കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുൻ കോൺഗ്രസ് മന്ത്രിയെ ഔദ്യോഗിക ബംഗ്ലാവിൽ നിന്ന് 'പുറത്താക്കി' ചൗഹാൻ; കൂട്ട ഒഴിപ്പിക്കലിന് നോട്ടീസ്,

  • By Aami Madhu
Google Oneindia Malayalam News

ഭോപ്പാൽ; മധ്യപ്രദേശ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിന് പിന്നാലെ ബിജെപി പ്രവര്‍ത്തകനെ തല്ലിയ വനിതാ കളക്ടറെ സ്ഥലം മാറ്റി കൊണ്ടായിരുന്നു ശിവരാജ് സിംഗ് ചൗഹാൻ തന്റെ ഭരണം തുടങ്ങിയത്. പിന്നാലെ കമൽനാഥ് സർക്കാർ കൊണ്ടുവന്ന കാർഷിക കടം എഴുതി തള്ളുന്നത് ഉൾപ്പെടെയുള്ള നിരവധി പദ്ധതികളും ഉപേക്ഷിച്ചു.

ഇപ്പോഴിതാ കമൽനാഥ് സർക്കാരിൽ മന്ത്രിമാരായിരുന്നവരുടെ ഔദ്യോഗിക വസതികൾ ഒഴിപ്പിക്കുകയാണ് ബിജെപി സർക്കാർ വിശദാംശങ്ങളിലേക്ക്

നോട്ടീസ് അയച്ചു

നോട്ടീസ് അയച്ചു

മുൻ കോൺഗ്രസ് മന്ത്രിമാരോട് ഔദ്യോഗിക ബംഗ്ലാവ് ഒഴിയണമെന്ന് കാണിച്ചാണ് സർക്കാർ നോട്ടീസ് അയച്ചിരിക്കുന്നത്. ഇതിന് പിന്നാലെ
മുൻ ധനമന്ത്രിയായിരുന്ന തരുൺ ഭാനോട്ട് ഉപയോഗിച്ചുവരികയായിരുന്നു വസതി എസ്റ്റേറ്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ മുദ്രവെച്ചു. വൈകുന്നേരത്തിനുള്ളിൽ വസതി ഒഴിയണമെന്നായിരുന്നു നിർദ്ദേശം.

ഒഴിയണമെന്ന്

ഒഴിയണമെന്ന്

ബിജെപി സംസ്ഥാന അധ്യക്ഷൻ വിഡി ശർമ്മയ്ക്ക് ഈ ബംഗ്ലാവ് അനുവദിച്ചേക്കുമെന്നാണ് വിവരം. അതേസമയം ബനോട്ടിന് രണ്ട് തവണ ബംഗ്ലാവ് ഒഴിയാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകിയെങ്കിലും അനസരിക്കാൻ അദ്ദേഹം തയ്യാറായില്ലെന്നും ഇതോടെയാണ് നടപടികളുമായി മുന്നോട്ട് പോയതെന്നും അധികൃതർ പറഞ്ഞു.

പ്രതികാര രാഷ്ട്രീയം

പ്രതികാര രാഷ്ട്രീയം

എന്നാൽ സർക്കാരിന്റേത് പ്രതികാര രാഷ്ട്രീയമാണെന്ന് ബനോട്ട് പ്രതികരിച്ചു. ലോക്ക് ഡൗൺ മൂലം താനും തന്റെ കുടുംബവും ജബൽപൂരിലുള്ള വസതിയിൽ കുടുങ്ങി കിടക്കുകയാണെന്നും തങ്ങളുടെ അഭാവത്തിൽ ബംഗ്ലാവ് ഒഴിപ്പിക്കാനുള്ള നീക്കം ശരിയായ നടപടിയല്ലെന്നും ബനോട്ട് പറഞ്ഞു.

അർഹനാണ്

അർഹനാണ്

നിയമസഭയിലെ അംഗമെന്ന നിലയിൽ സർക്കാർ വസതിക്ക് താൻ അർഹനാണെന്നും തന്റെ സാധനങ്ങൾ നിലവിലെ സ്ഥലത്ത് നിന്ന് നീക്കംചെയ്യാൻ ആവശ്യപ്പെടുന്നതിന് മുമ്പ് തന്നെ മറ്റൊരു ബംഗ്ലാവ് സർക്കാർ തനിക്ക് അനുവദിക്കണമായിരുന്നുവെന്നും ബനോട്ട് പറഞ്ഞു.

ഇവർക്കും നോട്ടീസ്

ഇവർക്കും നോട്ടീസ്

സഞ്ജൻ സിംഗ് വർമ്മ, ബ്രിജേന്ദ്ര സിംഗ് റാത്തോർ, ഹുകും സിംഗ് കാരഡ, ഓം പ്രകാശ് മർകം, പ്രിയവ്രത് സിംഗ്, സുഖ്ദേവ് പാൻസെ, പിസി ശർമ്മ, ഉമാംഗ് സിങ്കാർ, കമലേശ്വർ പട്ടേൽ, ലകാൻ ഗാംഗോറിയ, സച്ചിൻ യാദവ്, സുരേന്ദ്ര സിംഗ് ബാഗേൽ എന്നീ കോൺഗ്രസ് നേതാക്കളോടും ബംഗ്ലാവ് ഒഴിയാൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

മറുപടിയുമായി ബിജെപി

മറുപടിയുമായി ബിജെപി

നടപടിക്കെതിരെ കോൺഗ്രസ് രംഗത്തെത്തി. നേതാക്കളെ പുറത്താക്കുന്നതിന് മുൻപ് അവർക്ക് മറ്റൊരു വസതി സർക്കാർ ഒരുക്കണമായിരന്നുവെന്ന് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ഗോവിന്ദ് പറഞ്ഞു. അതേസമയം ഇത് പ്രതികാര നടപടിയാണെന്ന ആരോപണത്തിൽ മറുപടിയുമായി ബിജെപി രംഗത്തെത്തി. സർക്കാർ നടപടികൾക്ക് അനുസൃതമായി തന്നെയാണ് നോതാക്കളോട് ഒഴിയാൻ ആവശ്യപ്പെട്ടതെന്ന് ബിജെപി വക്താവ് രജനീഷ് അഗർവാൾ പറഞ്ഞു.

ബംഗാളിൽ കനത്ത നാശം വിതച്ച് ഉംപുൻ ചുഴലിക്കാറ്റ്; 3 പേർ മരിച്ചു! നിരവധി വീടുകൾ തകർന്നുബംഗാളിൽ കനത്ത നാശം വിതച്ച് ഉംപുൻ ചുഴലിക്കാറ്റ്; 3 പേർ മരിച്ചു! നിരവധി വീടുകൾ തകർന്നു

പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7 പേർക്ക്!മഹാരാഷ്ട്രയിൽ നിന്നും ചെന്നൈയിൽ നിന്നും എത്തിയവർക്ക്പാലക്കാട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 7 പേർക്ക്!മഹാരാഷ്ട്രയിൽ നിന്നും ചെന്നൈയിൽ നിന്നും എത്തിയവർക്ക്

ചടുല നീക്കവുമായി കോൺഗ്രസ്!! 11 പേർക്ക് പുതിയ ചുമതല!! ലക്ഷ്യം സിന്ധ്യ!! ഭരണം തിരികെ പിടിക്കുംചടുല നീക്കവുമായി കോൺഗ്രസ്!! 11 പേർക്ക് പുതിയ ചുമതല!! ലക്ഷ്യം സിന്ധ്യ!! ഭരണം തിരികെ പിടിക്കും

പ്രവാസികളുടെകൂടി നാടാണിത്; അവര്‍ക്ക് മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കില്ലെന്ന് മുഖ്യമന്ത്രിപ്രവാസികളുടെകൂടി നാടാണിത്; അവര്‍ക്ക് മുന്നില്‍ ഒരു വാതിലും കൊട്ടിയടയ്ക്കില്ലെന്ന് മുഖ്യമന്ത്രി

English summary
former congress minister asked to vaccate govt bunglow in MP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X