• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ദില്ലി പിടിക്കാന്‍ ബിജെപിക്ക് വജ്രായുധം; ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നു, നരേന്ദ്ര മോദി പ്രചോദനം

cmsvideo
  ഒടുവിൽ ഗംഭീർ ബിജെപിയിൽ | Oneindia Malayalam

  ദില്ലി: രാജ്യവര്‍ധന്‍ റാത്തോര്‍ എന്ന ഒളിംപിക് വെള്ളിമെഡല്‍ ജേതാവിനെ ജയ്പൂരില്‍ നിന്ന് ജയിപ്പിച്ച് കേന്ദ്രമന്ത്രിയാക്കിയായിരുന്നു 2014 ല്‍ ബിജപി ഏവരേയും ഞെട്ടിച്ചത്. സെലിബ്രറ്റികളെ രംഗത്തിറക്കി തിരഞ്ഞെടുപ്പ് കളം പിടിക്കുകയെന്ന കഴിഞ്ഞ തവമ പരീക്ഷിച്ചു വിജയിച്ച തന്ത്രം ഇക്കുറിയും ആവര്‍ത്തിക്കുകയാണ് ബിജെപി.

  പിന്തുണ മാത്രമല്ല; മുരളീധരന്‍റെ വിജയത്തിനായി പരസ്യ പ്രചരണത്തിന് ഇറങ്ങുമെന്ന് ആര്‍എംപി

  സെവാഗ്, ഹര്‍ഭജന്‍ സിങ്, ഗൗതം ഗംഭീര്‍, യോഗേശ്വര്‍ ദത്ത് എന്നിങ്ങനെ നിരവധി കായിക താരങ്ങളെയായിരു ബിജപി ഇത്തവണ നോട്ടമിട്ടത്. രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് സെവാഗ് വ്യക്തമാക്കിയതോടെ ഗംഭീറിലായിരുന്നു ബിജെപിയുടെ ശ്രദ്ധമുഴുവന്‍. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റ് താരങ്ങളില്‍ ഒരാളായ ഗംഭീറിനെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കത്തില്‍ ഒടുവില്‍ ബിജെപി വിജയം കൈവരിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ...

  അഭ്യൂഹങ്ങള്‍ക്കൊടുവില്‍

  അഭ്യൂഹങ്ങള്‍ക്കൊടുവില്‍

  ഏറെ നാളത്ത അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് ഗൗതം ഗംഭീര്‍ ബിജെപിയില്‍ ചേര്‍ന്നത്. ഗംഭീര്‍ ഇന്ന് ബിജെപിയില്‍ ചേരുമെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ രാവിലെ റിപ്പോര്‍ട്ട് ചെയ്തു.

  വിരമിക്കുന്നതിന് മുന്‍പേ

  വിരമിക്കുന്നതിന് മുന്‍പേ

  ദില്ലിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ കേന്ദ്രമന്ത്രിമാരായ അരുണ്‍ ജയ്‌റ്റ്‌ലി, രവി ശങ്കര്‍ പ്രസാദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഗംഭീറിന്‍റെ ബിജെപിയില്‍ ചേര്‍ന്നത്. ഗംഭീര്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നതിന് മുന്‍പ് തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കുമെന്ന പ്രചരണമുണ്ടായിരുന്നു.

  ട്വിറ്ററില്‍ കുറിച്ചത്

  ട്വിറ്ററില്‍ കുറിച്ചത്

  അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതോടെ അഭ്യൂഹങ്ങള്‍ ശക്തമായി. ഗംഭീര്‍ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതായുള്ള ധാരാളം വാര്‍ത്തകള്‍ പുറത്തുവരികയും ചെയ്തു. എന്നാല്‍ രാഷ്ട്രീയപ്രവേശം സംബന്ധിച്ച ഊഹാപോഹങ്ങളില്‍ വാസ്തവം ഒട്ടുമില്ലെന്ന് ഗംഭീര്‍ അന്ന് ട്വിറ്ററില്‍ കുറിച്ചത്.

  2011 ലോകകപ്പില്‍

  2011 ലോകകപ്പില്‍

  ഡല്‍ഹിയില്‍ ജനിച്ചുവളര്‍ന്ന ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ എക്കാലത്തെയും മികച്ച ഓപ്പണര്‍മാരില്‍ ഒരാളാണ്. 2011 ല്‍ ഇന്ത്യ ലോകകപ്പ് ചാമ്പ്യന്‍മാരായപ്പോള്‍ പരമ്പരയിലുടനീളം മികച്ച പ്രകടനമായിരുന്നു ഗംഭീര്‍ കാഴ്ച്ച വെച്ചിരുന്നത്.

  വിജയം കൊണ്ടുവരും

  വിജയം കൊണ്ടുവരും

  എന്നാല്‍ ഇവിടെ ബിജെപിയുടെ സിറ്റിങ് എംപി മീനാഷി ലേഖിയെ വീണ്ടും നിര്‍ത്താന്‍ പാര്‍ട്ടി തീരുമാനിച്ചതോടെയാണ് ഗംഭീറിനെ പശ്ചിമ ഡല്‍ഹിയിലേക്ക് പരിഗണിക്കുന്നത്. ഡല്‍ഹിയില്‍ പാര്‍ട്ടിക്കുള്ള സ്വാധീനവും ഗംഭീറിന്റെ ഗ്ലാമറും പ്രശസ്തിയും വിജയംകൊണ്ടുവരുമെന്ന കണക്കുകൂട്ടലിലാണ് ബിജെപി.

  സെവാഗിനോട്

  സെവാഗിനോട്

  നേരത്തെ ദില്ലിയില്‍ മത്സരിക്കാന്‍ സെവാഗിനോട് ബിജെപി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യം സെവാഗ് നിരസിക്കുകയായിരുന്നു. വെസ്റ്റ് ദല്‍ഹിയില്‍ മത്സരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി സെവാഗിനെ സമീപിച്ചെന്നും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം വാഗ്ദാനം തള്ളിയെന്നുമായിരുന്നു മുതിര്‍ന്ന ബിജെപി നേതാവ് കഴിഞ്ഞയാഴ്ച്ച ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.

  താത്പര്യമില്ല

  താത്പര്യമില്ല

  രാഷ്ട്രീയത്തിലോ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനോ താത്പര്യമില്ലെന്ന് സെവാഗ് പറഞ്ഞതായി ബിജെപി നേതാവ് പറഞ്ഞു. ഇതിന് പിന്നാലെയാണ് ഗംഭീറിനെ പാര്‍ട്ടിയില്‍ എത്തിക്കാനുള്ള നീക്കം ബിജെപി സജീവമാക്കിയത്.

  English summary
  Former cricketer Gautam Gambhir joins BJP ahead of Lok Sabha elections 2019
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more