കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശമ്പളവും ബത്തയും വാങ്ങാത്ത എംപിയായി രജ്ഞന്‍ ഗൊഗോയി; കൈപറ്റുന്നത് പെന്‍ഷന്‍

Google Oneindia Malayalam News

ദില്ലി: ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കാത്ത ഏക രാജ്യസഭാ എംപിയായി സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് രജ്ഞന്‍ ഗൊഗോയി. ഇന്ത്യാ ടുഡേ സമര്‍പ്പിച്ച ആര്‍ടിഐക്ക് മറുപടിയായി രാജ്യസഭാ സെക്രട്ടറിയേറ്റാണ് ഇക്കാര്യം വ്യക്തമാക്കിയത്.

2020 മാര്‍ച്ചിലായിരുന്നു രജ്ഞന്‍ ഗൊഗോയി രാജ്യസഭയിലെത്തുന്നത്. പിന്നാലെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും സ്വീകരിക്കാന്‍ തയ്യാറല്ലായെന്ന് ചുണ്ടികാട്ടി മാര്‍ച്ച് 24 ന് അദ്ദേഹം രാജ്യസഭാ സെക്രട്ടറി ജനറലിന് കത്തയക്കുകയായിരുന്നു.

ranjan gogoi

'യാത്രാബത്തയും താമസചെലവും ഒഴികെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വാങ്ങാന്‍ താല്‍പര്യപ്പെടുന്നില്ല. മറിപ്പ് സുപ്രീംകോടതിയില്‍ നിന്നും വിരമിച്ച ചീഫ് ജസ്റ്റിസ് എന്ന നിലയില്‍ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ കൈപറ്റാനാണ് താല്‍പര്യപ്പെടുന്നത.' രജ്ഞന്‍ ഗൊഗോയി സെക്രട്ടറി ജനറലിന് അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

Recommended Video

cmsvideo
Markandeya Katju Against Ranjan Gogoi | Oneindia Malayalam

ചീഫ് ജസ്റ്റിസ് പെന്‍ഷന്‍ തുകയായി അദ്ദേഹത്തിന് ഒരു മാസം 82301 രൂപയാണ് ലഭിക്കുന്നത്. നിലവിലെ രാജ്യസഭാംഗങ്ങള്‍ക്ക് ശമ്പളത്തിനും ആനുകൂല്യങ്ങള്‍ക്കുമായി പ്രതിമാസം മൂന്ന് കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ജൂലൈ 2020 ല്‍ 226 അംഗങ്ങള്‍ക്കായി 2991800 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിച്ചിട്ടുള്ളത്. രജ്ഞന്‍ ഗൊഗോയി ശമ്പളും ആനുകൂല്യങ്ങളും സ്വീകരിക്കുന്നില്ലെങ്കില്‍ രാജ്യസഭാംഗം എന്ന നിലയില്‍ ആനുകൂല്യങ്ങള്‍ മാത്രം സ്വീകരിക്കുന്ന രണ്ട് എംപിമരുണ്ട്. പ്രൊഫ: മനോജ് കുമാര്‍ ജായും പ്രൊഫ: രാകേഷ് സിന്‍ഹയുമാണ് ആനുകൂല്യങ്ങള്‍ മാത്രം കൈപറ്റുന്ന എംപിമാര്‍.

താന്‍ ഇപ്പോഴും പിഎച്ച്ഡി ഗവേഷകര്‍ക്ക് പതിവായി ക്ലാസുകള്‍ എടുക്കുകയും അവര്‍ക്ക് മേല്‍നോട്ടം വഹിക്കുകയും ചെയ്യുന്നുണ്ട്. അതിനാല്‍ രാജ്യസഭയില്‍ നിന്നല്ല മറിച്ച് ഡിയുവില്‍ നിന്നാണ് ശമ്പളം കൈപറ്റുന്നതെന്ന് പ്രൊഫ: മനോജ് കുമാര്‍ പറഞ്ഞു. രാഗേഷ് സിന്‍ഹയും ദില്ലി സര്‍വ്വകലാശാലയില്‍ പ്രൊഫസറാണ്.

മുട്ടുമടക്കി യോഗി സർക്കാർ..! കഫീൽ ഖാൻ ജയിൽ മോചിതനായി, അന്ത്യം കുറിച്ചത് ഏഴ് മാസത്തെ തടവ് ജീവിതംമുട്ടുമടക്കി യോഗി സർക്കാർ..! കഫീൽ ഖാൻ ജയിൽ മോചിതനായി, അന്ത്യം കുറിച്ചത് ഏഴ് മാസത്തെ തടവ് ജീവിതം

പെട്ടിമുടിയില്‍ മോഷണം; ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വാഹനങ്ങളുടെ ഭാഗങ്ങള്‍ മോഷണം പോയിപെട്ടിമുടിയില്‍ മോഷണം; ഉരുള്‍പൊട്ടലില്‍ തകര്‍ന്ന വാഹനങ്ങളുടെ ഭാഗങ്ങള്‍ മോഷണം പോയി

English summary
Former CJI Rajan Gogoi is the only Rajya Sabha MP not to receive salary and other benefits
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X