കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഓണ്‍ലൈന്‍ തട്ടിപ്പ്; സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍ എം ലോധയ്ക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ!

  • By Desk
Google Oneindia Malayalam News

ദില്ലി: ഓണ്‍ലൈന്‍ തട്ടിപ്പുകാരുടെ തട്ടിപ്പില്‍ നിന്നും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധയ്ക്കും മോചനമില്ല. ഇതുസംബന്ധിച്ച പരാതിയുമായി ലോധ മാളവ്യ നഗര്‍ പൊലീസ് സ്റ്റേഷനില്‍ നേരിട്ട് എത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

<strong>'എന്നോട് കൂടെ കിടക്കാമോ , നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല" title="'എന്നോട് കൂടെ കിടക്കാമോ , നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല".. നടന്‍ വിനായകനെിരെ മീ ടു വെളിപ്പെടുത്തല്‍!! വീണ്ടും ഞെട്ടി സിനിമാ ലോകം, ഫേസ്ബുക്ക് കുറിപ്പ്!" />'എന്നോട് കൂടെ കിടക്കാമോ , നിന്റെ അമ്മയെ കൂടി എനിക്ക് വേണം എന്നും പറഞ്ഞ വിനായകനോട് യാതൊരു ബഹുമാനവുമില്ല".. നടന്‍ വിനായകനെിരെ മീ ടു വെളിപ്പെടുത്തല്‍!! വീണ്ടും ഞെട്ടി സിനിമാ ലോകം, ഫേസ്ബുക്ക് കുറിപ്പ്!

തന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ ജസ്റ്റിസ് (വിരമിച്ച) ബി.പി. സിങുമായി സ്ഥിരമായി ഇമെയില്‍ വഴി ബന്ധപ്പെടാറുണ്ടായിരുന്നുവെന്നും ഏപ്രില്‍ 19ന് അദ്ദേഹത്തിന്റെ ഐഡിയില്‍ നിന്നും ഒരു ലക്ഷം രൂപ അടിയന്തരിമായി വേണമെന്ന് ആവശ്യപ്പെട്ട് മെയില്‍ വന്നതായും പൊലീസിന് നല്‍കിയ പരാതിയില്‍ ലോധ പറയുന്നു.

lodha

ബന്ധുവിന്റെ ചികിത്സയ്ക്ക് വേണ്ടിയായിരുന്നു ഈ പണമെന്നായിരുന്നു മെയിലില്‍ പറഞ്ഞിരുന്നത് ആ സമയത്ത് ബി.പി സിങിനെ വിളിച്ചെങ്കിലും ഫോണില്‍ ലഭ്യമായില്ല. അതിനാല്‍ ഉടന്‍ തന്നെ പണം നിക്ഷേപിച്ചതായും ലോധയുടെ പരാതിയില്‍ പറയുന്നു.

മെയ് 30 ന് ജസ്റ്റിസ് സിംഗ് തന്റെ ഇ-മെയില്‍ നിയന്ത്രണം തിരിച്ചുപിടിച്ച ശേഷം സിങ് തന്റെ സുഹൃത്തുക്കള്‍ക്കെല്ലാം ഏപ്രില്‍ 18 മുതല്‍ 19 വരെ തന്റെ അക്കൗണ്ട് ഹാക്ക് ചെയ്തതായി കാണിച്ച് ഒരു മെയില്‍ അയച്ചതായി മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു.

ബി.പി സിംഗിന്റെ ഈ മെയില്‍ കണ്ടപ്പോഴാണ് താന്‍ വഞ്ചിക്കപ്പെട്ട വിവരം ലോധ തിരിച്ചറിയുന്നത്. ഇക്കാര്യം സിംഗിനോട് പറഞ്ഞപ്പോഴാണ് ഡല്‍ഹി പൊലീസില്‍ പരാതിപ്പെടാന്‍ അദ്ദേഹം ലോധയോട് ആവശ്യപ്പെട്ടു. ഇതേതുടര്‍ന്ന് രണ്ടു പേരും ചേര്‍ന്നാണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. വഞ്ചന, ഐടി നിയമം എന്നിവ ഉള്‍പ്പെടെയുള്ള ഐപിസിയിലെ പല വകുപ്പുകളിലായാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

English summary
Ex-Chief Justice Of India RM Lodha Duped Of Rs. 1 Lakh In Online Scam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X