കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സേവാഗും ഗംഭീറും ബിജെപി സ്ഥാനാർത്ഥികൾ? പ്രഖ്യാപനം മാർച്ച് 10നുള്ളിൽ, മുൻ കോൺഗ്രസ് എംപിയും ബിജെപിയിൽ

Google Oneindia Malayalam News

Recommended Video

cmsvideo
സേവാഗും ഗംഭീറും ബിജെപി സ്ഥാനാർത്ഥികൾ? | Oneindia Malayalam

ദില്ലി: രാജ്യം ആകാംഷയോടെ കാത്തിരിക്കുന്ന നിർണായകമായ തിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. 2014ൽ നേടിയ വമ്പൻ വിജയം ആവർത്തിക്കുമെന്ന പ്രതീക്ഷയിലാണ് ബിജെപി. കേന്ദ്ര സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ ഉയർത്തിക്കാട്ടിയുള്ള പ്രചാരണ പരിപാടികൾ തുടങ്ങി കഴിഞ്ഞു. ജനപിന്തുണയുള്ള സ്ഥാനാർത്ഥികളെ ഇറക്കി ജയം ഉറപ്പിക്കാനാണ് ബിജെപിയുടെ നീക്കം. ക്രിക്കറ്റ്, സിനിമാ രംഗത്തെ പ്രമുഖരായ പല താരങ്ങളും ബിജെപിയുടെ സാധ്യതാ പട്ടികയിൽ ഇടം പിടിച്ചിരുന്നു.

ഒരു പ്രമുഖ കോൺഗ്രസ് നേതാവ്, രണ്ട് ക്രിക്കറ്റ് താരങ്ങൾ , ബിജെപിയിലെ ഒരു മുതിർന്ന നേതാവ് എന്നിവരെ ദില്ലിയിലെ അപ്രതീക്ഷിത സ്ഥാനാർത്ഥികളാക്കി മേൽക്കൈ നേടാൻ ബിജെപി ശ്രമിക്കുന്നതായാണ് ബിജെപി വൃത്തങ്ങൾ നൽകുന്ന സൂചന.

ദില്ലിയിൽ ആര്

ദില്ലിയിൽ ആര്

ദില്ലിയിലെ 7 ലോക്സഭാ മണ്ഡലങ്ങളിലേക്കുമുള്ള സ്ഥാനാർത്ഥികളെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ബിജെപി. ആദ്യ ഘട്ട വോട്ടെടുപ്പിൽ തന്നെ ദില്ലിയെ ഉൾപ്പെടുത്താൽ ഈ മാർച്ച് 10നകം സ്ഥാനാർത്ഥി പട്ടിക പുറത്ത് വിടുമെന്ന് ബിജെപി വൃത്തങ്ങൾ വ്യക്തമാക്കുന്നു.

 ക്രിക്കറ്റ് താരങ്ങളും

ക്രിക്കറ്റ് താരങ്ങളും

രാജ്യ തലസ്ഥാനത്തെ ലോക്സഭാ സീറ്റുകളിലേക്ക് പ്രമുഖരായ സ്ഥാനാർത്ഥികളെ ഇറക്കാനാണ് ബിജെപിയുടെ നീക്കം. ക്രിക്കറ്റ് താരങ്ങളായ വീരേന്ദ്ര സേവാംഗ്, ഗൗതം ഗംഭീർ, ദില്ലിയിലെ മുൻ കോൺഗ്രസ് എംപി എന്നിവർ എന്നിവരെ മത്സരിപ്പിക്കാനാണ് ബിജെപി നീക്കം സജീവമാക്കുന്നത്.

വിദ്യാർത്ഥി നേതാക്കളെയും

വിദ്യാർത്ഥി നേതാക്കളെയും

ഇവരുടെ പേരുകൾക്ക് പുറമെ മറ്റ് ചില പേരുകളും ബിജെപിയുടെ പരിഗണനയിലുണ്ട്. 24 ഓളം സംസ്ഥാന നേതാക്കൾ, സിറ്റിംഗ് എംപിമാർ, ദില്ലി യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥി നേതാക്കൾ തുടങ്ങിയവരുടെ പേരുകളും ബിജെപി പരിഗണിക്കുന്നുണ്ട്. ജയസാധ്യതയും ജനപിന്തുണയും ഉറപ്പിച്ച് സ്ഥാനാർത്ഥികളെ ഇറക്കാനാണ് ബിജെപിയുടെ നീക്കം.

 പ്രതികരിക്കാതെ താരങ്ങൾ

പ്രതികരിക്കാതെ താരങ്ങൾ

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ ഗൗതം ഗംഭീറിനേയും
വീരേന്ദ്ര സേവാഗിനെയും ബിജെപി ടിക്കറ്റിൽ മത്സരിപ്പിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ മത്സരിക്കാനുള്ള താൽപര്യം ഇരുവരും ഇതുവരെ പരസ്യമായി പ്രകടിപ്പിച്ചിട്ടില്ല. സേവാഗിനെ
ബിജെപി പാളയത്തിലെത്തിക്കാൻ ദില്ലി രാഷ്ട്രീയത്തിലെ കരുത്തനായ നേതാവിനെ നിയോഗിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

 കെജ്രിവാളിന് വിമർശനം

കെജ്രിവാളിന് വിമർശനം

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷമായ വിമർശനം ഉന്നയിക്കാറുള്ള താരമാണ് ഗൗതം ഗംഭീർ. പൂർണ സംസ്ഥാന പദവിയ്ക്കായി കെജ്രിവാൾനിരാഹാര സമയം പ്രഖ്യാപിച്ചപ്പോഴും ദില്ലിയിലെ ഹോട്ടൽ തീപിടുത്തതിൽ നിരവധി പേർ മരിച്ച സംഭവത്തിലുമെല്ലാം ആം ആദ്മി പാർട്ടിക്കും കെജ്രിവാളിനുമെതിരെ രൂക്ഷ വിമർശനമായ ഗൗതം ഗംഭീർ രംഗത്തെത്തിയിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഗൗതം ഗംഭീർ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതും അഭ്യൂഹങ്ങളുടെ ആക്കം കൂട്ടിയിരുന്നു.

കോൺഗ്രസ് എംപി

കോൺഗ്രസ് എംപി

ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റുകൾക്ക് അവകാശ വാദം ഉന്നയിച്ച് കേന്ദ്ര നേതൃത്വവും സംസ്ഥാന ബിജെപി അധ്യക്ഷൻ മനോജ് തീവാരിയുമായി നിരവധി നേതാക്കൾ കൂടിക്കാഴ്ച നടത്തി വരികയാണ് ബിജെപിവൃത്തങ്ങൾ വ്യക്തമാക്കുന്നു. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല. എന്നാൽ മുൻ കോൺഗ്രസ് എംപിയ്ക്കാണഅ പടിഞ്ഞാറൻ ദില്ലിയിൽ സാധ്യത കൽപ്പിക്കുന്നത്.എന്നാൽ ആരാണ് ഇദ്ദേഹം എന്ന കാര്യം വ്യക്തമാക്കിയിട്ടില്ല.

തിരഞ്ഞെടുപ്പിന് മുൻപ്

തിരഞ്ഞെടുപ്പിന് മുൻപ്

കോൺഗ്രസിലെ പ്രമുഖ നേതാവായ മുൻ എംപി ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് ബിജെപിയിൽ ചേരുമെന്നാണ് സൂചന. ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകാനായില്ലെങ്കിൽ അടുത്ത വർഷം നടക്കാനിരിക്കുന്ന ദില്ലി നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തെ മത്സരിപ്പിക്കുമെന്നാണ് കോൺഗ്രസ് ബിജെപി കേന്ദ്രങ്ങൾ വ്യക്തമാക്കുന്നത്.

രാഹുല്‍ ഇടപെട്ടതോടെ കെജ്രിവാളിന് മനംമാറ്റം; ദില്ലിയില്‍ കോണ്‍ഗ്രസ്-എഎപി സഖ്യധാരണ? പ്രഖ്യാപനം ഉടന്‍രാഹുല്‍ ഇടപെട്ടതോടെ കെജ്രിവാളിന് മനംമാറ്റം; ദില്ലിയില്‍ കോണ്‍ഗ്രസ്-എഎപി സഖ്യധാരണ? പ്രഖ്യാപനം ഉടന്‍

English summary
A former Congress MP, Gautam Gambhir, Virender Sehwag emerge as the surprise picks of the Bharatiya Janata Party dilli. party will finalise the list of candidates this week
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X