കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്: ത്യാഗി തത്കാലം രക്ഷപ്പെട്ടു, സിബിഐക്ക് തെളിവില്ലേ?

അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ വ്യോമസേന മേധാവി എസ്പി ത്യാഗിക്ക് ജാമ്യം അനുവദിച്ചു. ദില്ലി പാട്യാല ഹൗസ് കോടതിയാണ് ത്യാഗിക്ക് ജാമ്യം അനുവദിച്ചത്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി : അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ് അഴിമതിക്കേസില്‍ അറസ്റ്റിലായ മുന്‍ വ്യോമസേന മേധാവി എസ്പി ത്യാഗിക്ക് ജാമ്യം അനുവദിച്ചു. ദില്ലി പാട്യാല ഹൗസ് കോടതിയാണ് ത്യാഗിക്ക് ജാമ്യം അനുവദിച്ചത്.

ത്യാഗിക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുന്നതില്‍ സിബിഐ പരാജയപ്പെട്ട സാഹചര്യത്തിലാണ് ജാമ്യം ലഭിച്ചത്. രണ്ട് ലക്ഷം രൂപ ബോണ്ടിലാണ് ജാമ്യം അനുവദിച്ചത്. രാജ്യം വിട്ടു പോകരുതെന്ന നിര്‍ദേശവുമുണ്ട്. കേസില്‍ അറസ്റ്റിലായ ത്യാഗിയുടെ ബന്ധുക്കള്‍കൂടിയായ സഞ്ജീവ് ത്യാഗി, ഗൗതം ഖൈതാന്‍ എന്നിവരുടെ ജാമ്യാപേക്ഷ കോടതി ജനുവരി നാലിന് പരിഗണിക്കും.

 അഞ്ച് ദിവസം സിബിഐ

അഞ്ച് ദിവസം സിബിഐ

ഡിസംബര്‍ ഒമ്പതിനാണ് കേസില്‍ ത്യാഗി അറസ്‌ററിലായത്. അറസ്റ്റിലായി 17 ദിവസങ്ങള്‍ക്ക് ശേഷമാണ് ജാമ്യം ലഭിക്കുന്നത്. അഞ്ച് ദിവസം ത്യാഗി സിബിഐ കസ്റ്റഡിയിലായിരുന്നു. അതിനു ശേഷം അദ്ദേഹത്തെ തിഹാര്‍ ജയിലിലേക്ക് അയച്ചിരുന്നു.

തെളിവ് നശിപ്പിക്കും

തെളിവ് നശിപ്പിക്കും

നേരത്തെ ഡിസംബര്‍ 23ന് കേസ് പരിഗണിച്ചപ്പോള്‍ മൂന്നു പേര്‍ക്കും ജാമ്യം അനുവദിക്കരുതെന്ന് സിബിഐ കോടതിയെ അറിയിച്ചിരുന്നു. ജാമ്യം ലഭിച്ചാല്‍ തെളിവ് നശിപ്പിക്കുമെന്നായിരുന്നു സിബിഐയുടെ വാദം.

 അന്വേഷണം പുരോഗമിക്കുന്നു

അന്വേഷണം പുരോഗമിക്കുന്നു

കേസില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നാണ് സിബിഐ കോടതിയെ അറിയിച്ചത്. അറസ്റ്റിലായവര്‍ ഉന്നതബന്ധമുള്ളവരാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. മറ്റ് രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും സിബിഐ വ്യക്തമാക്കി. ജാമ്യം ലഭിച്ചാല്‍ ഇവര്‍ സാക്ഷികളെ സ്വാധീനിക്കുമെന്നും തെളിവ് നശിപ്പിക്കുമെന്നും സിബിഐ പറയുന്നു.

അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം

അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണം

അന്വേഷണം അനിര്‍ണായക ഘട്ടത്തിലാണെന്ന് സിബിഐ കോടതിയെ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും സിബിഐ.

 ത്യാഗി സഹകരിക്കുന്നു

ത്യാഗി സഹകരിക്കുന്നു

കേസില്‍ സിബിഐക്ക് പുതിയ തെളിവുകളൊന്നും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് ത്യാഗിയുടെ അഭിഭാഷക മേനക ഗുരുസ്വാമി കോടതിയെ അറിയിച്ചു. ത്യാഗിയുടെ ബാങ്ക് അക്കൗണ്ടുകള്‍ സിബിഐ മരവിപ്പിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.അന്വേഷണവുമായി ത്യാഗി സഹകരിക്കുന്നുണ്ടെന്നും അവര്‍ കോടതിയെ റിയിച്ചു.

English summary
Former Indian Air Force (IAF) chief SP Tyagi has been granted bail by a Delhi court today in relation to the AgustaWestland VVIP chopper deal scam.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X