Get Updates
Get notified of breaking news, exclusive insights, and must-see stories!

തെരഞ്ഞെടുപ്പ്; മുന്‍ മുഖ്യമന്ത്രിയുട മകന്‍ പണവുമായി അറസ്റ്റില്‍

പറ്റ്‌ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയുടെ മകന്‍ പ്രവിണ്‍ മാഞ്ചിയെ പണവുമായി പോലീസ് അറസ്റ്റ് ചെയ്തു. ജഹനാബാദില്‍വെച്ച് 4.65 ലക്ഷം രൂപയുമായാണ് പ്രവിണ്‍ പിടിയിലായത്. പ്രദേശത്തെ പോലീസ് സ്‌റ്റേഷനിലെത്തിച്ച പ്രവിണിനെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. വാഹന പരിശോധനയ്ക്കിടയിലാണ് പണം കണ്ടെത്തിയതെന്നാണ് വിവരം.

ഒക്ടോബര്‍ 5ന് ബിഹാറില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അഞ്ചു ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചയുടന്‍ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വന്നിരുന്നു. പ്രവിണ്‍ പണവുമായി സഞ്ചരിച്ചത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് പോലീസ് ചൂണ്ടിക്കാണിക്കുന്നു.

jitan-ram-majhi

വോട്ടര്‍മാരെ സ്വാധീനിക്കാനാണോ പണം കൈയ്യില്‍ വെച്ചതെന്ന് വ്യക്തമായിട്ടില്ല. ഇതുസംബന്ധിച്ച് പ്രവിണ്‍ പോലീസിന് നല്‍കിയ വിശദീകരണത്തില്‍ അന്വേഷണം നടത്തും. കഴിഞ്ഞവര്‍ഷം ആഗസ്തിനും പ്രവീണ്‍ മാധ്യമങ്ങളില്‍ സ്ഥാനം നേടിയിരുന്നു. അന്ന് ഒരു സ്ത്രീയുമായി ഹോട്ടലില്‍ പിടിക്കപ്പെട്ടതിനെ തുടര്‍ന്നായിരുന്നു പ്രവീണ്‍ വാര്‍ത്തയായത്.

ഹിന്ദുസ്ഥാന്‍ അവാനി മോര്‍ച്ച പ്രസിഡന്റാണ് ജിതന്‍ റാം മാഞ്ചി. നിലവില്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎയില്‍ അംഗമാണ് മാഞ്ചിയുടെ പാര്‍ട്ടി. ബിഹാറില്‍ എന്‍ഡിഎ സഖ്യം അധികാരത്തിലേറിയേക്കുമെന്ന സര്‍വേ റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് പണവുമായി മാഞ്ചിയുടെ മകന്‍ പിടിക്കപ്പെടുന്നത്. എതിര്‍പാര്‍ട്ടിക്കാര്‍ ഇക്കാര്യം തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുമെന്നുറപ്പാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+