കോപ്പിയടിച്ച മുന്‍ കോണ്‍ഗ്രസ് എംഎല്‍എ പിടിയില്‍
ഹൈദരാബാദ്: പരീക്ഷയ്ക്ക് കോപ്പിയടിക്കുന്നതിനിടെ മുന്‍ കോണ്‍ഗ്രസ് എംഎല്‍എയെ കൈയ്യോടെ പിടികൂടി. മുന്‍ എംഎല്‍എ ഷെയ്ക്ക് മസ്താന്‍ വാലിയെയാണ് പിടികൂടിയത്. ഗുണ്ടൂര്‍ എസി കോളേജിലായിരുന്നു സംഭവം. എല്‍എല്‍ബി പരീക്ഷയ്ക്കിരിക്കുന്ന എംഎല്‍എ തുണ്ടുകടലാസുവെച്ചാണ് പരീക്ഷയെഴുതിയതെന്നാണ് റിപ്പോര്‍ട്ട്.
കോപ്പിയടിക്ക് പിടികൂടിയ എംഎല്‍എയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഗുണ്ടൂര്‍ അസംബ്ലി മണ്ഡലത്തെ പ്രതിനിധീകരിച്ച ഷെയ്ക്ക് മസ്താന്‍ വാലി 2014വരെ എംഎല്‍എ ആയിരുന്നു. നിലവില്‍ ആന്ധ്രപ്രദേശ് കോണ്‍ഗ്രസ് കമ്മറ്റി സെക്രട്ടറി കൂടിയാണ് ഷെയ്ക്ക് മസ്താന്‍.

ആദ്യവര്‍ഷ എല്‍എല്‍ബി പരീക്ഷയ്ക്കാണ് ഇദ്ദേഹം എസി കോളേജില്‍ ഹാജരായത്. പരീക്ഷയ്ക്കിടെ പരിശോധനയ്‌ക്കെത്തിയ ആചാര്യ നാഗാര്‍ജുന യൂണിവേഴ്‌സിറ്റിയിലെ സ്‌പെഷല്‍ സ്‌ക്വാഡ് എംഎല്‍എയെ തുണ്ടുകടലാസ് ഉള്‍പ്പെടെ പിടികൂടി. ഇയാളെ കൂടാതെ രണ്ടു പാര്‍ട്ടികളുടെ യൂത്ത് നേതാക്കന്മാരും കോപ്പിയടിക്ക് പിടിയിലായിട്ടുണ്ട്.
പരീക്ഷയ്ക്ക് പരിശീലനം നടത്താതെ രാഷ്ട്രീയ നേതാക്കള്‍ കോപ്പിയടിക്കുന്നത് ഇതാദ്യമായല്ലെന്നാണ് റിപ്പോര്‍ട്ട്. കോളേജ് അധികൃതരെയും ഇന്‍വിജിലേറ്റര്‍മാരെയും സ്വാധീനിച്ച് കോപ്പിയടി നടത്തുന്നത് പുതുമയുള്ള സംഭവമല്ല. എന്നാല്‍ യൂണിവേഴ്‌സിറ്റി സ്‌ക്വാഡ് പരിശോധനയ്‌ക്കെത്തിയതാണ് ഷെയ്ക്ക് മസ്താനും യൂത്ത് നേതാക്കള്‍ക്കും വിനയായത്.












Click it and Unblock the Notifications