കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോണ്‍ഗ്രസില്‍ കഴിവുള്ള നേതാക്കള്‍ ചോദ്യം ചെയ്യപ്പെടുന്നു'; വിമര്‍ശനവുമായി ജ്യോതിരാദിത്യ സിന്ധ്യ

Google Oneindia Malayalam News

ദില്ലി: മധ്യപ്രദേശില്‍ വലിയ രാഷ്ട്രീയ കോളിളക്കങ്ങള്‍ സൃഷ്ടിച്ചായിരുന്നു കോണ്‍ഗ്രസ് നേതാവായ ജ്യോതി രാദിത്യാ സിന്ധ്യയുടെ ബിജെപി പ്രവേശനം. 22 വിമത എംഎല്‍എ മാര്‍ക്കൊപ്പം സിന്ധ്യ പാര്‍ട്ടി വിട്ടതോടെ കോണ്‍ഗ്രസിന് സംസ്ഥാനവും നഷ്ടപ്പെട്ടു. രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിനെതിരെ വിമത ശബ്ദമുയര്‍ത്തി സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് പാളയം വിട്ടയതോടെ മധ്യപ്രദേശ് ആവര്‍ത്തിക്കുമോയെന്ന് ഭയമായിരുന്നു കോണ്‍ഗ്രസിന്. എന്നാല്‍ അനുനയത്തിലൂടെ കോണ്‍ഗ്രസ് സച്ചിനെയും 19 എംഎല്‍എമാരേയും തിരികെ കൊണ്ടുവന്നു.

എന്നാല്‍ രാജസ്ഥാന്‍ പ്രതിസന്ധി ചെറുതായൊന്ന് കെട്ടടിങ്ങിയതൊടെ കോണ്‍ഗ്രസിനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ജോതിരാദിത്യ സിന്ധ്യ. പ്രഗത്ഭരായ നേതാക്കള്‍ കോണ്‍ഗ്രസില്‍ എന്നും പ്രശ്‌നങ്ങള്‍ നേരിടുകയാണെന്നാണ് സിന്ധ്യയുടെ പരാമര്‍ശം.

സിന്ധ്യ പാര്‍ട്ടി വിടുന്നു

സിന്ധ്യ പാര്‍ട്ടി വിടുന്നു

കമല്‍നാഥുമായി നിരന്തരം ഉണ്ടായ അസ്വാരസ്യങ്ങളെ തുടര്‍ന്നായിരുന്നു ഗാന്ധി കുടുംബവുമായി ഏറ്റവും അടുത്ത നേതാക്കളിലൊരാളായ ജ്യോതി രാദിത്യ സിന്ധ്യ പാര്‍ട്ടി വിടുന്നത്. ബിജെപിയില്‍ എത്തിയ സിന്ധ്യക്ക് പാര്‍ട്ടി രാജ്യസഭ സീറ്റും സിന്ധ്യ ആവശ്യപ്പെട്ടവര്‍ക്കെല്ലാം മധ്യപ്രദേശില്‍ പ്രാധിനിധ്യവും നല്‍കിയിരുന്നു. മന്ത്രിസഭയില്‍ 41 ശതമാനം പ്രാതിനിധ്യമാണ് സിന്ധ്യ അനുകൂലികള്‍ക്ക് ലഭിച്ചത്.

Recommended Video

cmsvideo
priyanka Gandhi is the real heroine in rajasthan | Oneindia Malayalam
ചോദ്യം ചെയ്യല്‍

ചോദ്യം ചെയ്യല്‍

ഈയിടെയാണ് ഗെഹ്ലോട്ടിനെതിരെ വിമത ശബ്ദമുയര്‍ത്തി സച്ചിന്‍ പൈലറ്റ് എത്തുന്നത്. പ്രഗത്ഭരായ നേതാക്കളെ പാര്‍ട്ടി എന്നും ചോദ്യം ചെയ്യുന്നത് വേദനാജനകനമാണെന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. എന്റെ പഴയ സഹപ്രവര്‍ത്തകരില്‍ ഒരാളും ഇതേ സാഹചര്യത്തെ അഭിമുഖീകരിക്കുകയാണെന്ന് സിന്ധ്യ പറഞ്ഞു. പിടിഐയോടായിരുന്നു സിന്ധ്യയുടെ പരാമര്‍ശം.

കോണ്‍ഗ്രസ് ശ്രമം

കോണ്‍ഗ്രസ് ശ്രമം

സച്ചിന്‍ പൈലറ്റ് എന്റെ സുഹൃത്താണെന്നും താന്‍ അനുഭവിച്ച വേദന എന്താണെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സിന്ധ്യ കൂട്ടി ചേര്‍ത്തു. ഏറെ വൈകിയ വേളയില്‍ പാര്‍ട്ടിയെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് എങ്ങനെയാണ് ശ്രമിച്ചതെന്ന് എല്ലാവര്‍ക്കും അറിയാമെന്നും സിന്ധ്യ പറഞ്ഞു.

ബിജെപിയിലേക്കില്ല

ബിജെപിയിലേക്കില്ല

സച്ചിന്‍ കോണ്‍ഗ്രസ് പാളയത്തില്‍ നിന്നും വിട്ടുനിന്നെങ്കിലും ബിജെപിയിലേക്കില്ലായെന്ന് നിലപാടില്‍ ഉറച്ച് നിന്നിരുന്നു. അതേസമയം സിന്ധ്യ ആദ്യം മുതല്‍ തന്നെ ബിജെപി പ്രവേശനത്തിന്റെ സൂചനകള്‍ നല്‍കിയിരിക്കുന്നു. രാജസ്ഥാനില്‍ സച്ചിന്‍ ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി മൂന്നംഗ സമിതിയിയെ നിയോഗിച്ചിരിക്കുകയാണ് പാര്‍ട്ടി.

സച്ചിന്റെ ആവശ്യം

സച്ചിന്റെ ആവശ്യം

സച്ചിന്റെ ആവശ്യം പരിഗണിച്ച് ഞായറാഴ്ച്ച സോണിയാഗാന്ധി അവിനാശ് പാണ്ഡെയെ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും മാറ്റിയിരുന്നു. പകരം ഗാന്ധി കുടുംബത്തിന്റെ വിശ്വസ്തരായ അജയ് മാക്കേന്‍, അഹമ്മദ് പട്ടേല്‍, കെസി വേണുഗോപാല്‍ എന്നിവരാണ് മൂന്നംഗ കമ്മിറ്റിയില്‍. ഇവര്‍ സച്ചില്‍ പാര്‍ട്ടിക്കകത്ത് ഉയര്‍ത്തിയ പ്രശ്‌നങ്ങള്‍ പരിഹരിക്കും.

English summary
Former Congress leader Jyotiraditya Scindia said capable Congress leaders will face questions
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X