Get Updates
Get notified of breaking news, exclusive insights, and must-see stories!

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും സ്പിന്‍ ഇതിഹാസവുമായ ബിഷൻ സിംഗ് ബേദി അന്തരിച്ചു

അമൃത്സർ: മുൻ ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ബിഷൻ സിംഗ് ബേദി (77) അന്തരിച്ചു. പ്രായാധിക്യം കാരണമുള്ള അസുഖങ്ങളാല്‍ ദീർഘനാളായി ചികിത്സയിലായിരുന്നു. ക്രിക്കറ്റ് ലോകത്തെ ഐതിഹാസിക വ്യക്തിത്വങ്ങളില്‍ ഒരാളായിട്ട് അറിയപ്പെടുന്ന വ്യക്തിയാണ് ബിഷന്‍ സിംഗ് ബേദി. 1946 സെപ്തംബർ 25ന് അമൃത്സറിൽ ജനിച്ച ബേദി ക്രിക്കറ്റം ലോകം കണ്ട ഏറ്റവും മികച്ച ഇടംകൈയ്യൻ സ്പിൻ ബൗളർ എന്ന നിലയിലാണ് അറിയപ്പെടുന്നത്.

1966 മുതൽ 1979 വരെയാണ് ബിഷന്‍ സിംഗ് ബേദി ഇന്ത്യൻ ദേശീയ ക്രിക്കറ്റ് ടീമില്‍ കളിച്ചത്. 1976-ൽ മൻസൂർ അലി ഖാൻ പട്ടൗഡിയുടെ പിൻഗാമിയായി അദ്ദേഹം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെടുകയും വെസ്റ്റ് ഇൻഡീസിനെതിരെ പോർട്ട് ഓഫ് സ്പെയിനിൽ നടന്ന ടെസ്റ്റ് വിജയത്തിലേക്ക് ടീമിനെ നയിക്കുകയും ചെയ്തു. ഇതിന് പിന്നാലെ സ്വന്തം തട്ടകത്തിൽ ഇന്ത്യ ന്യൂസിലൻഡിനെ 2-0ന് പരാജയപ്പെടുത്തി.

 bishansinghbedi

ബേദിയുടെ മനോഹരവും താളാത്മകവുമായ ആക്ഷനും പന്തിനെ അതിശയകരമായ രീതിയില്‍ സ്പിൻ ചെയ്യിക്കാനുമുള്ള കഴിവാണ് അദ്ദേഹത്തെ വ്യത്യസ്തനാക്കിയത്. 67 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 14 അഞ്ച് വിക്കറ്റ് നേട്ടവും ഒരു 10 വിക്കറ്റ് നേട്ടവും സഹിതം 266 വിക്കറ്റുകൾ അദ്ദേഹം ദേശീയ ജഴ്സിയില്‍ നേടിയിട്ടുണ്ട്.

10 ഏകദിനങ്ങളിൽ നിന്ന് ഏഴ് വിക്കറ്റുമായി ഏകദിന ഫോർമാറ്റിലും അദ്ദേഹത്തിന് തിളങ്ങാനായി. ഇന്ത്യയുടെ ആദ്യ ഏകദിന വിജയത്തിൽ, പ്രത്യേകിച്ച് 1975 ലോകകപ്പിൽ അദ്ദേഹം നിർണായക പങ്ക് വഹിച്ചു. ബേദിയുടെ 12-8-6-1 എന്ന ബൗളിംഗ് പ്രകടനകമാണ് അന്ന് ഇന്ത്യന്‍ വിജയത്തില്‍ നിർണ്ണായകമായത്. മത്സരത്തില്‍ അതിശക്തരായ ഈസ്റ്റ് ആഫ്രിക്കയെ ഇന്ത്യ 120 റണ്‍സിന് പിടിച്ച് കെട്ടുകയായിരുന്നു.

എരപ്പള്ളി പ്രസന്ന, ബി എസ് ചന്ദ്രശേഖർ, എസ് വെങ്കിട്ടരാഘവൻ എന്നിവർക്കൊപ്പം ചേർന്ന് ബേദിയും ഇന്ത്യയുടെ സ്പിൻ ബൗളിംഗ് പൈതൃകത്തിൽ ഒരു വിപ്ലവകരമായ പരിവർത്തനം നടത്തി. 1990ൽ ന്യൂസിലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ മാനേജരായിരുന്നു ബേദി. പരിശീലകനായും ഉപദേശകനെന്ന നിലയിലും വിരമിക്കലിന് ശേഷവും അദ്ദേഹം സജീവമായിരുന്ന.

ബേദിയുടെ വിയോഗത്തിൽ കായിക മന്ത്രി അനുരാഗ് താക്കൂർ ഉള്‍പ്പെടേയുള്ളവർ അനുശോചനം രേഖപ്പെടുത്തി. "ഇത് ക്രിക്കറ്റിന് വലിയ നഷ്ടമാണ്." അനുരാഗ് താക്കൂർ ട്വിറ്ററില്‍ കുറിച്ചു. അഞ്ജുവാണ് ബേദിയുടെ ഭാര്യ. അംഗദ്, നേഹ എന്നിവർ മക്കളാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+