കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാലായിരം കോടിയുടെ ചിട്ടിത്തട്ടിപ്പ്: മുന്‍ മന്ത്രി റോഷന്‍ ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്തു!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തിലെ മുന്‍ മന്ത്രിയും മുന്‍ കോണ്‍ഗ്രസ് നേതാവുമായ റോഷന്‍ ബെയ്ഗിനെ സിബിഐ അറസ്റ്റ് ചെയ്തു. നാലായിരം രൂപയുടെ ചിട്ടിത്തട്ടിപ്പ്അഴിമതിയിലാണ് ബെയ്ഗ് കുടുങ്ങിയത്. നേരത്തെ കോണ്‍ഗ്രസ് അയോഗ്യനാക്കിയ നേതാവ് കൂടിയാണ് ബെയ്ഗ്. ബെയ്ഗിനെ കോടതി 14 ദിവസത്തെ ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്. സിബിഐ അവരുടെ ഓഫീസിലേക്ക് വിളിച്ച് വരുത്തിയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കൃത്യമായ തെളിവുകള്‍ ബെയ്ഗിനെതിരെയുണ്ടെന്ന് സിബിഐ വ്യക്തമാക്കി.

1

ശിവാജി നഗറിലെ മുന്‍ എംഎല്‍എയാണ് ബെയ്ഗ്. ചോദ്യം ചെയ്യല്ലിന് ശേഷം അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കുകയായിരുന്നു. 14 ദിവസത്തേക്ക് അദ്ദേഹത്തെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. ചിട്ടിത്തടിപ്പ് അഴിമതിയില്‍ അറസ്റ്റിലാവുന്ന ആദ്യത്തെ രാഷ്ട്രീയക്കാരനാണ് റോഷന്‍ ബെയ്ഗ്. നേരത്തെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയും പോലീസ് ഓഫീസര്‍മാര്‍ക്കെതിരെയും ഒരു അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു സിബിഐ. ഐഎംഎ ആണ് കര്‍ണാടകത്തില്‍ നിന്ന് ചിട്ടിത്തട്ടിപ്പ് പദ്ധതി നടത്തിയിരുന്നത്.

30000 നിക്ഷേപകരില്‍ നിന്ന് കോടികള്‍ തട്ടിയെടുത്തെന്നാണ് പരാതി. മഹമ്മൂദ് മന്‍സൂര്‍ ഖാനാണ് ഈ കേസിലെ പ്രധാന പ്രതി. ഇവരുടെ പണം സ്വര്‍ണത്തില്‍ നിക്ഷേപിക്കുമെന്നായിരുന്നു ഇയാളുടെ ഉറപ്പ്. അഴിമതി പുറത്തുവന്നപ്പോള്‍ മന്‍സൂര്‍ ഖാനെ രാജ്യം വിടാന്‍ സഹായിച്ചത് റോഷന്‍ ബെയ്ഗാണെന്ന് ആരോപണമുണ്ടായിരുന്നു. ബെംഗളൂരുവിലെ ബെയ്ഗിന്റെ വസതിയില്‍ നേരത്തെ സിബിഐ പരിശോധന നടത്തിയിരുന്നു. അതേസമയം മന്‍സൂര്‍ ഖാനില്‍ നിന്ന് ബെയ്ഗ് പണം വാങ്ങിയിരുന്നുവെന്നാണ് സിബിഐ കണ്ടെത്തിയിരിക്കുന്നത്.

2019ല്‍ മന്‍സൂര്‍ ഖാന്‍ ഒരു വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടിരുന്നു. ബെയ്ഗ് പണം വാങ്ങിയെന്നാണ് ഇതില്‍ പറഞ്ഞിരുന്നത്. ഇതിന് പിന്നാലെ പ്രത്യേക അന്വേഷണ സംഘം ബെയ്ഗിനെ കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളും വിദേശത്തേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു എന്നാണ് അന്വേഷണ സംഘം പറഞ്ഞിരുന്നു. അന്നത്തെ റവന്യൂ മന്ത്രി ആര്‍വി ദേശ്പാണ്ഡെ തനിക്ക് മന്‍സൂര്‍ ഖാനെ പരിചയപ്പെടുത്തി തന്നെ ബെയ്ഗാണെന്നും വെളിപ്പെടുത്തിയിരുന്നു. തന്നോട് മന്‍സൂര്‍ ഖാന് ചില സഹായങ്ങള്‍ ചെയ്ത് കൊടുക്കാന്‍ ആവശ്യപ്പെട്ടിരുന്നുവെന്നും ദേശ്പാണ്ഡെ പറഞ്ഞു.

English summary
former congress minister roshan baig arrested in scam case by cbi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X