കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തനിക്ക് കൊവിഡ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി

Google Oneindia Malayalam News

ദില്ലി: തനിക്ക് കൊവിഡ് ബാധിച്ചുവെന്ന വാര്‍ത്തകള്‍ നിഷേധിച്ചത് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസും രാജ്യസഭാംഗവുമായ രഞ്ജന്‍ ഗൊഗോയി. ഗൊഗോയിക്ക് കൊവിഡ് സ്ഥിരീകരിച്ചെന്നും ആരോഗ്യ പരിശോധനകള്‍ക്ക് ശേഷം ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍.

അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര പെട്രോളിയം-പ്രകൃതിവാതകം-സ്റ്റീല്‍ വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ എന്നിവര്‍ക്കും കഴിഞ്ഞ ദിവസങ്ങളില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരേയും ഹരിയാനയിലെ ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സ്റ്റാഫ് അംഗങ്ങളില്‍ ഒരാള്‍ക്ക് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ ധര്‍മേന്ദ്ര പ്രധാന്‍ ഐസലേഷനില്‍ പോയിരുന്നു. തുടര്‍ന്ന നടത്തിയ പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍, കര്‍ണാടക മുഖ്യമന്ത്രി യെഡിയൂരപ്പ, പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ എന്നിവരും കൊവിഡ് ബാധിച്ച് ആശുപത്രിയില്‍ ചികിത്സയിലാണ്.

Recommended Video

cmsvideo
Union minister Dharmendra Pradhan tested positive | Oneindia Malayalam
ranjan-gogoi2-

അതേസമയം, രാജ്യത്ത് കൊവിഡ് ബാധ ശക്തമായി തന്നെ തുടരുകയാണ്. മഹാരാഷ്ട്രയില്‍ ചൊവ്വാഴ്ച 7,760 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിക്കുകയും 300 പേര്‍ മരിക്കുകയും ചെയ്തു. മുംബൈയില്‍ മാത്രം ചൊവ്വാഴ്ച 709 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 4,57,956 ആയി. തമിഴ്‌നാട്ടില്‍ 5,063 പേര്‍ക്കു കൂടി ചൊവ്വാഴ്ച കോവിഡ് സ്ഥിരീകരിക്കുകയും 108 പേര്‍ മരിക്കുകയും ചെയ്തു.

വടക്കന്‍ കേരളത്തില്‍ കാറ്റും മഴയും ശക്തം; മരം വീണ് 6 വയസുകാരി മരിച്ചു,6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്വടക്കന്‍ കേരളത്തില്‍ കാറ്റും മഴയും ശക്തം; മരം വീണ് 6 വയസുകാരി മരിച്ചു,6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

English summary
former chief-justice of india ranjan gogoi tests possitive for covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X