കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക്! രാഷ്ട്രപതി ശുപാര്‍ശ ചെയ്തു

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് ആയ രഞ്ജന്‍ ഗൊഗോയ് രാജ്യസഭയിലേക്ക്. രാഷ്ട്രപതി രാംനാഥ് കോവിന്ദ് രാജ്യസഭയിലേക്ക് രഞ്ജന്‍ ഗൊഗോയിയെ ശുപാര്‍ശ ചെയ്തതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. അയോധ്യ അടക്കമുളള നിര്‍ണായക കേസുകളില്‍ രഞ്ജന്‍ ഗൊഗോയ് വിധി പറഞ്ഞിട്ടുണ്ട്.

Recommended Video

cmsvideo
Former Chief Justice Ranjan Gogoi nominated to Rajya Sabha | Oneindia Mala

സുപ്രീം കോടതിയുടെ 46ാം ചീഫ് ജസ്റ്റിസ് ആയിരുന്നു രഞ്ജന്‍ ഗൊഗോയ്. 2019 നവംബര്‍ 17നാണ് ഗൊഗോയ് വിരമിച്ചത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്നും വിരമിച്ചതിന് ശേഷം സുപ്രധാന പദവികളിലെത്തിയ ചുരുക്കം ചില ജസ്റ്റിസുമാരില്‍ ഒരാളായിരിക്കുകയാണ് രഞ്ജന്‍ ഗൊഗോയ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യെത്തെ വ്യക്തി കൂടിയാണ് രഞ്ജന്‍ ഗൊഗോയ്.

rg

ദീപക് മിശ്രയ്ക്ക് ശേഷമാണ് പരമോന്നത കോടതിയുടെ തലവനായി രഞ്ജന്‍ ഗൊഗോയ് നിയോഗിക്കപ്പെടുന്നത്. 2018 ഒക്ടോബര്‍ മൂന്നിന് രഞ്ജന്‍ ഗൊഗോയ് ചുമതല ഏറ്റെടുത്തു. ഗൊഗോയ് വിരമിക്കുന്നതിന് മുന്‍പുളള ഒരാഴ്ച നിരവധി സുപ്രധാന കേസുകളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്. അയോധ്യ കേസ്, ശബരിമല, റാഫേല്‍ കേസ് അടക്കം രാജ്യം കാതോര്‍ത്തിരുന്ന വിധികള്‍ പുറപ്പെടുവിച്ചാണ് ഗൊഗോയ് സുപ്രീം കോടതിയുടെ പടിയിറങ്ങിയത്

ഒരു നൂറ്റാണ്ടിലേറെ പഴക്കമുളള അയോധ്യ കേസില്‍ ഹിന്ദു കക്ഷികള്‍ക്ക് അനുകൂലമായിട്ടായിരുന്നു വിധി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാനും പളളി പണിയാന്‍ 5 ഏക്കര്‍ സ്ഥലം മുസ്ലീംകള്‍ക്ക് വിട്ട് കൊടുക്കാനും സുപ്രീം കോടതി ഉത്തരവിട്ടു. ഈ വിധി വലിയ വിവാദമായി. ശബരിമല ഉള്‍പ്പെടെയുളള കേസുകള്‍ വിശദമായി പരിശോധിക്കാന്‍ സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് വിട്ടു.

റാഫേല്‍ കേസില്‍ പുനരന്വേഷണം വേണ്ടെന്ന വിധിയും വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ സുപ്രീം കോടതിയും വരും എന്ന വിധിയും രഞ്ജന്‍ ഗൊഗോയിയുടേതാണ്. സുപ്രീം കോടതിയുടെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ചരിത്രത്തില്‍ ആദ്യമായി നാല് ജഡ്ജിമാര്‍ കോടതിക്ക് പുറത്ത് വാര്‍ത്താ സമ്മേളനം നടത്തിയവരില്‍ ഒരാള്‍ ഗൊഗോയ് ആയിരുന്നു. ചീഫ് ജസ്റ്റിസ് ആയിരിക്കെ സുപ്രീം കോടതി ജീവനക്കാരി ഉന്നയിച്ച ലൈംഗികാരോപണം രഞ്ജന്‍ ഗൊഗോയിയെ വിവാദത്തിലാക്കി.

''ആ പാവത്തിന്റെ വാക്ക് കേട്ട് എയർപോർട്ടിൽ ചെന്നപ്പോൾ കണ്ടത്..'' നടന്നത് വിശദീകരിച്ച് ഷിയാസ് കരീം!''ആ പാവത്തിന്റെ വാക്ക് കേട്ട് എയർപോർട്ടിൽ ചെന്നപ്പോൾ കണ്ടത്..'' നടന്നത് വിശദീകരിച്ച് ഷിയാസ് കരീം!

 ''ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ; നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാ൪'', കട്ട സപ്പോർട്ടുമായി പണ്ഡിറ്റ് ''ഒരേ ഒരു രാജാവ് രജിത് സാ൪ ആണേ; നിങ്ങൾ എവിടെയും തോൽക്കുന്നില്ല സാ൪'', കട്ട സപ്പോർട്ടുമായി പണ്ഡിറ്റ്

English summary
Former Chief Justice Ranjan Gogoi nominated to Rajya Sabha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X