കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലൈംഗിക തൊഴിലാളികളുടെ പെണ്‍മക്കളുടെ സംരക്ഷണം ഏറ്റെടുത്ത് ഗൗതം ഗംഭീര്‍

Google Oneindia Malayalam News

ദില്ലി: രാജ്യത്താകമാനം കൊവിഡ്-19 പടര്‍ന്നു പിടിക്കുമ്പോള്‍ പ്രതിരോധ നടപടികളുടെ ഭാഗമായി ഏപ്രില്‍ മുതല്‍ രണ്ട് വര്‍ഷത്തെ ശമ്പളം പിഎം കെയേര്‍സ് ഫണ്ടിലേക്ക് നല്‍കിയ എംപിയായിരുന്നു ഗൗതം ഗംഭീര്‍. ഒപ്പം ദില്ലിയിലെ ആശുപത്രിയിലേക്ക് 1000 പിപിഇ കിറ്റുകളും സംഭാവന നല്‍കിയിരുന്നു.

എന്നാല്‍ ഇപ്പോള്‍ മറ്റൊരു ചാരിറ്റി പ്രവര്‍ത്തനവുമായി രംഗത്തെത്തിയിരിക്കുകയാണ് എംപി. ലൈംഗിക തൊഴിലാളികളുടെ പെണ്‍മക്കളുടെ സംരക്ഷണം ഏറ്റെടുത്താണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കൂടിയായ ഗൗതം ഗംഭീര്‍ എത്തുന്നത്.

ഗംഭീര്‍

ഗംഭീര്‍

PAANKH എന്നാണ് ഗൗതം പുതിയ സംരഭത്തിന് പേരിട്ടിരിക്കുന്നത്. ഇതിലൂടെ ദില്ലി ജിബി റോഡിലുള്ള 25 പെണ്‍കുട്ടികളുടെ സംരക്ഷണണാണ് എംപിയുടെ നേതൃത്വത്തില്‍ ഏറ്റെടുത്തിരിക്കുന്നത്. അടുത്ത ഘട്ടത്തില്‍ കൂടുതല്‍ പേരെ ഏറ്റെടുക്കുമെന്നും ഇപ്പോള്‍ 25 പേരെയെങ്കിലും ഏറ്റെടുക്കാനാണ് തീരുമാനമെന്നും ഗംഭീര്‍ അറിയിച്ചു.

Recommended Video

cmsvideo
Masks that can be used to get rid of Corona | Oneindia Malayalam
 വിദ്യഭ്യാസം

വിദ്യഭ്യാസം

പെണ്‍കുട്ടികള്‍ക്ക് വിദ്യഭ്യാസം നല്‍കുകയെന്നതിനാണ് മുന്‍ഗണന നല്‍കുന്നത്. അഞ്ച് മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് സ്ഥിരമായി കൗണ്‍സലിംഗ് നല്‍കും. ഇതോടെ അവര്‍ക്ക് മികച്ച വിദ്യഭ്യാസം നേടാന്‍ സാധിക്കും.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍

ഇതിന് പുറമെ കുട്ടികളുടെ സ്‌ക്കൂള്‍ ഫീസ്, യൂണിഫോം, ഭക്ഷണം, മെഡിക്കല്‍ സഹായം തുടങ്ങിയവയെല്ലാം സംഘടനയുടെ നേതൃത്വത്തില്‍ അവര്‍ക്ക് നല്‍കുമെന്നും ഗംഭീര്‍ പറഞ്ഞു. ഒപ്പം ഇത്തരം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനായി ആളുകള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

അവകാശം

അവകാശം

'എല്ലാവര്‍ക്കും മാന്യമായി ജീവിതം നയിക്കാനുള്ള അവകാശം ഉണ്ട്. ഈ കുട്ടികള്‍ക്ക് അവരുടെ സ്വപ്‌നങ്ങള്‍ക്കനുസരിച്ച് ജീവിക്കാന്‍ കൂടുതല്‍ അവസരങ്ങള്‍ ഉറപ്പാക്കാന്‍ താന്‍ ആഗ്രഹിക്കുകയാണ്. അവരുടെ ആരോഗ്യം, വിദ്യഭ്യാസം, ജീവിതം എന്നിവയ്ക്ക് ഞാന്‍ സുരക്ഷിതത്വം നല്‍കും.' ഗൗതം ഗംഭീര്‍ പറഞ്ഞു.

200 കുട്ടികള്‍

200 കുട്ടികള്‍

ഗൗതം ഗംഭീര്‍ ഫൗണ്ടേഷനിലൂടെ നിലവില്‍ ഇരുന്നൂറോളം കുട്ടികളുടെ സംരക്ഷണം ഏറ്റെടുത്ത് നടത്തുന്നുണ്ട്. ഇതിന് പുറമേയാണ് 25 കുട്ടികളുടെ സംരക്ഷണം കൂടി ഏറ്റെടുത്തിരിക്കുന്നത്.

English summary
Former Cricketer Gautam Gambhir Will Look After The daughters of sex workers in GB Road area of New Delhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X