അഗസ്റ്റ വെസ്റ്റ്ലാന്‍ഡ്: ത്യാഗി തത്കാലം രക്ഷപ്പെട്ടു, സിബിഐക്ക് തെളിവില്ലേ?
അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ വ്യോമസേന മേധാവി എസ്പി ത്യാഗിക്ക് ജാമ്യം അനുവദിച്ചു. ദില്ലി പാട്യാല ഹൗസ് കോടതിയാണ് ത്യാഗിക്ക് ജാമ്യം അനുവദിച്ചത്.
ദില്ലി : അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ വ്യോമസേന മേധാവി എസ്പി ത്യാഗിക്ക് ജാമ്യം അനുവദിച്ചു. ദില്ലി പാട്യാല ഹൗസ് കോടതിയാണ് ത്യാഗിക്ക് ജാമ്യം അനുവദിച്ചത്.
ത്യാഗിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സിബിഐ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. രണ്ട് ലക്ഷം രൂപ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടു പോകരുതെന്ന നിര്‍ദേശവുമുണ്ട്. കേസില്‍ അറസ്റ്റിലായ ത്യാഗിയുടെ ബന്ധുക്കള്‍കൂടിയായ സഞ്ജീവ് ത്യാഗി, ഗൗതം ഖൈതാന്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി ജനുവരി നാലിന് പരിഗണിക്കും.

അഞ്ച് ദിവസം സിബിഐ
ഡിസംബര്‍ ഒമ്പതിനാണ് കേസില്‍ ത്യാഗി അറസ്ററിലായത്. അറസ്റ്റിലായി 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. അഞ്ച് ദിവസം ത്യാഗി സിബിഐ കസ്റ്റഡിയിലായിരുന്നു. അതിനു ശേഷം അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് അയച്ചിരുന്നു.

തെളിവ് നശിപ്പിക്കും
നേരത്തെ ഡിസംബര്‍ 23ന് കേസ് പരിഗണിച്ചപ്പോള്‍ മൂന്നു പേര്‍ക്കും ജാമ്യം അനുവദിക്കരുതെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിക്കുമെന്നായിരുന്നു സിബിഐയുടെ വാദം.

അന്വേഷണം പുരോഗമിക്കുന്നു
കേസില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. അറസ്റ്റിലായവര്‍ ഉന്നതബന്ധമുള്ളവരാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും സിബിഐ വ്യക്തമാക്കി. ജാമ്യം ലഭിച്ചാല്‍ ഇവര്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവ് നശിപ്പിക്കുമെന്നും സിബിഐ പറയുന്നു.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം
അന്വേഷണം അനിര്ണായക ഘട്ടത്തിലാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും സിബിഐ.

ത്യാഗി സഹകരിക്കുന്നു
കേസില്‍ സിബിഐക്ക് പുതിയ തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ത്യാഗിയുടെ അഭിഭാഷക മേനക ഗുരുസ്വാമി കോടതിയെ അറിയിച്ചു. ത്യാഗിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ മരവിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.അന്വേഷണവുമായി ത്യാഗി സഹകരിക്കുന്നുണ്ടെന്നും അവര്‍ കോടതിയെ റിയിച്ചു.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications