കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സിപിഎം മുന്‍ എംപി കോണ്‍ഗ്രസില്‍ ചേര്‍ന്നു; താംലൂക്കില്‍ മത്സരിക്കുമെന്ന് രാഹുലിന്‍റെ പ്രഖ്യാപനം

Google Oneindia Malayalam News

കൊല്‍ക്കത്ത: 35 വര്‍ഷം തങ്ങള്‍ ഭരിച്ച സംസ്ഥാനമാണെങ്കിലും ബംഗാളില്‍ നിലനില്‍പ്പിന്‍റെ പോരാട്ടമാണ് സിപിഎമ്മിന്. 2011 ല്‍ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നില്‍ അടിയറവ് പറഞ്ഞതിന് ശേഷമുള്ള ഓരോ തിരഞ്ഞെടുപ്പിലും ബംഗാളില്‍ സിപിഎമ്മിന്‍റെ പ്രകടനം ദയനീയമാണ്.

<strong>സാത്താന്‍റെ നാമം മാത്രമാണോ കുറ്റം; ലൂസിഫറിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത് വന്നതെന്തിന്</strong>സാത്താന്‍റെ നാമം മാത്രമാണോ കുറ്റം; ലൂസിഫറിനെതിരെ ക്രിസ്ത്യന്‍ സംഘടനകള്‍ രംഗത്ത് വന്നതെന്തിന്

ഇത്തവണ പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസുമായി സീറ്റ് ധാരണയുടെ അടിസ്ഥാനത്തില്‍ മത്സരിക്കാനായിരുന്നു സിപിഎം നീക്കം. എന്നാല്‍ ചില സീറ്റുകളുടെ കാര്യത്തില്‍ സിപിഎം ധാരണ പാലിച്ചില്ലെന്ന ആരോപണം ഉയര്‍‍ത്തി ഇടഞ്ഞു നില്‍ക്കുകയാണ് കോണ്‍ഗ്രസ്. ഇതിനിടയിലാണ് സിപിഎം പുറത്താക്കിയ മുന്‍എംപിയെ കോണ്‍ഗ്രസ് തങ്ങളുടെ പാളയത്തില്‍ എത്തിച്ചിരിക്കുന്നത്.

v

v

പശ്ചിമബംഗാളിലെ മുതിര്‍ന്ന സിപിഎം നേതാവായിരുന്ന ലക്ഷ്മണ്‍ ചന്ദ്ര സേത് ആണ് കഴിഞ്ഞ ദിവസം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. 1998 മുതല്‍ 2009 വരെ ഹല്‍ദിയയില്‍ നിന്നുള്ള സിപിഎം എംപിയായിരുന്നു ലക്ഷമണ്‍ ചന്ദ്ര സേത്.

 മുഖ്യപ്രതി

മുഖ്യപ്രതി

സിപിഎമ്മിനുള്ളില്‍ ഉന്നതസ്ഥാനങ്ങള്‍ വഹിച്ചിട്ടുള്ള ലക്ഷ്മണ്‍ ചന്ദ്ര സുത്താത മണ്ഡലത്തിലെ (1982-1996) എംഎല്‍എയുമായിരുന്നു. നന്ദിഗ്രാം സംഘര്‍ഷവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം സിപിഎമ്മുമായി അകന്നത്. സംഘര്‍ഷത്തിലെ മുഖ്യപ്രതിയായിരുന്നു ലക്ഷ്മണ്‍ സേത്.

ഭട്ടാചാര്യ സേച്ഛാധിപതി

ഭട്ടാചാര്യ സേച്ഛാധിപതി

നന്ദിഗ്രാം പ്രക്ഷോഭത്തിന്‍റെ മുന്‍ നിരയില്‍ നിന്ന ഇദ്ദേഹം പശ്ചിമബംഗാള്‍ മുന്‍ മുഖ്യമന്ത്രി ബുദ്ധദേബ് ഭട്ടാചാര്യയെ സേച്ഛാധിപതിയെന്നായിരുന്നു വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ലക്ഷ്മണ്‍ സേതിനെ സിപിഎം പുറത്താക്കിയത്.

ബിജെപിയില്‍

ബിജെപിയില്‍

സിപിഎമ്മില്‍നിന്ന് പുറത്താക്കപ്പെട്ട സേത് cചേര്‍ന്നിരുന്നു. തുടര്‍ന്ന് 2018 ല്‍ ബിജെപി വിട്ട സേത് പിന്നീട് ഭാരത് നിര്‍മാണ്‍ പാര്‍ട്ടി രൂപീകരിച്ചെങ്കിലും വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധിച്ചില്ല.

സ്വാഗതം ചെയ്തു

സ്വാഗതം ചെയ്തു

തുടര്‍ന്നാണ് സേത് കോണ്‍ഗ്രസിലേക്ക് കടന്നുവരുന്നത്. മുതിര്‍ന്ന് നേതാക്കളുടെ സാന്നിധ്യത്തില്‍ ലക്ഷ്മണ്‍ സേതിനെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു. സേതിന്‍റെ കടന്നു വരവ് പാര്‍ട്ടിക്ക് പുതിയ ആവേശം പകരുമെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുന്നു.

രാഹുല്‍ പ്രഖ്യാപിച്ചു

രാഹുല്‍ പ്രഖ്യാപിച്ചു

ലക്ഷ്മണ്‍ സേത് താംലൂക്ക് പാര്‍ലമെന്‍റ് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെന്ന് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു.

42 സീറ്റുകളിലും

42 സീറ്റുകളിലും

അതേസമയം, സീറ്റ് ധാരണ സംബന്ധിച്ച് സിപിഎമ്മുമായി അഭിപ്രായ ഏകീകരണത്തില്‍ എത്താന്‍ കഴിയാത്തതിനെ തുടര്‍ന്ന് ബംഗാളിലെ 42 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു.

തീരുമാനം

തീരുമാനം

സഖ്യമില്ലെങ്കിലും സിറ്റിങ് സീറ്റുകളില്‍ പരസ്പരം മത്സരിക്കേണ്ടെന്ന ധാരണയോടെ ബംഗാളില്‍ തെരഞ്ഞെടുപ്പിനെ നേരിടുക എന്നതായിരുന്നു സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും തീരുമാനം. കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും നീണ്ട ചര്‍ച്ചക്കൊടുവിലായിരുന്നു സിപിഎം ഈ തീരുമാനത്തില്‍ എത്തിയത്.

വിട്ടുതരണം

വിട്ടുതരണം

റായ്ഗഞ്ച്, മുര്‍ഷിദാബാദ് എന്നീ മണ്ഡലങ്ങള്‍ കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായിരുന്നുവെങ്കിലും കഴിഞ്ഞ തവണ സിപിഎം പിടിച്ചെടുത്തിരുന്നു. ഈ സീറ്റുകള്‍ വിട്ടുതരണമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആവശ്യം. ഒടുവില്‍ രാഹുല്‍ഗാന്ധി ഇടപെട്ടായിരുന്നു സംസ്ഥാന ഘടകത്തെ അനുനയിപ്പിച്ചത്.

ധാരണ വേണ്ട

ധാരണ വേണ്ട

ഇതിന് പിന്നാലെയാണ് കോണ്‍ഗ്രസിന് താല്‍പ്പര്യമുള്ള പുരുലിയ, ബഷിരാത്ത് മണ്ഡലങ്ങളില്‍ ഫോര്‍വേര്‍ഡ് ബ്ലോക്ക്, സിപിഐ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നും ഇടതുമുന്നണി ചെയര്‍മാന്‍ ബിമന്‍ ബോസ് പ്രഖ്യാപിക്കുന്നത്. ഇതോടെയാണ് ഒരു സീറ്റിലും ധാരണ വേണ്ടെന്ന നിലപാടിലേക്ക് കോണ്‍ഗ്രസ് എത്തിയത്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
former cpm mp lakshman seth joins congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X