കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സീറ്റ് നിക്ഷേധിച്ചതില്‍ പ്രതിഷേധിച്ച് രാഹുല്‍ ഗാന്ധിയുടെ വീടിനുമുന്നില്‍ യുവതിയുടെ കുത്തിയിരിപ്പ് സമരം..കൂട്ടിന് ഭര്‍ത്താവും..നാടകീയ രംഗങ്ങള്‍

  • By Desk
Google Oneindia Malayalam News

ഹൈദരാബാദ്: സീറ്റ് നിക്ഷേധിച്ചതിനെ തുടര്‍ന്ന് രാഹുല്‍ ഗാന്ധിയുടെ വീടിനുമുന്നില്‍ കുത്തിയിരിപ്പ് സമരവുമായി ഹൈദരാബാദിലെ മുന്‍ മേയര്‍ ബന്ദ കാര്‍ത്തിക റെഡ്ഢി. കോണ്‍ഗ്രസ് ടിക്കറ്റില്‍ സെക്കന്ദരാബാദില്‍ മത്സരിക്കാനായാണ് രാഹുല്‍ ഗാന്ധിയുടെ ദില്ലിയിലെ വസതിക്കു മുന്നില്‍ കാര്‍ത്തികയും ഭര്‍ത്താവും കുത്തിയിരിപ്പ് സമരം നടത്തിയത്.

ആക്രമിക്കപ്പെട്ട നടിയല്ല മാപ്പ് പറയേണ്ടത്, അമ്മയിൽ പുതിയ വിവാദത്തിന് തിരി കൊളുത്തി ജഗദീഷ്!ആക്രമിക്കപ്പെട്ട നടിയല്ല മാപ്പ് പറയേണ്ടത്, അമ്മയിൽ പുതിയ വിവാദത്തിന് തിരി കൊളുത്തി ജഗദീഷ്!

അഞ്ച് മണിക്കൂര്‍ തുടര്‍ന്ന സമരത്തിനുശേഷം മുന്‍ മേയര്‍ പാര്‍ട്ടി തനിക്ക് സീറ്റ് നിക്ഷേധിച്ചെന്നും സെക്കന്ദരാബാദ് മണ്ഡലത്തില്‍ അല്ലാത്ത ഒരാള്‍ക്ക് സീറ്റ് വാഗ്ദാനം ചെയ്‌തെന്നും മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ സെക്കന്ദരാബാദില്‍ ഇനിയും സ്ഥാനാര്‍ഥിയെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിട്ടില്ല.

rahul-gandhi8

പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിച്ചിട്ടും കോണ്‍ഗ്രസ് തന്റെ അദ്ധ്വാനത്തെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും അവര്‍ ആരോപിച്ചു.2014ല്‍ സീറ്റ് ജയസുധയ്ക്ക നല്കിയപ്പോള്‍ അവരെ പിന്തുണയ്ക്കുകയായിരുന്നു.മേയറായ കാലയളവില്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനുവേണ്ടി 24 മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചിരുന്നു.30 വര്‍ഷമായി തന്റെ ഭര്‍ത്താവ് പാര്‍ട്ടിക്കായി പ്രവര്‍ത്തിക്കുകയാണെന്നും കാര്‍ത്തിക പറഞ്ഞു.ഒരു വനിതയ്ക്ക സീറ്റ് നിക്ഷേധിക്കുന്നതിലൂടെ കോണ്‍ഗ്രസ് എന്താണ് പറയുന്നതെന്നും അവര്‍ ചോദിക്കുന്നു.

75 സ്ഥാനാര്‍ത്ഥികളുള്ള സ്ഥാനാര്‍്ഥിപട്ടിക കോണ്‍ഗ്രസ് പുറത്തുവിട്ടിരുന്നു.പല പ്രമുഖര്‍ക്കും സീറ്റ് നിക്ഷേധിച്ചതോടെ പാര്‍ട്ടി വിടുന്നതിനും ഒറ്റയ്ക്ക് മത്സരിക്കുമെന്നും ഭീഷണികള്‍ ഉണ്ടായിരുന്നു.മുന്‍ മന്ത്രി സബിത ഇന്ദ്ര റെഡ്ഢിയുടെ മകന്‍ കാര്‍ത്തിക് റെഡ്ഡി സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് പാര്‍ട്ടിക്ക രാജിക്കത്ത് കൈമാറിയിരുന്നു.രാജേന്ദ്രനഗറില്‍ സീറ്റ് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കാര്‍ത്തിക്.എന്നാല്‍ തെലുങ്കുദേശം പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി ഗണേഷ് ഗുപതയ്ക്ക് കോണ്‍ഗ്രസ് ടിഡിപി സഖയത്തില്‍ നറുക്കു വീണു.

കോണ്‍ഗ്രസ്,ടിഡിപി,ടിജെഎസ്,സിപിഐ മഹാ സഖ്യമാണ് ഇത്തവണ തെലങ്കാനയില്‍.കോണ്‍ഗ്രസ് വക്താവ് മന്നെ കൃഷ്ണക് സീറ്റ് നിക്ഷേധിച്ചതോടെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.ഇതോടെ സീറ്റിനായുള്ള മുറവിളി കൂടുകയാണ് കോ

English summary
former hyderabad mayor protest in front of rahul gandhis residence
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X