കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷഹീന്‍ ബാഗ് പ്രതിനിധീകരിക്കുന്നത് ഗാന്ധിജിയുടെ സത്ത; പി ചിദംബരം

  • By S Swetha
Google Oneindia Malayalam News

ചെന്നൈ: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാരിനെ കടന്നാക്രമിച്ച് മുന്‍ കേന്ദ്ര ധനകാര്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരം. യഥാര്‍ത്ഥ തുക്കഡെ തുക്കഡെ സംഘമാണ് ഇപ്പോള്‍ രാജ്യം ഭരിക്കുന്നതെന്ന് ചിദംബരം പറഞ്ഞു. ട്വിറ്ററിലാണ് ചിദംബരത്തിന്റെ പ്രതികരണം. ദില്ലിയില്‍ ഷഹീന്‍ ബാഗ് ഉണ്ടാകില്ലെന്നും അതിനായി വോട്ടര്‍മാര്‍ ഫെബ്രുവരി എട്ടിന് ബിജെപിയുടെ താമര ചിഹ്നം അമര്‍ത്തണമെന്നും അമിത് ഷാ ശനിയാഴ്ച പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായാണ് ചിദംബരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

കണ്ടിട്ട് സഹിക്കുന്നില്ല, വീട്ടുതടങ്കലിൽ താടി നീട്ടിയ ഒമർ അബ്ദുളളയ്ക്ക് ഷേവിംഗ് സെറ്റയച്ച് ബിജെപി!കണ്ടിട്ട് സഹിക്കുന്നില്ല, വീട്ടുതടങ്കലിൽ താടി നീട്ടിയ ഒമർ അബ്ദുളളയ്ക്ക് ഷേവിംഗ് സെറ്റയച്ച് ബിജെപി!

ഷഹീന്‍ ബാഗിലെ സമരം തുക്കടെ തുക്കടെ സംഘമാണ് നയിക്കുന്നതെന്നാണ് നിയമ മന്ത്രി ഇപ്പോള്‍ പറയുന്നത്. എന്നാല്‍ മതത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന ഭരണകക്ഷിയാണ് യഥാര്‍ത്ഥ തുക്കടെ തുക്കടെ സംഘം. ഗാന്ധിജിയെ നിന്ദിക്കുന്നവര്‍ തന്നെയാണ് ഷഹീന്‍ബാഗിലെ പ്രതിഷേധത്തെയും അധിക്ഷേപിക്കുന്നത്. ഷഹീന്‍ ബാഗ് പ്രതിനിധീകരിക്കുന്നത് ഗാന്ധിജിയുടെ സത്തയാണെന്നും ചിദംബരം പറഞ്ഞു.

pchidambaram-1

ബാബര്‍പൂര്‍ നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുന്നതിനിടെയാണ് ഷഹീന്‍ ബാഗിലെ സമരത്തെ തള്ളി അമിത് ഷാ രംഗത്തെത്തിയത്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് നല്‍കുന്ന വോട്ട് ദില്ലിയെയും രാജ്യത്തെയും സുരക്ഷിതമാക്കുമെന്നും ഷഹീന്‍ ബാഗ് പോലുള്ള ആയിരക്കണക്കിന് സംഭവങ്ങള്‍ തടയുമെന്നും ഷാ പറഞ്ഞു. അതിനാല്‍ ഫെബ്രുവരി എട്ടിന് ഇവിഎമ്മിന്റെ ബട്ടണ്‍ അമര്‍ത്തുമ്പോള്‍, നിങ്ങളുടെ പ്രതിഷേധം അറിയിക്കുക. ഇതിന്റെ പ്രതിഫലനം ഷഹീന്‍ ബാഗിലായിരിക്കുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. ഷായുടെ പരാമര്‍ശത്തിന് രൂക്ഷമായ പ്രതികരണവുമായാണ് ചിദംബരം രംഗത്തെത്തിയത്. ഷഹീന്‍ ബാഗില്‍ നിന്നും രക്ഷപ്പെടാനാണ് ആഭ്യന്തര മന്ത്രി വോട്ട് തേടുന്നതെന്ന് ചിദംബരം ആരോപിച്ചു. ഷഹീന്‍ ബാഗില്‍ നിന്ന് രക്ഷപ്പെടുന്നത് അഹിംസയെയും സത്യാഗ്രഹത്തെയും ഒഴിവാക്കുന്നതിനു തുല്യമാണെന്നും ചിദംബരം പറഞ്ഞു.


വിവാദമായ പൗരത്വ ഭേദഗതി നിയമത്തെയും ദേശീയ പൗരത്വ രജിസ്റ്ററിനെയും എതിര്‍ക്കുന്നവര്‍ ഒരു മാസത്തിലേറെയായി രാജ്യ തലസ്ഥാനത്തെ ഷഹീന്‍ ബാഗില്‍ പ്രതിഷേധം സമരം നടത്തുകയാണ്. പുതിയ പൗരത്വ നിയമം പിന്‍വലിക്കാനും എന്‍ആര്‍സി ഇല്ലാതാക്കുകയും ചെയ്യുന്നത് വരെ പ്രക്ഷോഭം തുടരുമെന്ന് സമരക്കാര്‍ പറയുന്നു.

English summary
Former FM P Chidambaram about Shaheen bagh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X