കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വീണുപോയെങ്കിലും നമ്മള്‍ തിരിച്ചു വരും; മഹാരാഷ്ട്ര മുന്‍മുഖ്യമന്ത്രി കോണ്‍ഗ്രസിലേക്ക് തിരികെയെത്തും

Google Oneindia Malayalam News

മുംബൈ: 80 സീറ്റുള്ള ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്സഭ സീറ്റുകളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. അതിനാല്‍ തന്നെ മഹാരാഷ്ട്ര പിടിക്കാനായി വലിയ നീക്കങ്ങളായിരുന്നു സംസ്ഥാനത്ത് കോണ്‍ഗ്രസ് നടത്തിയിരുന്നത്. 2014 ലേതുപോലെതന്നെ എന്‍സിപിയുമായി സഖ്യം ചേര്‍ന്നായിരുന്നു ഇത്തവണ കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിനെ നേരിട്ടത്.

<strong> നാണംകെട്ട് ഇടതുമുന്നണി: യുഡിഎഫില്‍ കോണ്‍ഗ്രസ് ഒറ്റക്ക് നേടിയ വോട്ടുകള്‍ പോലും ഇടതിനാകെ കിട്ടിയില്ല</strong> നാണംകെട്ട് ഇടതുമുന്നണി: യുഡിഎഫില്‍ കോണ്‍ഗ്രസ് ഒറ്റക്ക് നേടിയ വോട്ടുകള്‍ പോലും ഇടതിനാകെ കിട്ടിയില്ല

പലമണ്ഡലങ്ങളിലും രാജ്താക്കറയുടെ മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേനയുടെ പിന്തുണയും കോണ്‍ഗ്രസ് സഖ്യത്തിന് ലഭിച്ചിരുന്നു. അതിനാല്‍തന്നെ വലിയ പ്രതീക്ഷയിലായിരുന്നു പാര്‍ട്ടി. എന്നാല്‍ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ സംസ്ഥാനത്ത് വലിയ തിരിച്ചടിയാണ് പാര്‍ട്ടിക്ക് നേരിടേണ്ടി വന്നത്. തിരിച്ചടിയെ തുടര്‍ന്ന് പലനേതാക്കളും രാജിക്കൊരുങ്ങുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് പാര്‍ട്ടിയുടെ ശക്തി തിരികെ പിടിക്കാന്‍ മുന്‍ മുഖ്യമന്ത്രികൂടിയായ നാരായണന്‍ റാണെ പാര്‍ട്ടിയിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുന്നത്..

48 സീറ്റുകളില്‍

48 സീറ്റുകളില്‍

മഹാരാഷ്ട്രയിലെ 48 സീറ്റുകളില്‍ 41 എണ്ണത്തിലും ഇത്തവണ എന്‍ഡിഎ കക്ഷികളാണ് ജയിച്ചത്. ബിജെപി 23 സീറ്റുകളിലും ശിവസേന 18 സീറ്റുകളിലുമാണ് വിജയിച്ചത്. അതേസമയം യുപിഎ സഖ്യത്തിന് ആകെ ലഭിച്ചത് അഞ്ച് സീറ്റുകള്‍മാത്രമാണ്. 2014 ആറ് സീറ്റായിരുന്നു കോണ്‍ഗ്രസ് സഖ്യത്തിന് മഹാരാഷ്ട്രയില്‍ ലഭിച്ചത്.

ഒന്നിലേക്ക് ചുരുങ്ങി

ഒന്നിലേക്ക് ചുരുങ്ങി

കഴിഞ്ഞ തവണ കോണ്‍ഗ്രസിന് രണ്ട് സീറ്റുകള്‍ ലഭിച്ചെങ്കില്‍ ഇത്തവണ അത് ഒന്നിലേക്ക് ചുരുങ്ങി. ചന്ദ്രാപുര്‍ ആണ് കോണ്‍ഗ്രസ് നേടിയ ഏക സീറ്റ്. രണ്ട് സിറ്റിങ് സീറ്റുകള്‍ കൈവിട്ടപ്പോള്‍ ബിജെപിയില്‍ നിന്ന് കോണ്‍ഗ്രസ് തിരിച്ചു പിടിച്ച മണ്ഡലം എന്ന പ്രത്യേകതയും ചന്ദ്രപൂരിനുണ്ട്.

എന്‍സിപി

എന്‍സിപി

യുപിഎ സഖ്യത്തില്‍ എന്‍സിപി കഴിതവണത്തേത് പോലെ നാല് സീറ്റുകള്‍ നേടി. ശേഷിക്കുന്ന രണ്ട് സീറ്റുകളില്‍ ഒന്നില്‍ അസദുദ്ദീന്‌ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം സ്ഥാനാര്‍ത്ഥിയും ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചത്.

ബി ടീം

ബി ടീം

ബിജെപിയിടെ ബി ടീമെന്ന പ്രതിപക്ഷം ആരോപിച്ച പ്രകാശ് അംബേദ്കര്‍, അസദുദ്ദീന്‍ ഉവൈസി കൂട്ടുക്കെട്ട് ആ ആരോപണം ശരിവെക്കുന്ന തരത്തില്‍ പത്തോളം മണ്ഡലങ്ങളിലെങ്കിലും കോണ്‍ഗ്രസ്-എന്‍സിപി വോട്ടുകള്‍ ചിതറിച്ചു. ഈ മണ്ഡലങ്ങളില്‍ ബിജെപി നേടീയ ഭൂരിപക്ഷത്തേക്കാള്‍ കൂടുതല്‍വോട്ട് പ്രകാശ് അംബേദ്കര്‍-ഉവൈസി കൂട്ടുക്കെട്ട് പിടിച്ചു.

പരാജയം

പരാജയം

എത്രവലിയ തിരിച്ചടിയിലും കോണ്‍ഗ്രസ് വിജയം പ്രതീക്ഷിച്ചിരുന്ന പല സ്ഥാനാര്‍ത്ഥികളും പരാജയം രുചിച്ചു. നന്ദേതില്‍ മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ അശോക് ചവാന്‍ 40000 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. ഏറെ പ്രതീക്ഷയുള്ള മണ്ഡ‍ലമായ മുബൈനോര്‍ത്തില്‍ ബോളിവുഡ് താരം ഊര്‍മ്മിള മണ്ഡോത്കറും പരാജയപ്പെട്ടു.

നിയമസഭാ തിര‍ഞ്ഞെടുപ്പിലെങ്കിലും

നിയമസഭാ തിര‍ഞ്ഞെടുപ്പിലെങ്കിലും

പാര്‍ട്ടിക്കേറ്റ കനത്ത പരാജയത്തിന്‍റെ പശ്ചാത്തലത്തില്‍ പല മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളും രാജിക്കൊരുങ്ങുകയും ചെയ്തു. എന്നാല്‍ ഈ വര്‍ഷാവസാനം നടക്കുന്ന നിയമസഭാ തിര‍ഞ്ഞെടുപ്പിലെങ്കിലും പാര്‍ട്ടിയുടെ നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചുപിടിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന് എഐസിസി നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.

നാരായണന്‍ റാണെ

നാരായണന്‍ റാണെ

ഇതിനിടെയാണ്, പരാജയത്തിന്‍റെ ആഘതത്തില്‍ നില്‍ക്കുന്ന മഹാരാഷ്ട്ര കോണ്‍ഗ്രസിന് ആത്മവിശ്വാസം പകര്‍ന്നുകൊണ്ട് മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായിരുന്ന നാരായണന്‍ റാണെ പാര്‍ട്ടിയിലേക്ക് തിരിച്ചു വരാന്‍ ഒരുങ്ങുന്നത്. അടുത്ത് തന്നെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ചര്‍ച്ച നടത്തി

ചര്‍ച്ച നടത്തി

മഹാരാഷ്ട്രയില്‍ നിന്നും ദില്ലിയിലെത്തി പാര്‍ട്ടിയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് നാരായണന്‍ റാണെ ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നാണ് സൂചന. തിരിച്ചു വരവില്‍ നാരായണന്‍ റാണക്ക് നല്‍കേണ്ട പദവിയില്‍ കോണ്‍ഗ്രസിനുള്ളില്‍ തീരുമാനം ആയിട്ടുണ്ടെന്നാണ് പാര്‍ട്ടി വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.

പിസിസി അധ്യക്ഷനായി

പിസിസി അധ്യക്ഷനായി

മഹരാഷ്ട്ര പിസിസി അധ്യക്ഷനായി അദ്ദേഹത്തെ തിരികെ പാര്‍ട്ടിയില്‍ എത്തിക്കാനാണ് ഒരു വിഭാഗത്തിന്‍റെ നീക്കം. പ്രതിസന്ധി ഘട്ടത്തില്‍ പാര്‍ട്ടിയിലേക്ക് തിരികെ എത്തുന്ന മുതിര്‍ന്ന നേതാവിന് അര്‍ഹിച്ച സ്ഥാനം നല്‍കണമെന്നാണ് ഈ വിഭാഗത്തിന്‍റെ വാദം. എന്നാല്‍ പാര്‍ട്ടി വിട്ടുപോയ ഒരു നേതാവിനെ പിസിസി അധ്യക്ഷനാക്കി തിരികെ എത്തിക്കുന്നതിലെ ഔചിത്യമില്ലായ്മ ചിലര്‍ ചോദ്യം ചെയ്യുന്നുണ്ട്.

ഏത് സ്ഥാനം ലഭിച്ചാലും

ഏത് സ്ഥാനം ലഭിച്ചാലും

ഏത് സ്ഥാനം ലഭിച്ചാലും പാര്‍ട്ടിയിലേക്ക് തിരികെ വരാന്‍ തയ്യാറാണെന്നാണ് നാരായണന്‍ റാണയുടെ നിലപാട്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേറ്റെങ്കിലും നിയമസഭാ തിരഞ്ഞെടുപ്പില്‍ മഹാരാഷ്ട്രയില്‍ പാര്‍ട്ടിക്ക് ശക്തമായ തിരിച്ചുവരാന്‍ കഴിയുമെന്ന ആത്മവിശ്വാസം നാരായണന്‍ റണെ ദില്ലിയില്‍ നടന്ന കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

കരുത്തുപകരും

കരുത്തുപകരും

കൊങ്കണ്‍ മേഖലയില്‍ ശക്തമായ സാന്നിധ്യമുള്ള റാണെയുടെ വരവ് മേഖലയില്‍ കോണ്‍ഗ്രസിന് കരുത്തുപകരും. 2017 ലായിരുന്നു റാണെ കോണ്‍ഗ്രസ് വിട്ടത്. ശിവസേനയിലൂടെ രാഷ്ട്രീയത്തിലെത്തിയ റാണെ 1999 ലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 2014 ല്‍ ശിവസേനയില്‍ പുറത്താക്കപ്പെട്ട റാണെ 2015 ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു.

കോണ്‍ഗ്രസ്-എന്‍സിപി

കോണ്‍ഗ്രസ്-എന്‍സിപി

കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാറില്‍ റവന്യു മന്ത്രിയായ റാണെ മുബൈ ഭീകരാക്രമണത്തെ തുടര്‍ന്ന് വിലാസ് റാവു ദേശ്മുഖിനെ നീക്കിയപ്പോള്‍ തന്നെ മുഖ്യമന്ത്രിസ്ഥാനത്ത് പരിഗണിക്കാതെ അശോക് ചവാനെ മുഖ്യമന്ത്രിയാക്കിയതിനെതിരെ പാര്‍ട്ടിയില്‍ കലാപം ഉയര്‍ത്തിയിരുന്നു.

തര്‍ക്കം

തര്‍ക്കം

വൈകാതെ അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കി. എന്നാല്‍ സോണിയാ ഗാന്ധിയെ കണ്ട് ഖേദപ്രകടനം നടത്തിയ കോണ്‍ഗ്രസില്‍ തിരിച്ചെത്തുകയും വ്യവസായ മന്ത്രിയാവുകയും ചെയ്തു. പിന്നീട് 2017ല്‍ പിസിസി അധ്യക്ഷ സ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെ തുടര്‍ന്നായിരുന്നു റാണെ പാര്‍ട്ടി വിട്ടത്. ഏതായാലും നിര്‍ണ്ണായഘട്ടത്തില്‍ പാര്‍ട്ടിയിലേക്കുള്ള റാണെയുടെ തിരിച്ചു വരവ് കോണ്‍ഗ്രസിന് വലിയ ആശ്വാസമാവും.

English summary
former CM Narayan Rane likely to re-join congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X