കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പാത്തന്‍ കോട്ട് ഭീകരാക്രമണം: വ്യോമസേന ഉദ്യോഗസ്ഥന് പങ്കുണ്ടാകുമോ? സംശയിക്കുന്നതിലും കാര്യമുണ്ട്...

  • By Siniya
Google Oneindia Malayalam News

ദില്ലി: പാത്തന്‍കോട്ടയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് മലയാളി വ്യോമസേന മുന്‍ ഉദ്യോഗസ്ഥന്‍ കെ കെ രഞ്ജിത്തിന് ബന്ധമുണ്ടോയെന്ന് സംശയം. ഇതുമായി ബന്ധപ്പെട്ട് രഞ്ജിത്തിനെ പോലീസ് ചോദ്യം ചെയ്യും. പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിക്കു വേണ്ടി ചാരപ്രവര്‍ത്തനം നടത്തിയതിനാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്.

പാക് ചാരനെന്ന് കണ്ടെത്തിയ ഇയാള്‍ പ്രതിരോധ രംഗത്തെ വിലപ്പെട്ട പല വിവരങ്ങളും കൈമാറിയിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു യുവതിയാണ് രഞ്ജിത്തിനെ ചാരപ്രവൃര്‍ത്തിലേക്ക് എത്തിച്ചത്.

kk-ranjith

ഇന്ത്യ -യുകെ ഉഭയ കക്ഷി കരാറിന്റെ അടിസ്ഥാനത്തില്‍ രൂപീകരിച്ച ഓപ്പറേഷന്‍ ഇന്ദ്രധനുഷിനെ കുറിച്ചുള്ള വിവരങ്ങളെല്ലാം യുവതിക്ക് കൈമാറിയിട്ടുണ്ടെന്നാണ് രഞ്ജിത്ത് പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഇതിന്റെ അടിസ്ഥാനത്തിലാണ് പാത്തന്‍കോട്ടയില്‍ നടന്ന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യുന്നത്.

ദില്ലി പട്യാല ഹൗസ് കോടതിയില്‍ ഹാജരാക്കിയ രഞ്ജിത്തിന്റെ പോലീസ് കസ്റ്റഡി നാലാം തിയ്യതി വരെ നീട്ടിയിട്ടുണ്ട്. ശനിയാഴ്ച പുലര്‍ച്ചെയാണ് പഞ്ചാബിലെ പാത്തന്‍ കോട്ടയില്‍ ഭീകരാക്രമണം നടന്നത്. പോലീസ് സൂപ്രണ്ടിന്റെ വാഹനം തട്ടിയെടുത്ത് സൈനിക വേഷത്തിലെത്തിയ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. ആക്രമണത്തില്‍ നാലു ഭീകരുള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു.

English summary
Former IAF official to be quizzed by Delhi Police in custody in connection with attack in Pathankot
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X