കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് ഞെട്ടല്‍, ബിജെപിക്ക് ആശങ്ക, മുന്‍ മന്ത്രിയുടെ മകന്‍ ശിവസേനയിലേക്ക്

  • By
Google Oneindia Malayalam News

മുംബൈ: ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയില്‍ കരകയറാനാകാത്ത വിധം പ്രതിസന്ധിയിലൂടെ നീങ്ങുകയാണ് കോണ്‍ഗ്രസ് നേതൃത്വം. ലോക്സഭ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ട്രെന്‍റ് അനുസരിച്ച് നിരവധി നേതാക്കള്‍ പാര്‍ട്ടി വിട്ടിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന് ശേഷവും നേതാക്കളുടെ കൊഴിഞ്ഞ് പോക്കുന്ന തുടരുകയാണ്.

<strong>അബ്ദുള്ളക്കുട്ടി മോദിയെ കണ്ടു, ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്ന്, ഉടന്‍ അമിത് ഷായെ കാണും</strong>അബ്ദുള്ളക്കുട്ടി മോദിയെ കണ്ടു, ബിജെപിയില്‍ ചേരാന്‍ ആവശ്യപ്പെട്ടെന്ന്, ഉടന്‍ അമിത് ഷായെ കാണും

കനത്ത പരാജയം രുചിച്ച മഹാരാഷ്ട്രയില്‍ മുന്‍ മന്ത്രിയുടെ മകനാണ് ഇപ്പോള്‍ ശിവസേനയില്‍ ചേര്‍ന്നിരിക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കേ മുന്‍ മന്ത്രിയുടെ മകന്‍ തന്നെ ശിവസേനയിലേക്ക് പോയത് കോണ്‍ഗ്രസിന് ഞെട്ടല്‍ ഉണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ പുതിയ നീക്കത്തില്‍ കോണ്‍ഗ്രസിനൊപ്പം തന്നെ ആശങ്കയിലാണ് സംസ്ഥാന ബിജെപി നേതൃത്വം. മുഖ്യമന്ത്രി പദത്തെ ചൊല്ലിയുള്ള തര്‍ക്കം മുറുകുന്നതിനിടെ ശിവസേന തങ്ങളുടെ അംഗബലം ഉയര്‍ത്തുന്നതാണ് ബിജെപിയേയും ആശങ്കപ്പെടുത്തുന്നത്.

 മന്ത്രിയുടെ മകന്‍

മന്ത്രിയുടെ മകന്‍

മുന്‍ കോണ്‍ഗ്രസ് മന്ത്രിയും നേതാവുമായ ദുഷ്യന്ത് ചതുര്‍വേദിയുടെ മകന്‍ സതിഷ് ചതുര്‍വേദിയാണ് ശിവസേനയില്‍ ചേര്‍ന്നിരിക്കുന്നത്. പാര്‍ട്ടി തലവന്‍ ഉദ്ധവ് താക്കറെയുടെ സാന്നിധ്യത്തിലാണ് ദുഷ്യന്ത് പാര്‍ട്ടിയില്‍ ചേര്‍ന്നത്. ദുഷ്യന്തിന്‍റെ വരവ് വിദര്‍ഭ മേഖലയില്‍ പാര്‍ട്ടിക്ക് കരുത്തേകുമെന്ന് ഉദ്ധവ് താക്കറെ പ്രതികരിച്ചു. വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ നാഗ്പൂര്‍ സീറ്റില്‍ നിന്നും ശിവസേന ദുഷ്യന്തിനെ മത്സരിപ്പിക്കുമെന്നാണ് വിവരം.

 ബിജെപിക്ക് ആശങ്ക

ബിജെപിക്ക് ആശങ്ക

അതേസമയം ബിജെപിയുടെ ശക്തി കേന്ദ്രമാണ് നാഗ്പൂര്‍ മണ്ഡലം എന്നിരിക്കെ ശിവസേനയുടെ നീക്കം ബിജെപിയെ ആശങ്കപെടുത്തുന്നുണ്ട്. ശിവസേനയും ബിജെപിയും തമ്മില്‍ നിലനില്‍ക്കുന്ന അതൃപ്തി കൂടുതല്‍ വെളിവാക്കുന്നതാണ് പുതിയ നീക്കമെന്നാണ് രാഷ്ട്രീയ നിരീക്ഷകകര്‍ വിലയിരുത്തുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് തൊട്ട് മുന്‍പാണ് അതൃപ്തികള്‍ എല്ലാം മറന്ന് ശിവസേനയും ബിജെപിയും സഖ്യത്തില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടത്. തിരഞ്ഞെടുപ്പില്‍ കൂറ്റന്‍ വിജയം നടാനും പാര്‍ട്ടിക്ക് കഴിഞ്ഞു.

 മുഖ്യമന്ത്രി പദം

മുഖ്യമന്ത്രി പദം

ആകെയുള്ള 48 സീറ്റില്‍ ബിജെപി 23 സീറ്റുകള്‍ നേടിയപ്പോള്‍ ശിവസേന 18 സീറ്റുകളിലും വിജയിച്ചു.. എന്നാല്‍ നിയമസഭ തിരഞ്ഞെടുപ്പ് വരാനിരിക്കെ വീണ്ടും ഉടക്കിയിരിക്കുകയാണ് ഇരുപാര്‍ട്ടികളും. മുഖ്യമന്ത്രി പദവിയെ ചൊല്ലിയാണ് പുതിയ അതൃപ്തി. ലോക്‌സഭാ തിരഞ്ഞെടുപ്പിനായി ഉണ്ടാക്കിയ ധാരണ പ്രകാരം അടുത്ത മുഖ്യമന്ത്രി ശിവസേനയില്‍ നിന്നാകണം എന്നാണ് പാര്‍ട്ടിയുടെ ആവശ്യം.
ഉദ്ധവ് താക്കറെയുമായി നടത്തിയ ചര്‍ച്ചയില്‍ അക്കാര്യം അമിത് ഷാ അംഗീകരിച്ചിരുന്നതാണെന്നും ശിവസേന പറയുന്നു.

 യോഗ്യത ഇല്ല

യോഗ്യത ഇല്ല

എന്നാൽ ഇക്കാര്യത്തോടെ അനുകൂലമായി പ്രതികരിക്കാൻ ബിജെപി തയാറായിട്ടില്ല. അതേസമയം മന്ത്രിസഭാ പുനസംഘടനയിൽ ശിവസേനയ്ക്ക് ഉപമുഖ്യമന്ത്രി പദം ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് വിവരം. ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറയെ ഉപമുഖ്യമന്ത്രി സ്ഥാനത്തേയ്ക്ക് പരിഗണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. എന്നാല്‍ ഇത് അംഗീകരിക്കേണ്ടെന്ന നിലപാടാണ് ശിവസേനയ്ക്ക്. അതിനിടെ മുഖ്യമന്ത്രി പദം ആവശ്യപ്പെടാന്‍ ശിവസേനയ്ക്ക് യാതൊരു അര്‍ഹതയും ഇല്ലെന്ന് വ്യക്തമാക്കി മുതിര്‍ന്ന ബിജെപി നേതാവും മന്ത്രിയുമായ ഗിരിഷ് മഹാജന്‍ രംഗത്തെത്തി.

 പൊട്ടിതെറിക്ക്

പൊട്ടിതെറിക്ക്

ലോക്സഭ തിരഞ്ഞെടുപ്പില്‍ ശിവസേനയുടെ മുന്നേറ്റത്തിനായി ബിജെപിയാണ് പ്രവര്‍ത്തിച്ചതെന്ന് ഗിരിഷ് പറഞ്ഞു. മഹാരാഷ്ട്രയില്‍ ബിജെപിയാണ് കൂടുതല്‍ സീറ്റുകള്‍ നേടി മുന്നേറിയത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി പദത്തിന് അവകാശവാദം ഉന്നയിക്കാനുള്ള യോഗ്യത തങ്ങള്‍ക്ക് മാത്രമാണെന്നും ഗിരിഷ് പ്രതികരിച്ചു. മന്ത്രിയുടെ പ്രസ്താവന വരും ദിവസങ്ങളില്‍ ശിവസേന-ബിജെപി സഖ്യത്തിനിടയില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് വഴിവെയ്ക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്.

<strong>അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്!! പുതിയ അധ്യക്ഷന്‍, അമിത് ഷായുടെ നീക്കത്തിന് പിന്നാലെ</strong>അടിമുടി മാറ്റത്തിനൊരുങ്ങി കോണ്‍ഗ്രസ്!! പുതിയ അധ്യക്ഷന്‍, അമിത് ഷായുടെ നീക്കത്തിന് പിന്നാലെ

<strong>കേരളം പിടിക്കാന്‍ അമിത് ഷാ, ചുമതല ശോഭ സുരേന്ദ്രന്, ആന്ധ്രയും തെലങ്കാനയും വഴി ദക്ഷിണേന്ത്യയും</strong>കേരളം പിടിക്കാന്‍ അമിത് ഷാ, ചുമതല ശോഭ സുരേന്ദ്രന്, ആന്ധ്രയും തെലങ്കാനയും വഴി ദക്ഷിണേന്ത്യയും

English summary
Former Congress minister's son joined Shiv Sena
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X