കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദേശകാര്യ മന്ത്രിയായി സുഷമ സ്വരാജ് ഇല്ല! മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ മന്ത്രി

  • By
Google Oneindia Malayalam News

ദില്ലി: രണ്ടാം മോദി സര്‍ക്കാരിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. ദൈവനാമത്തില്‍ സത്യപ്രതിജ്ഞ ചെയ്താണ് മോദി അധികാരമേറ്റത്. മോദിക്ക് പിന്നാലെ രണ്ടാമനായി രാജ് നാഥ് സിങ്ങും സത്യപ്രതിജ്ഞ ചെയ്തു. മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ ഇത്തവണ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ട്.

സസ്പെന്‍സ് അവസാനിപ്പിച്ച് സത്യപ്രതിജ്ഞ ചെയ്ത് അമിത് ഷാ!! ഇനി ഭരണക്കരുത്തില്‍!സസ്പെന്‍സ് അവസാനിപ്പിച്ച് സത്യപ്രതിജ്ഞ ചെയ്ത് അമിത് ഷാ!! ഇനി ഭരണക്കരുത്തില്‍!

മന്ത്രിസഭയില്‍ പഴയ അംഗങ്ങള്‍ ഇടംപിടിച്ചെങ്കിലും ഇത്തവണ സുഷമ സ്വാരാജ് മന്ത്രിസഭയില്‍ ഇല്ല. അതേസമയം അവര്‍ സത്യപ്രതിജ്ഞാ ചടങ്ങിന് എത്തിയിരുന്നു.രാജ്നാഥ് സിങ്ങ് തന്നെയായിരിക്കും ഇത്തവണയും ആഭ്യന്തര മന്ത്രി. മന്ത്രിസഭയില്‍ ഇടംപിടിച്ച അമിത് ഷാ ഏത് വകുപ്പുകള്‍ കൈകാര്യം ചെയ്യും എന്നത് വ്യക്തമല്ല. പ്രതിരോധമോ ധനകാര്യ വകുപ്പോ കൈകാര്യം ചെയ്യുമെന്നാണ് കണക്കാക്കപ്പെടുന്നത്.

jayashankar

സത്യപ്രതിജ്ഞാ ചടങ്ങുകള്‍ പുരോഗമിക്കുകയാണ്. സഹമന്ത്രിമാര്‍ ഉള്‍പ്പടെ 50-60 പേരാകും നരേന്ദ്ര മോദിക്കൊപ്പം ഇന്ന് സത്യപ്രതിജ്ഞ ചെയ്യുക. സഖ്യകക്ഷികളില്‍ നിന്ന് 8 മുതല്‍ പത്തുവരെ പേര്‍ക്ക് മന്ത്രിസ്ഥാനം കിട്ടിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. . കഴിഞ്ഞ മന്ത്രിസഭയിലെ പ്രമുഖരായ രവിശങ്കര്‍ പ്രസാദ്, നരേന്ദ്ര സിങ് തോമസ്, അര്‍ജുന്‍ റാം മേഘാല്‍, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാസ് ജാവേഡ്ക്കര്‍, സ്മൃതി ഇറാനി, അനുപ്രിയ പട്ടേല്‍ എന്നിവര്‍ മന്ത്രിമാരായി തുടരും.

English summary
Modi Sarkar 2.0: sushama swaraj wont be in cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X