കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലിയിൽ കോൺഗ്രസിന് 'ലോട്ടറി', ബിജെപിയിൽ ചേർന്ന പ്രമുഖർ മടങ്ങിയെത്തുന്നു, അമ്പരപ്പിൽ ബിജെപി

Google Oneindia Malayalam News

ദില്ലി: 2020ലെ ആദ്യ തിരഞ്ഞെടുപ്പ് പോരാട്ടത്തിനാണ് ദില്ലിയിൽ കളമൊരുങ്ങുന്നത്. ആം ആദ്മിയും കോൺഗ്രസും ബിജെപിയും ശക്തമായ പോരാട്ടം കാഴ്ചവയ്ക്കാനുള്ള ഒരുക്കത്തിലാണ്. ആം ആദ്മിയുടെ രണ്ടാം വരവ് പ്രവചിക്കുന്നതാണ് ഭൂരിഭാഗം അഭിപ്രായ സർവേകളും. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പിലെ മുന്നേറ്റം ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിയാക്കിയിട്ടുണ്ട്. 15 വർഷം തുടർച്ചയായി ദില്ലി ഭരിച്ച കോൺഗ്രസിന് ഇത്തവണത്തേത് ജീവൻ മരണ പോരാട്ടമാണ്.

 'സെൻകുമാരന്മാരിൽ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ഗതികേട് നമുക്കില്ല', പാകിസ്താൻ പരാമർശത്തിന് മറുപടി 'സെൻകുമാരന്മാരിൽ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ഗതികേട് നമുക്കില്ല', പാകിസ്താൻ പരാമർശത്തിന് മറുപടി

തിരഞ്ഞെടുപ്പിന് ആഴ്ചകൾ മാത്രം ശേഷിക്കെ ഒന്നിന് പുറകെ ഒന്നായി തിരിച്ചടികളാണ് ബിജെപിക്ക് മുന്നിലെത്തുന്നത്. അടുത്തിടെ പാർട്ടിയിലെത്തിയ പല നേതാക്കളും വീണ്ടും സ്വന്തം പാളയങ്ങളിലേക്ക് മടങ്ങുകയാണ്. ഏറ്റവും ഒടുവിലായി ബിജെപി വിടാൻ ഒരുങ്ങുകയാണ് ദില്ലിയിലെ പ്രമുഖ ദളിത് നേതാവായ രാജ്കുമാർ ചൗഹാൻ.

ബിജെപിയിലേക്ക്

ബിജെപിയിലേക്ക്


കഴിഞ്ഞ വർഷം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പാണ് രാജ്കുമാർ ചൗഹാൻ കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തുന്നത്. ദില്ലിയിലെ മുൻ മന്ത്രി കൂടിയായ അദ്ദേഹത്തിന്റെ വരവ് ബിജെപിക്ക് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തിരുന്നു. 1993 മുതൽ 2013 വരെ തുടർച്ചയായ നാല് തവണ മംഗൾപൂരി നിയമസഭാ മണ്ഡലത്തിൽ നിന്നുമുള്ള എംഎൽഎ ആയിരുന്നു രാജ്കുമാർ ചൗഹാൻ.

സീറ്റ് നിഷേധിച്ചു

സീറ്റ് നിഷേധിച്ചു

ഷീലാ ദീക്ഷിത് സർക്കാരിൽ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള രാജ്കുമാർ ചൗഹാനെ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ നോർത്ത് വെസ്റ്റ് ദില്ലിയിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ അവസാന നിമിഷം അദ്ദേഹത്തിന് സീറ്റ് നിഷേധിച്ചു. ഇതിൽ പ്രതിഷേധിച്ച് പാർട്ടി വിട്ട ചൗഹാൻ മെയ് മാസത്തിൽ ബിജെപിയിൽ ചേർന്നു.

 കോൺഗ്രസിലേക്ക് മടക്കം

കോൺഗ്രസിലേക്ക് മടക്കം


രാജ്കുമാർ ചൗഹാൻ കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഉടൻ കോൺഗ്രസിലേക്ക് തിരികെപ്പോകുമെന്ന് വ്യക്തമാക്കിയത്. ' കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ ഓഫീസിൽ നിന്നും എനിക്ക് ഫോൺ വന്നു, സോണിയാജിയുമായി കൂടിക്കാഴ്ച നടത്തി. പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ചുകൂടെയെന്ന് എന്നോട് ചോദിച്ചു. സോണിയാജി ചോദിച്ചാൽ അവരോട് പറ്റില്ലെന്ന് പറയാൻ എനിക്ക് സാധിക്കില്ല. ആറ് തിരഞ്ഞെടുപ്പുകളിൽ പാർട്ടി എന്നെ മത്സരിപ്പിച്ചു, 3 തവണ മന്ത്രിയാക്കി'- രാജ്കുമാർ ചൗഹാൻ പറഞ്ഞു.

ബിജെപിക്ക് തിരിച്ചടി

ബിജെപിക്ക് തിരിച്ചടി

രാജ്കുമാർ ചൗഹാന്റെ മടങ്ങിപ്പോക്ക് ബിജെപിക്ക് തിരിച്ചടിയായിരിക്കുകയാണ്. നാല് തവണ എംഎൽഎ ആയി വിജയിച്ച മംഗോൾപൂരിയിൽ നിന്നും തന്നെ രാജ്കുമാർ ചൗഹാനെ ഇത്തവണ സ്ഥാനാർത്ഥിയാക്കാനായിരുന്നു ബിജെപിയുടെ നീക്കം. ദില്ലി തിരഞ്ഞെടുപ്പിൽ ബിജെപി പ്രകടന പത്രിക തയ്യാറാക്കാനുള്ള സമിതിയുടെ കൺവീനറായിരുന്നു രാജ്കുമാർ ചൗഹാൻ. കോൺഗ്രസ് ടിക്കറ്റിൽ ചൗഹാൻ ഇവിടെ നിന്നും മത്സരിച്ചേക്കുമെന്നാണ് സൂചന.

 നന്ദിയോടെ മടക്കം

നന്ദിയോടെ മടക്കം

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യമില്ലെന്ന് ദില്ലി ബിജെപി അധ്യക്ഷൻ മനോജ് തിവാരിയെ അറിയിച്ചിട്ടുണ്ടെന്ന് രാജ്കുമാർ ചൗഹാൻ നേരത്തെ വ്യക്തമാക്കിയിരുന്നു. കോൺഗ്രസിലേക്ക് മടങ്ങുകയാണെന്ന് രാജ്കുമാർ ചൗഹാൻ വ്യക്തമാക്കിയതിനെ പിന്നാലെ അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോണിൽ കിട്ടുന്നില്ലെന്ന് ബിജെപി നേതാക്കൾ പറയുന്നു.

 കൂടുതൽ പേർ തിരികെയത്തുന്നു

കൂടുതൽ പേർ തിരികെയത്തുന്നു

വർഷങ്ങൾക്ക് മുമ്പ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന മുൻ കേന്ദ്ര മന്ത്രി കൃഷ്ണ തിരാത്തും കഴിഞ്ഞ വർഷം കോൺഗ്രസിലേക്ക് മടങ്ങിയെത്തിയിരുന്നു. 2015ലെ നിയമസഭ തിരഞ്ഞെടുപ്പിൽ മക്കളിലൊരാൾക്ക് സീറ്റ് നൽകണമെന്ന ആവശ്യം നിഷേധിച്ചതിനെ തുടർന്നാണ് അദ്ദേഹം അന്ന് പാർട്ടി വിട്ടത്. കോൺഗ്രസിൽ നിന്നും ബിജെപിയിലെത്തിയ അരവിന്ദർ സിംഗ് ലൗവ്ലിവും ലോക്സഭ തിരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസിലേക്ക് മടങ്ങിയെത്തിയിരുന്നു.

 നിർണായകം

നിർണായകം

ലോക്സഭ തിരഞ്ഞെടുപ്പിൽ ദില്ലിയിലെ 7 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്. എന്നാൽ ലോക്സഭ തിരഞ്ഞെടുപ്പ് നടന്ന് മാസങ്ങൾക്ക് ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വൻ തിരിച്ചടി നേരിടേണ്ടി വന്നു. ജാർഖണ്ഡിലും മഹാരാഷ്ട്രയിലും ബിജെപിക്ക് അധികാരം നഷ്ടമായി. ഹരിയാണയിൽ ജെജെപിയുടെ പിന്തുണയോടെയാണ് സർക്കാർ രൂപീകരിച്ചത്. പൗരത്വ നിയമഭേദഗതി അടക്കമുള്ള വിഷയങ്ങളിൽ പ്രതിഷേധം അലയടിക്കുന്ന സാഹചര്യത്തിൽ ദില്ലി തിരഞ്ഞെടുപ്പ് ഫലം ബിജെപിക്ക് നിർണായകമാണ്.

English summary
Former Delhi minister Rajkumar Chauhan may quit BJP to rejoin Congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X