കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗുജറാത്തില്‍ ട്വിസ്റ്റ്: ശങ്കര്‍സിങ് വഗേല കോണ്‍ഗ്രസിലേക്കോ? ക്രോസ് വോട്ടിങില്‍ മനംമടുത്തു രാജിവച്ചു

  • By Desk
Google Oneindia Malayalam News

ഗാന്ധിനഗര്‍: രാജ്യസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ ഗുജറാത്ത് രാഷ്ട്രീയത്തില്‍ പുതിയ മാറ്റങ്ങള്‍. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ശങ്കര്‍ സിങ് വഗേല എന്‍സിപിയില്‍ നിന്ന് രാജിവച്ചു. പാര്‍ട്ടി എംഎല്‍എ വിപ്പ് ലംഘിച്ച് കോണ്‍ഗ്രസിനെതിരെ വോട്ട് ചെയ്തതാണ് അദ്ദേഹത്തിന്റെ രാജിക്ക് കാരണം. രാഷ്ട്രീയത്തില്‍ ഇനിയും തുടരുമെന്ന് വ്യക്തമാക്കിയ ശങ്കര്‍ സിങ് വഗേല ഏതെങ്കിലും പാര്‍ട്ടിയില്‍ ചേരുമോ എന്ന കാര്യം വ്യക്തമാക്കിയില്ല. അതേസമയം, വഗേല തന്റെ പഴയ പാര്‍ട്ടിയായ കോണ്‍ഗ്രസില്‍ തിരിച്ചെത്തുമെന്ന് പ്രചാരണമുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ...

തിങ്കഴാഴ്ച ഉച്ചയ്ക്ക്

തിങ്കഴാഴ്ച ഉച്ചയ്ക്ക്

തിങ്കഴാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ശങ്കര്‍ സിങ് വഗേല എന്‍സിപിയില്‍ നിന്ന് ഔദ്യോഗികമായി രാജിവച്ചത്. ഇദ്ദേഹം നേരത്തെ ഗുജറാത്തിലെ എന്‍സിപി അധ്യക്ഷനായിരുന്നു. അടുത്തിടെയാണ് ദേശീയ നേതൃത്വം വഗേലയെ മാറ്റിയതും ജയന്ത് പാട്ടീലിനെ അധ്യക്ഷനാക്കിയതും. ഇതില്‍ കടുത്ത അതൃപ്തിയിലായിരുന്നു വഗേല.

Recommended Video

cmsvideo
BJP pursuing patch-up with NPP to secure government in Manipur | Oneindia Malayalam
എന്‍സിപി തീരുമാനം

എന്‍സിപി തീരുമാനം

തൊട്ടുപിന്നാലെയാണ് ഗുജറാത്തില്‍ നാല് രാജ്യസഭാ സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്നത്. ബിജെപിക്കെതിരെ വോട്ട് ചെയ്യണമെന്നായിരുന്നു എന്‍സിപി തീരുമാനം. പ്രത്യേക നിര്‍ദേശം പാര്‍ട്ടി എംഎല്‍എക്ക് നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ എംഎല്‍എ ഇത് ലംഘിച്ചു.

ഫലം മൂന്ന്-രണ്ട്

ഫലം മൂന്ന്-രണ്ട്

ഗുജറാത്ത് നിയമസഭയില്‍ എന്‍സിപിയുടെ ഏക എംഎല്‍എയാണ് കന്താല്‍ ജഡേജ. ഇദ്ദേഹം വിപ്പ് ലംഘിച്ച് ക്രോസ് വോട്ട് ചെയ്തു. തുടര്‍ന്ന് മൂന്ന് സീറ്റില്‍ ബിജെപിയും ഒരു സീറ്റില്‍ കോണ്‍ഗ്രസും ജയിച്ചു. കോണ്‍ഗ്രസിന് നേരിയ വോട്ടുകള്‍ക്കാണ് രണ്ടാമത്തെ സീറ്റ് നഷ്ടമായത്.

നിലപാടിനോട് യോജിച്ചില്ല

നിലപാടിനോട് യോജിച്ചില്ല

എട്ട് കോണ്‍ഗ്രസ് എംഎല്‍എമാര്‍ അടുത്തിടെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചിരുന്നു. ഇതാണ് മൂന്ന് സീറ്റില്‍ ബിജെപിക്ക് ജയിക്കാന്‍ സഹായകമായത്. കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന് ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിരുന്നു. പാര്‍ട്ടി നിലപാടിനോട് യോജിക്കാത്ത എംഎല്‍എയുടെ നടപടിയെ വഗേല വിമര്‍ശിച്ചു.

 എന്‍സിപി നോട്ടീസ് നല്‍കി

എന്‍സിപി നോട്ടീസ് നല്‍കി

ജഡേജക്ക് എന്‍സിപി നോട്ടീസ് നല്‍കിയിട്ടുണ്ട്. പാര്‍ട്ടി നിര്‍ദേശം ലംഘിച്ച ജഡേജക്കെതിരെ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനിടെയാണ് എല്ലാവരെയും ഞെട്ടിച്ച് വഗേല രാജിപ്രഖ്യാപിച്ചത്. രാജിക്കത്ത് അദ്ദേഹം ശരദ് പവാറിന് അയക്കുകയും ചെയ്തു.

കോണ്‍ഗ്രസില്‍ തിരിച്ചെത്തുമോ

കോണ്‍ഗ്രസില്‍ തിരിച്ചെത്തുമോ

79കാരനായ വഗേല ഗുജറാത്തിന്റെ മുന്‍ മുഖ്യമന്ത്രിയാണ്. ബിജെപി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിക്കുന്ന വ്യക്തിയുമാണ്. പൊതുരംഗത്ത് തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ വഗേല കോണ്‍ഗ്രസില്‍ തിരിച്ചെത്തുമോ എന്ന ചോദ്യം ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമല്ല.

 സ്വന്തം പാര്‍ട്ടി രൂപീകരിച്ചേക്കും

സ്വന്തം പാര്‍ട്ടി രൂപീകരിച്ചേക്കും

ഗുജറാത്തില്‍ ഒട്ടേറെ അണികളുള്ള നേതാവാണ് ശങ്കര്‍ സിങ് വഗേല. തന്റെ അണികളോട് പ്രതിബദ്ധതയുണ്ടെന്നും അതുകൊണ്ടാണ് എന്‍സിപിയില്‍ നിന്ന് രാജിവയ്ക്കുന്നതെന്നും വഗേല കൂട്ടിച്ചേര്‍ത്തു. കോണ്‍ഗ്രസില്‍ ചേര്‍ന്നില്ലെങ്കില്‍ വഗേല സ്വന്തമായി പാര്‍ട്ടി രൂപീകരിക്കാനാണ് സാധ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബിജെപിയും കോണ്‍ഗ്രസും കടന്ന വഗേല

ബിജെപിയും കോണ്‍ഗ്രസും കടന്ന വഗേല

1980കളില്‍ ബിജെപിയിലിയാരുന്നു വഗേല. 1996ല്‍ ബിജെപിയില്‍ ഭിന്നതയുണ്ടായ വേളയിലാണ് അദ്ദേഹം ഗുജറാത്ത് മുഖ്യമന്ത്രിയായത്. സ്വന്തമായി കക്ഷി രൂപീകരിക്കുകയും ചെയ്തു. തൊട്ടടുത്ത വര്‍ഷം തന്റെ പാര്‍ട്ടിയെ വഗേല കോണ്‍ഗ്രസില്‍ ലയിപ്പിച്ചു. 2017ലാണ് കോണ്‍ഗ്രസ് വിട്ടത്. കഴിഞ്ഞ വര്‍ഷം എന്‍സിപിയില്‍ ചേരുകയും ചെയ്തു.

'സുരേന്ദര്‍ മോദി', രാഹുലിന്റെ ട്വീറ്റ് ട്രെന്‍ഡിങ്; പ്രതികരിച്ച് വെട്ടിലായി ബിജെപി നേതാക്കള്‍'സുരേന്ദര്‍ മോദി', രാഹുലിന്റെ ട്വീറ്റ് ട്രെന്‍ഡിങ്; പ്രതികരിച്ച് വെട്ടിലായി ബിജെപി നേതാക്കള്‍

സൗദിയുടെ മുഖംമാറ്റിയ ഭരണാധികാരി; 35കാരന്റെ അമ്പരപ്പിക്കും വളര്‍ച്ച, മുഹമ്മദ് ബിന്‍ സല്‍മാനെ കുറിച്ച്സൗദിയുടെ മുഖംമാറ്റിയ ഭരണാധികാരി; 35കാരന്റെ അമ്പരപ്പിക്കും വളര്‍ച്ച, മുഹമ്മദ് ബിന്‍ സല്‍മാനെ കുറിച്ച്

വിദേശികള്‍ക്ക് വാതില്‍ തുറന്നിട്ട് ദുബായ്; ജൂലൈ 7 മുതല്‍ ചിത്രം മാറും, ഉപാധികള്‍ ഇങ്ങനെ...വിദേശികള്‍ക്ക് വാതില്‍ തുറന്നിട്ട് ദുബായ്; ജൂലൈ 7 മുതല്‍ ചിത്രം മാറും, ഉപാധികള്‍ ഇങ്ങനെ...

English summary
Former Gujarat Chief Minister Shankersinh Vaghela Quits NCP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X