കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിയിലേക്ക് കൂറുമാറിയ സിപിഐ മുന്‍പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന് കിട്ടിയത് എട്ടിന്‍റെ പണി; അയോഗ്യത

Google Oneindia Malayalam News

തൃശൂര്‍: സിപിഐയില്‍ നിന്ന് ബിജെപിയിലേക്ക് കൂറുമാറിയ തൃശൂര്‍ എടവിലങ്ങ് പഞ്ചായത്ത് മുന്‍ പ്രസിഡിന്‍റ് ടിഎം ഷാഫിയെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യാനാക്കി. പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ടിഎം ഷാഫി കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെ ഷാഫിക്കെതിരെ നടപടി ആവശ്യപ്പെട്ട് സിപിഐ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയായിരുന്നു. ഷാഫി കൂറുമാറ്റ നിരോധന നിയമം ലംഘിച്ചതായി കണ്ടെത്തിയ കമ്മീഷന്‍ അദ്ദേഹത്തെ ആറു വര്‍ഷത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് അയോഗ്യനാക്കുകയായിരുന്നു.

<strong> മദ്യലഹരിയില്‍ ഡിവൈഎഫ്ഐക്കാരന് നേരെ പുളിച്ച തെറി; പഞ്ചായത്ത് പ്രസിഡന്‍റിനെ സിപിഐ രാജിവെപ്പിച്ചു</strong> മദ്യലഹരിയില്‍ ഡിവൈഎഫ്ഐക്കാരന് നേരെ പുളിച്ച തെറി; പഞ്ചായത്ത് പ്രസിഡന്‍റിനെ സിപിഐ രാജിവെപ്പിച്ചു

പാര്‍ട്ടി നല്‍കിയ വിപ്പ് ലംഘിച്ച് ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്ത് ഷാഫി പാര്‍ട്ടിയുടെ മറ്റൊരു അംഗമായ സുമ വല്‍സന്‍റെ വോട്ട് അസാധുവാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് വൈസ്പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിച്ച സിപിഐ സ്ഥാനാര്‍ത്ഥി മിനി തങ്കപ്പന്‍ പരാജയപ്പെട്ടു. പാര്‍ട്ടിയിലെ ധാരണ പ്രകാരം രണ്ട് വര്‍ഷം പഞ്ചായത്ത് പ്രസിഡന്‍റായിരുന്നു ഷാഫി. സ്ഥാനം ഒഴിഞ്ഞതിന് ശേഷം പാര്‍ട്ടി നേതൃത്വവുമായി അകല്‍ച്ചയിലായിരുന്നു ഇദ്ദേഹം.

cpi-

വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഷാഫിയുടെ വോട്ട് ബിജെപിക്കായിരുന്നു ലഭിച്ചത്. ഇതോടൊപ്പം സുമാ വല്‍സന്‍റെയും സിപിഎം അംഗമായ കെ കെ രമേഷ് ബാബുവിന്‍റെയും വോട്ട് അസാധുവായതോടെ ബിജെപിയിലെ സജിത അമ്പാടി വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കുറുമാറി വോട്ട് ചെയ്ത ഷാഫിയെ നേരത്തെ പാര്‍ട്ടിയില്‍ നിന്നും സിപിഐ പുറത്താക്കിയിരുന്നു. ആറ് മാസത്തിന് ശേഷം സജിത അമ്പാടിക്കെതിരെ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം ടി എം ഷാഫി, കെ കെ രമേഷ് ബാബുവിന്‍റെയും പിന്തുണയോടെയായിരുന്നു പാസായത്.

<strong>നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് മന്ത്രിസഭയിൽ നിന്നും പുറത്തേയ്ക്ക്; രാജി അംഗീകരിച്ച് ക്യാപ്റ്റൻ</strong>നവജ്യോത് സിംഗ് സിദ്ദു പഞ്ചാബ് മന്ത്രിസഭയിൽ നിന്നും പുറത്തേയ്ക്ക്; രാജി അംഗീകരിച്ച് ക്യാപ്റ്റൻ

English summary
former cpi panchayat president disqualified thrissur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X