കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രഞ്ജന്‍ ഗൊഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും; എല്ലാം അറിഞ്ഞു- തരുണ്‍ ഗൊഗോയ്

Google Oneindia Malayalam News

ഗുവാഹത്തി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അസമില്‍ ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന് വെളിപ്പെടുത്തല്‍. അസം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയ് ആണ് ഇക്കാര്യം പറഞ്ഞത്. തനിക്ക് വിശ്വസനീയമായ കേന്ദ്രങ്ങളില്‍ നിന്ന് ലഭിച്ച വിവരമാണിതെന്നും അദ്ദേഹം പറഞ്ഞു.

അയോധ്യയിലെ തര്‍ക്ക ഭൂമി കേസില്‍ വിധി പറഞ്ഞതിലൂടെ ബിജെപിക്ക് രഞ്ജന്‍ ഗൊഗോയിയോട് താല്‍പ്പര്യം വര്‍ധിച്ചിട്ടുണ്ടെന്നും അതുകൊണ്ടാണ് രാജ്യസഭാ എംപിയാക്കാന്‍ തയ്യാറായതെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു. അടുത്ത വര്‍ഷമാണ് അസമില്‍ നിമയസഭാ തിരഞ്ഞെടുപ്പ്. കോണ്‍ഗ്രസ് മഹാസഖ്യം രൂപീകരിക്കാനുള്ള ശ്രമത്തിലാണ്. വിശദാംശങ്ങള്‍....

ബിജെപി പട്ടിക തയ്യാറാക്കി

ബിജെപി പട്ടിക തയ്യാറാക്കി

അടുത്ത വര്‍ഷമാണ് അസമില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. ബിജെപി തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതില്‍ സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയും ഉണ്ട് എന്ന് തരുണ്‍ ഗൊഗോയ് പറയുന്നു. അസം സ്വദേശിയാണ് രഞ്ജന്‍ ഗൊഗോയ്.

വിശ്വസ്തരായ വ്യക്തികള്‍

വിശ്വസ്തരായ വ്യക്തികള്‍

തന്റെ വിശ്വസ്തരായ വ്യക്തികളില്‍ നിന്നാണ് രഞ്ജന്‍ ഗൊഗോയ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകുമെന്ന വിവരം ലഭിച്ചതെന്ന് തരുണ്‍ ഗൊഗോയ് പറഞ്ഞു. രാജ്യസഭാ സീറ്റ് വാഗ്ദാനം സ്വീകരിച്ച രഞ്ജന്‍ ഗൊഗോയ് മുഖ്യമന്ത്രി പദം ഏറ്റെടുക്കില്ല എന്ന് പറയാനാകില്ലെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു.

അയോധ്യ വിധി

അയോധ്യ വിധി

ഇത് രാഷ്ട്രീയമാണ്. അയോധ്യയിലെ തര്‍ക്ക ഭൂമി കേസില്‍ വിധി പറഞ്ഞതിന് ശേഷം ബിജെപിക്ക് രഞ്ജന്‍ ഗൊഗോയിയോട് പ്രത്യേക താല്‍പ്പര്യമുണ്ട്. അതിനാലാണ് രാജ്യസഭാ സീറ്റ് നല്‍കിയത്. ഇനി മുഖ്യമന്ത്രി പദവിയും നല്‍കും. രഞ്ജന്‍ ഗൊഗോയ് സജീവ രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന സൂചനയാണ് രാജ്യസഭാ സീറ്റ് സ്വീകരിച്ചതിലൂടെ നല്‍കിയതെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു.

 രാഷ്ട്രീയ താല്‍പ്പര്യം

രാഷ്ട്രീയ താല്‍പ്പര്യം

എന്തുകൊണ്ട് രഞ്ജന്‍ ഗൊഗോയ് രാജ്യസഭാ സീറ്റ് നിരസിച്ചില്ല. അദ്ദേഹത്തിന് വേണമെങ്കില്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനോ മറ്റു ഏജന്‍സികളുടെ അധ്യക്ഷ പദവിയോ ഏറ്റെടുക്കാമായിരുന്നു. പക്ഷേ, അദ്ദേഹം രാജ്യസഭാ സീറ്റ് സ്വീകരിക്കുകയാണ് ചെയ്തത്. അത് അദ്ദേഹത്തിന്റെ രാഷ്ട്രീയ താല്‍പ്പര്യമാണ് വ്യക്തമാക്കുന്നതെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു.

കോണ്‍ഗ്രസിന്റെ വിശാല സഖ്യം

കോണ്‍ഗ്രസിന്റെ വിശാല സഖ്യം

അസമില്‍ കോണ്‍ഗ്രസ് വിശാല സഖ്യത്തിന് ശ്രമിക്കുന്നുണ്ട്. ബദറുദ്ദീന്‍ അജ്മലിന്റെ എഐയുഡിഎഫുമായും ഇടതുകക്ഷികളുമായും സഖ്യമുണ്ടാക്കുമെന്ന് തരുണ്‍ ഗൊഗോയ് പറഞ്ഞു. ബിജെപിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ വേണ്ടിയാണ് വിശാല സഖ്യം രൂപീകരിക്കുന്നതെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു.

കോണ്‍ഗ്രസില്‍ ഭിന്നത

കോണ്‍ഗ്രസില്‍ ഭിന്നത

എഐയുഡിഎഫുമായി സഖ്യമുണ്ടാക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നതയുണ്ട്. അപ്പര്‍ അസം മേഖലയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയാണിതെന്ന് റാണ ഗോസ്വാമി ഉള്‍പ്പെടെയുള്ള ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. എന്നാല്‍ സഖ്യം കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കുമെന്ന് തരുണ്‍ ഗൊഗോയ് പറഞ്ഞു.

താന്‍ മുഖ്യമന്ത്രിയാകാനില്ല

താന്‍ മുഖ്യമന്ത്രിയാകാനില്ല

താന്‍ മുഖ്യമന്ത്രിയാകാനില്ല. കോണ്‍ഗ്രസില്‍ ഒട്ടേറെ പേര്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യരായവരുണ്ട്. പാര്‍ട്ടിയെ വിജയത്തിലെത്തിക്കുകയാണ് തന്റെ ലക്ഷ്യം. സഖ്യം രൂപീകരിച്ചാല്‍ എല്ലാ കക്ഷികളുടെയും അഭിപ്രായം കണക്കിലെടുത്താണ് മുഖ്യമന്ത്രിയെ നിശ്ചയിക്കുകയെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു.

ബിജെപിക്ക് 100 സീറ്റ് കിട്ടിയാല്‍ രാഷ്ട്രീയം വിടും

ബിജെപിക്ക് 100 സീറ്റ് കിട്ടിയാല്‍ രാഷ്ട്രീയം വിടും

അടുത്ത തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 100 സീറ്റ് കിട്ടില്ല. അങ്ങനെ കിട്ടിയാല്‍ താന്‍ രാഷ്ട്രീയം അവസാനിപ്പിക്കും. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലാകും അസമിലെ അടുത്ത സര്‍ക്കാര്‍ എന്നും മൂന്ന് തവണ മുഖ്യമന്ത്രിയായ തരുണ്‍ ഗൊഗോയ് പറഞ്ഞു.

കോണ്‍ഗ്രസിന് 80 സീറ്റ് ലക്ഷ്യം

കോണ്‍ഗ്രസിന് 80 സീറ്റ് ലക്ഷ്യം

കോണ്‍ഗ്രസ് 80 സീറ്റാണ് ലക്ഷ്യമിടുന്നത്. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സഖ്യത്തിന് 35 സീറ്റില്‍ താഴെയാണ് ലഭിക്കുന്നതെങ്കിലും താന്‍ രാഷ്ട്രീയം വിടും. താന്‍ ഇനി അസമിന്റെ മുഖ്യമന്ത്രിയാകാനില്ലെന്നും തരുണ്‍ ഗൊഗോയ് പറഞ്ഞു. കോണ്‍ഗ്രസ് സഖ്യത്തിന് 30 സീറ്റ് മാത്രമേ ലഭിക്കൂ എന്ന് ബിജെപി നേതാവ് ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞിരുന്നു.

ആ സഖ്യം ആപത്താണ്

ആ സഖ്യം ആപത്താണ്

അജ്മലിന്റെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യമുണ്ടാക്കുന്നത് ആപത്താണ്. അജ്മലിന്റെ പാര്‍ട്ടിയെ ഭരണത്തിലേക്ക് അടുപ്പിക്കരുത്. അങ്ങനെ സംഭവിച്ചാല്‍ അസമിന്റെ സാംസ്‌കാരിക പൈതൃകം നശിക്കും. സിഎഎ വിഷയത്തില്‍ വിഭാഗീയത രൂക്ഷമായ സംസ്ഥാനമാണ് അസം എന്ന് ഓര്‍ക്കണമെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

വലിയ ചര്‍ച്ച

വലിയ ചര്‍ച്ച

കോണ്‍ഗ്രസും എഐയുഡിഎഫും ഒരുമിച്ച് ഭരത്തിലെത്തിയാല്‍ സംഗന്‍ദേവ് ചരമ വാര്‍ഷികം ആഘോഷിക്കാന്‍ സാധിച്ചെന്ന് വരില്ല. അജ്മലിന്റെ പാര്‍ട്ടിയുമായി കോണ്‍ഗ്രസ് സഖ്യത്തിലെത്തുന്നത് വലിയ ചര്‍ച്ചയാണ്. കോണ്‍ഗ്രസ്-ബിജെപി നേതാക്കളോട് മാധ്യമങ്ങള്‍ക്ക് ചോദിക്കാനുള്ളത് ഈ വിഷയം മാത്രമാണെന്നും ഹിമന്ത ബിശ്വ ശര്‍മ പറഞ്ഞു.

കോണ്‍ഗ്രസില്‍ പരിഹാര ഫോര്‍മുല തയ്യാര്‍; മൂന്ന് വൈസ് പ്രസിഡന്റുമാര്‍ വന്നേക്കും, പ്രഖ്യാപനം ഉടന്‍കോണ്‍ഗ്രസില്‍ പരിഹാര ഫോര്‍മുല തയ്യാര്‍; മൂന്ന് വൈസ് പ്രസിഡന്റുമാര്‍ വന്നേക്കും, പ്രഖ്യാപനം ഉടന്‍

English summary
Former Chief Justice of India Ranjan Gogoi Likely to BJP’s Assam Chief Minister candidate: Tarun Gogoi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X