കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യോഗി ആദിത്യനാഥ് മതഭ്രാന്തിന്‍റെ പൗരോഹിത്യം വഹിക്കുന്നയാള്‍: രാജി ആവശ്യപ്പെട്ട് ഉദ്യോഗസ്ഥര്‍!

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
യോഗി മതഭ്രാന്തിന്‍റെ പൗരോഹിത്യം വഹിക്കുന്നയാള്‍ | Oneindia Malayalam

ദില്ലി: ബുലന്ദ്ശഹര്‍ കലാപത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജി വയ്ക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തെഴുതി വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍.വിദ്വേഷ രാഷ്ട്രീയമവസാനിപ്പിക്കണമെന്നും ഉത്തര്‍പ്രദേശില്‍ ഉത്തരവാദിത്വമുള്ള ഭരണം പുനസ്ഥാപിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. 82 പേരടങ്ങിയ വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരാണ് യോഗിയുടെ രാജി ആവശ്യപ്പെട്ട് കത്തയച്ചത്.ഭരണപരമായി പരാജയപ്പെട്ടെന്നും ബുലന്ദശഹറില്‍ പശുവിനെ കൊന്നന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ ആള്‍കൂട്ട കൊലപാതകത്തെ ചെറുക്കാന്‍ യോഗിക്ക് സാധിച്ചില്ലെന്നും ഇവര്‍ അരോപിക്കുന്നു.

<strong><br> ശബരിമലയിൽ ചെയ്തത് ജോലി, എല്ലാവരേയും തൃപ്തിപ്പെടുത്താനാകില്ല.. നിലപാട് വ്യക്തമാക്കി യതീഷ് ചന്ദ്ര</strong>
ശബരിമലയിൽ ചെയ്തത് ജോലി, എല്ലാവരേയും തൃപ്തിപ്പെടുത്താനാകില്ല.. നിലപാട് വ്യക്തമാക്കി യതീഷ് ചന്ദ്ര

ഡിസംബര്‍ മൂനിനാണ് പശുവിനെ കൊന്നെന്ന അഭ്യൂഹവുമായി ബന്ധപ്പെട്ട് ഉണ്ടായ ആള്‍ക്കൂട്ട വിചാരണ കലാപത്തിന് വഴിമാറിയതും പോലീസുമായുണ്ടായ ഏറ്റ് മുട്ടലില്‍ പോലീസ് ഉദ്യോഗസ്ഥന്‍ സുബോദ് കുമാറും സുമിത് സിങും കൊല്ലപ്പെടുകയും ചെയ്തു. ഇന്ത്യയിലെ ഏറ്റവും വലിയ,ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തര്‍പ്രദേശില്‍ ഭരണത്തിന്റെ അടിസ്ഥാന മൂല്യങ്ങള്‍ നഷ്ടമാകുകയും ഭരണഘടനാപരമായ ധാര്‍മ്മികത നഷ്ടമാകുകയും ചെയ്‌തെന്നും മാനുഷികമൂല്യങ്ങള്‍ ഇല്ലാതായെന്നും കത്തില്‍ ആരോപിക്കുന്നു.

-yogi-adityanath2-1


ഉത്തര്‍പ്രദേശിന്‍റെ ആകെ മുഖ്യമന്ത്രിയായ യോഗി ആദിത്യനാഥ് മതഭ്രാന്തിന്റ പൗരോഹിത്യം വഹിക്കുകയാണെന്നും ഭൂരിപക്ഷത്തിന്റെ മുഖ്യനാണെന്നും ഇത്തരം അജണ്ടകള്‍ക്ക് മാത്രമാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രി എന്ന നിലയ്ക്ക് പ്രാധാന്യമെന്നും കത്തില്‍ പറയുന്നു. ഭരണപദത്തില്‍ ഉന്നതിയിലിരിക്കുന്ന എല്ലാ ഉന്നത ഉദ്യോഗസ്ഥരെയും ഭരണഘടനാപരമായ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ പ്രേരിപ്പിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു.അലഹാബാദ് ഹൈക്കോടതി സ്വമേധയാ കേസ് എടുക്കണമെന്നും ജൂഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ഇന്ത്യയിലെ എല്ലാ പൗരന്മാരും വിദ്വേഷ രാഷ്ട്രീയത്തിനെതിരായി പ്രവര്‍ത്തിക്കാനും കത്തില്‍ ആഹ്വാനമുണ്ട്.

English summary
Former civil servants write letter to PM Modi seeking resignation of Uttarpradesh CM Yogi in accordance with Bulandhsahar violence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X