ദൂരദര്‍ശന്റെ ഗ്ലാമര്‍ അവതാരക തെങ്ങ് വീണ് മരിച്ചു... ഞെട്ടിക്കുന്ന വീഡിയോ...
ചെമ്പൂര്‍ (മുംബൈ): ദൂരദര്‍ശന്റെ അറിയപ്പെടുന്ന അവതാരകമാരില്‍ ഒരാളായിരുന്ന കാഞ്ചന്‍ നാഥ് അന്തരിച്ചു. 58 വയസ്സായിരുന്നു. പ്രഭാത സവാരിക്കിടെ തെങ്ങ് വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്നു ഇവര്‍.
മുംബൈ ചെമ്പൂരില്‍ വച്ചായിരുന്നു സംഭവം. കാഞ്ചന്‍ നാഥ് നടന്നുപോകുമ്പോള്‍ പെട്ടെന്ന് തെങ്ങ് കടപുഴകി വീഴുകയായിരുന്നു. കൃത്യം കാഞ്ചന്‍ നാഥിന്റെ മേലാണ് തെങ്ങ് വീണത്. ഇതിന്റെ വീഡിയോയും പുറത്ത് വന്നിട്ടുണ്ട്.

വ്യാഴാഴ്ച രാവിലെ ആയിരുന്നു അപകടം സംഭവിച്ചത്. നാട്ടുകാര്‍ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തി കാഞ്ചന്‍ നാഥിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ ഒടുവില്‍ മരണം സംഭവിക്കുകയായിരുന്നു.
യോഗ അധ്യാപിക കൂടി ആയിരുന്നു കാഞ്ചന്‍ നാഥ്. അപകടത്തിന്റെ ദൃശ്യങ്ങള്‍ സമീപത്ത കടയിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിക്കുന്നുണ്ട്.












Click it and Unblock the Notifications