധ്യതയുണ്ട്. ജനങ്ങള്‍ വ്യത്യസ്തമായി വ്യാഖ്യാനിച്ചേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

murlidhar-15829

ദില്ലിയിലെ സംഘര്‍ഷത്തെ തുടര്‍ന്നുണ്ടായ കേസ് ജസ്റ്റിസ് മുരളീധരന്റെ മുന്‍പാകെ വന്ന കേസ് അല്ല. ദില്ലി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി എന്‍ പട്ടേല്‍ അന്ന് അവധിയിലായിരുന്നു. ഇതോടെയാണ് മൂന്നാമത്തെ സീനിയര്‍ ജഡ്ജിയായ മുരളീധരന്റെ പ്രത്യേക ബെഞ്ച് കേസ് പരിഗണിക്കുന്നത്. മുരളീധരനോട് അടുത്ത ദിവസം തന്നെ പഞ്ചാബ്, ഹരിയാന ഹൈക്കോടതികളില്‍ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ടതായി താന്‍ കരുതുന്നില്ലെന്നും കെജിബി പറഞ്ഞു. സാധാരണഗതിയില്‍ അത്തരമൊരു ട്രാന്‍സ്ഫര്‍ ഉത്തരവ് പുറപ്പെടുവിക്കുമ്പോള്‍, പുതിയ പോസ്റ്റിംഗിന് തയ്യാറാകാന്‍ 7 ദിവസത്തില്‍ കുറയാത്ത സമയം നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

English summary
ഉത്തരവിറക്കുമ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കണമായിരുന്നുവെന്ന് മുന്‍ ചീഫ് ജസ്റ്റിസ്
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X