ഉള്ളത് ഉള്ളത് പോലെ പറയും, രാജ്യതാല്പര്യമാണ് മെയിന്‍..; ജയ്ശങ്കറിനെ പ്രശംസിച്ച് അനില്‍ കെ ആന്റണി
ബിജെപി അനുകൂല പ്രസ്താവന വീണ്ടും നടത്തിയ അനിലിന്റെ നടപടി കോണ്‍ഗ്രസ് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. വിഷയത്തില്‍ എകെ ആന്റണി ഇതുവരെ പ്രതികരിച്ചിട്ടില്ല

ന്യൂദല്‍ഹി: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ പുകഴ്ത്തി മുന്‍ കോണ്‍ഗ്രസ് നേതാവും എ കെ ആന്റണിയുടെ മകനുമായ അനില്‍ ആന്റണി. സത്യം വെട്ടിത്തുറന്ന് പറയുന്ന പ്രകൃതക്കാരനാണ് എസ് ജയശങ്കര്‍ എന്നാണ് അനില്‍ കെ ആന്റണിയുടെ പ്രശംസ. അദ്ദേഹം എപ്പോഴും ഇന്ത്യന്‍ താല്പര്യങ്ങള്ക്കു മാത്രമാണ് പ്രാമുഖ്യം നല്‍കുന്നത് എന്നും അനില്‍ കെ ആന്റണി കൂട്ടിച്ചേര്‍ത്തു.
'റൈസിന ഡയലോഗ് 2023'ന്റെ ഭാഗമായി സിഡ്നിയില്‍ നടന്ന ഒരു ചര്‍ച്ചയില്‍ ജയശങ്കറിന്റെ സംവാദം ചൂണ്ടിക്കാട്ടിയായിരുന്നു അനില്‍ കെ ആന്റണിയുടെ പരാമര്‍ശം. ബി ബി സി ഡോക്യുമെന്ററി വിവാദത്തില്‍ കേന്ദ്ര സര്‍ക്കാരിന് അനുകൂലമായി നിലപാടെടുത്തതിന് പിന്നാലെ ഉയര്‍ന്ന് വന്ന വിമര്‍ശനങ്ങളെ തുടര്‍ന്നാണ് അനില്‍ കെ ആന്റണി കോണ്‍ഗ്രസില്‍ നിന്ന് രാജി വെക്കുന്നത്.

എനിക്കും രാജ്യതാല്പര്യം
രാജ്യതാല്പര്യം മുന്‍നിര്‍ത്തി ബിബിസി ഡോക്യുമെന്ററിയെ പിന്തുണക്കില്ല എന്നായിരുന്നു അനില്‍ കെ ആന്റണി അന്ന് രാജിക്കത്തില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെയാണ് കേന്ദ്ര മന്ത്രിയെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത് എന്നും ശ്രദ്ധേയമാണ്. അടുത്തിടെയായി ജയശങ്കറിനെ കാണാന്‍ അതിഗംഭീരമാണ് എന്നും ഉള്ളത് ഉള്ളത് പോലെ പറയുന്നു എന്നുമാണ് അനില്‍ കെ ആന്റണി പറയുന്നത്.

സത്യം വിളിച്ച് പറയുന്ന മന്ത്രി
ഇന്ത്യന്‍ താല്പര്യങ്ങള്ക്കാണ് എപ്പോഴും പ്രാധാന്യം നല്‍കുന്നത്. അത് ആഗോള പ്ലാറ്റ്ഫോമുകളില്‍ ആത്മവിശ്വാസത്തോടെ വിൡ് പറയുകയും ചെയ്യുന്നു എന്നും അനില്‍ കെ ആന്റണി ട്വീറ്റ് ചെയ്തു. കെ പി സി സി ഡിജിറ്റല്‍ മീഡിയ വിഭാഗം കണ്‍വീനര്‍ ആയിരുന്നു അനില്‍ കെ ആന്റണി. ഗുജറാത്ത് കലാപം പ്രമേയമായുള്ള 'ഇന്ത്യ: ദ മോദി ക്വസ്റ്റിയന്‍' എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു.

രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെയുള്ള കടന്നാക്രമണം
എന്നാല്‍ ഇത് ലംഘിച്ച് യൂത്ത് കോണ്‍ഗ്രസും ഡി വൈ എഫ് ഐയും അടക്കമുള്ള സംഘടനകള്‍ ഡോക്യുമെന്ററി രാജ്യത്ത് പലയിടത്തും പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു ബി ബി സി ഡോക്യുമെന്ററിക്ക് എതിരെ അനില്‍ കെ ആന്റണി രംഗത്തെത്തിയത്. രാജ്യത്തിന്റെ പരമാധികാരത്തിന് എതിരെയുള്ള കടന്നാക്രമണമാണ് ബി ബി സി ഡോക്യുമെന്ററി എന്നായിരുന്നു അനില്‍ കെ ആന്റണിയുടെ വാദം.

മിണ്ടാതെ എകെ ആന്റണി
ഇതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളില്‍ നിന്ന് തന്നെ കടുത്ത വിമര്‍ശനമാണ് അനില്‍ കെ ആന്റണിക്ക് എതിരെ ഉയര്‍ന്നിരുന്നത്. ഇതോടെയാണ് അനില്‍ കെ ആന്റണി കോണ്‍ഗ്രസില്‍ നിന്ന് രാജി വെച്ചത്. അതേസമയം അനില്‍ കെ ആന്റണിയുടെ നിലപാടില്‍ പിതാവ് എ കെ ആന്റണി ഇതുവരെ പ്രതികരിച്ചിട്ടില്ല.
-
പിടിവിട്ട് ട്രംപ്; ഇറാന്റെ പ്രതിരോധം അമ്പരിപ്പിക്കുന്നത്; യൂറോപ്യന്‍ സഖ്യകക്ഷികള്‍ പോലും പിന്തുണച്ചില്ല -
ബെംഗളൂരുവില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് സ്ഥലംമാറ്റം; ശമ്പളത്തിലും വലിയ വ്യത്യാസം: താരതമ്യവുമായി ടെക്കി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ -
ശത്രുതയ്ക്ക് കാരണം ഇതാണ്',ദിലീപ് പറഞ്ഞത്.. 'മഞ്ജുവിനേയും കാവ്യയേയും വിവാഹം ചെയ്തത് മറ്റൊരു കാരണം' -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
യുഎഇ തകര്‍ക്കുകയാണോ ഇറാന്റെ ലക്ഷ്യം; ഫുജൈറയിലും ഷാഹിലും ഡ്രോണ്‍, ഖത്തറിന്റെ ആവശ്യം തള്ളി -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
മൊണാലിയുടെ വിവാഹത്തില്‍ രാഷ്ട്രപതി ഇടപെടണം, ഒളിപ്പിച്ചത് കേരള സര്‍ക്കാരെന്ന് സുപ്രീംകോടതി അഭിഭാഷക -
ജലീലിന്റെ പഴയ 'ലീലകൾ' ജനങ്ങൾ മറന്നിട്ടില്ല;'മലപ്പുറം വിരുദ്ധ' പ്രചാരണങ്ങൾക്ക് ചൂട്ടുപിടിച്ചയാൾ';സന്ദീപ് വാര്യർ -
രാജ്യസഭാ തിരഞ്ഞെടുപ്പിൽ വമ്പൻ ജയവുമായി എൻഡിഎ; വോട്ട് മറിച്ച് പ്രതിപക്ഷം -
എങ്ങനെ കോടീശ്വരനാകാം?;ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി പറയുന്നു ..യുവാക്കൾക്കുള്ള ടിപ്പുകളും












Click it and Unblock the Notifications