കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു; ബിജെപിയില്‍ ശക്തന്‍, പിന്നീട് രാജി

Google Oneindia Malayalam News

ഗാന്ധിനഗര്‍: ഗുജറാത്ത് മുന്‍ മുഖ്യമന്ത്രി കേശുഭായ് പട്ടേല്‍ അന്തരിച്ചു. അഹമ്മദാബാദിലെ ആശുപത്രിയില്‍ വച്ചാണ് അന്ത്യം. 92 വയസായിരുന്നു. മുതിര്‍ന്ന ബിജെപി നേതാവും രണ്ടുതവണ ഗുജറാത്ത് മുഖ്യമന്ത്രിയായ വ്യക്തിയുമാണ് കേശ്ഭായ് പട്ടേല്‍. ശ്വാസ തടസം കാരണം കുറച്ച് നാളായി ചികില്‍സയിലായിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മരിച്ചത്. കഴിഞ്ഞ മാസം ഇദ്ദേഹത്തിന് കൊറോണ രോഗം ബാധിച്ചിരുന്നു. രോഗലക്ഷണങ്ങളുണ്ടായിരുന്നില്ല. പരിശോധന നടത്തിയ വേളയിലാണ് രോഗം സ്ഥിരീകരിച്ചത്.

k

1995ലും 1998 മുതല്‍ 2001 വരെയുമാണ് കേശഭായ് പട്ടേല്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നത്. ആറ് തവണ ഗുജറാത്ത് നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980കളില്‍ ബിജെപിയുടെ ശക്തനായ നേതാവായിരുന്നു ഇദ്ദേഹം. 2012ല്‍ ബിജെപിയുമായി ഉടക്കി പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചു. ശേഷം ഗുജറാത്ത് പരിവര്‍ത്തന്‍ പാര്‍ട്ടി രൂപീകരിച്ചു. 2012ലും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. പക്ഷേ അനാരോഗ്യം കാരണം 2014ല്‍ രാജിവയ്ക്കുകയായിരുന്നു. കേശുഭായ് പട്ടേലിന്റെ രാഷ്ട്രീയമായ പതന കാലഘട്ടമാണ് നരേന്ദ്ര മോദിയുടെ വളര്‍ച്ചയുടെ കാലമെന്ന് പറയാറുണ്ട്. കേശുഭായ് പട്ടേലിന് ശേഷം ഗുജറാത്ത് മുഖ്യമന്ത്രിയായത് നരേന്ദ്ര മോദിയാണ്.

ഒരേ സ്വരത്തില്‍ സൗദിയും ഇറാനും; ഞെട്ടി പാകിസ്താന്‍, ഇനി ഇന്ത്യയോടൊപ്പം, കടന്നുകയറാന്‍ തുര്‍ക്കിഒരേ സ്വരത്തില്‍ സൗദിയും ഇറാനും; ഞെട്ടി പാകിസ്താന്‍, ഇനി ഇന്ത്യയോടൊപ്പം, കടന്നുകയറാന്‍ തുര്‍ക്കി

Recommended Video

cmsvideo
Indian Vaccine അവസാനഘട്ട പരീക്ഷണത്തില്‍ | Oneindia Malayalam

ഗുജറാത്തിലെ ജുനാഗഡ് ജില്ലയിലുള്ള വിസവാദറില്‍ 1928ലാണ് കേശുഭായ് പട്ടേല്‍ ജനിച്ചത്. 1945ല്‍ ആര്‍എസ്എസില്‍ ചേര്‍ന്നു. അടിയന്തരാവസ്ഥാ കാലത്ത് ജയിലിലായി. ബിജെപിയുടെ ആദ്യ രൂപമായ ജനസംഘത്തോടൊപ്പം ചേര്‍ന്നാണ് രാഷ്ട്രീയരംഗത്ത് ഇറങ്ങിയത്. 1975ല്‍ ജനസംഘം-കോണ്‍ഗ്രസ് (ഒ) വിഭാഗവും ചേര്‍ന്ന് ഗുജറാത്തില്‍ അധികാരത്തിലെത്തി. അടിയന്തരാവസ്ഥയ്ക്ക് ശേഷം രാജ്‌കോട്ടില്‍ നിന്ന് ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1980ല്‍ ജനസംഘം പിരിച്ചുവിടുകയും ബിജെപി രൂപീകരിക്കുകയും ചെയ്തപ്പോള്‍ ഗുജറാത്തില്‍ ബിജെപിയുടെ മുതിര്‍ന്ന സംഘാടകനായിരുന്നു കേശുഭായ് പട്ടേല്‍. പിന്നീട് ഗുജറാത്ത് ഉപമുഖ്യമന്ത്രിയായി. ശേഷം മുഖ്യമന്ത്രിയുമായി.

English summary
Former Gujarat Chief Minister Keshubhai Patel has passed away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X