യോഗി ആദിത്യനാഥ് മതഭ്രാന്തിന്റെ പൗരോഹിത്യം വഹിക്കുന്നയാള്‍: രാജി ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍!
Recommended Video

ദില്ലി: ബുലന്ദ്ശഹര്‍ കലാപത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍.വിദ്വേഷ രാഷ്ട്രീയമവസാനിപ്പിക്കണമെന്നും ഉത്തര്‍പ്രദേശില്‍ ഉത്തരവാദിത്വമുള്ള ഭരണം പുനസ്ഥാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 82 പേരടങ്ങിയ വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് യോഗിയുടെ രാജി ആവശ്യപ്പെട്ട് കത്തയച്ചത്.ഭരണപരമായി പരാജയപ്പെട്ടെന്നും ബുലന്ദശഹറില്‍ പശുവിനെ കൊന്നന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ ആള്‍കൂട്ട കൊലപാതകത്തെ ചെറുക്കാന്‍ യോഗിക്ക് സാധിച്ചില്ലെന്നും ഇവര്‍ അരോപിക്കുന്നു.
ഡിസംബര്‍ മൂനിനാണ് പശുവിനെ കൊന്നെന്ന അഭ്യൂഹവുമായി ബന്ധപ്പെട്ട് ഉണ്ടായ ആള്‍ക്കൂട്ട വിചാരണ കലാപത്തിന് വഴിമാറിയതും പോലീസുമായുണ്ടായ ഏറ്റ് മുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥന് സുബോദ് കുമാറും സുമിത് സിങും കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ,ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഭരണത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടമാകുകയും ഭരണഘടനാപരമായ ധാര്‍മ്മികത നഷ്ടമാകുകയും ചെയ്തെന്നും മാനുഷികമൂല്യങ്ങള്‍ ഇല്ലാതായെന്നും കത്തില്‍ ആരോപിക്കുന്നു.

ഉത്തര്‍പ്രദേശിന്റെ ആകെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് മതഭ്രാന്തിന്റ പൗരോഹിത്യം വഹിക്കുകയാണെന്നും ഭൂരിപക്ഷത്തിന്റെ മുഖ്യനാണെന്നും ഇത്തരം അജണ്ടകള്‍ക്ക് മാത്രമാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി എന്ന നിലയ്ക്ക് പ്രാധാന്യമെന്നും കത്തില്‍ പറയുന്നു. ഭരണപദത്തില്‍ ഉന്നതിയിലിരിക്കുന്ന എല്ലാ ഉന്നത ഉദ്യോഗസ്ഥരെയും ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്നും ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഇന്ത്യയിലെ എല്ലാ പൗരന്മാരും വിദ്വേഷ രാഷ്ട്രീയത്തിനെതിരായി പ്രവര്‍ത്തിക്കാനും കത്തില്‍ ആഹ്വാനമുണ്ട്.
-
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
ശനിയും സൂര്യനും ഒന്നിക്കുന്നു; ഈ നക്ഷത്രക്കാരുടെ ഭാഗ്യം തെളിയും, കടം കൊടുത്ത പണം കിട്ടും, പ്രണയം പൂവണിയും! -
ആഗ്രഹിക്കുന്നതെല്ലാം നടക്കും... ഈ രാശിക്കാരുടെ ശുക്രനുദിച്ചു, നിങ്ങളുമുണ്ടോ? -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ' -
വീണ്ടും ലോക്ക്ഡൗണോ? വ്യക്തത വരുത്തി കേന്ദ്ര സര്‍ക്കാര്‍, എന്തും നേരിടാന്‍ സജ്ജം -
യുഎഇയിൽ വ്യാപകമായ മഴ, കൂട്ടിന് ഇടിമിന്നലും ശക്തമായ കാറ്റും; കാരണം ന്യൂനമർദ്ദം, ഡ്രൈവർമാർ ജാഗ്രത! -
10 എണ്ണ ടാങ്കറുകൾ ഹോർമുസ് വഴി കടത്തിവിട്ടു; ഇറാൻ്റെ 'രഹസ്യ സമ്മാനം',വെളിപ്പെടുത്തി ട്രംപ് -
എല്ലാ ആഴ്ചയിലും ഒരു ഗ്രാം പൊന്ന്! കൊച്ചിക്കാരെ പോലെ സ്വര്‍ണം വാങ്ങി നോക്കിയാലോ? -
പെന്ഷന് 25740 രൂപയായി വര്‍ധിക്കും? 186% വര്‍ധനവ്, ശമ്പള കമ്മീഷന് ശുപാര്‍ശ ഇങ്ങനെയോ? -
കൊടുവള്ളിയിൽ പികെ ഫിറോസിന് കാര്യങ്ങൾ എളുപ്പമാവില്ല; സലീം മടവൂർ തിളങ്ങുമോ? 13 സ്ഥാനാർത്ഥികൾ രംഗത്ത്












Click it and Unblock the Notifications