20 വര്‍ഷം മോദിയുടെ നിഴലായി കൂടെ നിന്ന വിശ്വസ്തന്; മുന്‍ ഐഎഎസ് ഉദ്യോഗസ്ഥൻ ബിജെപിയില്‍ ചേര്‍ന്നു
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയോടൊപ്പം 20 വര്‍ഷം ജോലി ചെയ്ത വിശ്വസ്തനായ മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന് അരവിന്ദ് കുമാര്‍ ശര്‍മ്മ ബിജെപിയില്‍ ചേര്‍ന്നു. ഉത്തര്‍പ്രദേശില്‍ നിന്ന് പാര്‍ട്ടി അംഗത്വം സ്വീകരിച്ച അരവിന്ദ് കുമാര്‍ ശര്‍മ്മയ്ക്ക് സുപ്രധാന പദവി നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഇദ്ദേഹത്തെ ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് നടക്കുന്ന മത്സരിപ്പിച്ചേക്കുമെന്നും യോഗി ആദിത്യനാഥ് സര്‍ക്കാരില്‍ ഉന്നത പദവി നല്‍കിയേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.

2001ല്‍ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റപ്പോള്‍ അദ്ദേഹത്തിന്‍ഖെ സെക്രട്ടറിയായി അരവിന്ദ് കുമാര്‍ ശര്‍മ്മ പ്രവര്‍ത്തനം ആരംഭിച്ചു. ഗുജറാത്ത് ഇന്‍ഫ്രാസ്ട്രെക്ചര്‍ ഡവലെപ്പ്മെന്റ് ബോര്‍ഡിന്റെ ചീഫ് എക്സിക്യൂട്ടീവ് ആയിരുന്നു അരവിന്ദ് കുമാര്‍ ശര്‍മ്മ. 2014ല്‍ ആണ് ഇദ്ദേഹം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ചുമതലയേല്‍ക്കുന്നത്. മൈക്രോ സ്മോള്‍ മീഡിയം എന്റര്‍പ്രൈസസ് വകുപ്പില്‍ സെക്രട്ടറിയായിരുന്നു ശര്‍മ്മ. ഇദ്ദേഹം സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുകയായിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ടായിരുന്നു ശര്‍മ്മയുടെ പിരിഞ്ഞുപോക്ക്.
ഉത്തര്‍പ്രദേശിലെ മൗസവ് സ്വദേശിയാണ് ശര്‍മ്മ. 1988 ഗുജറാത്ത് കേഡറിലാണ് ശര്‍മ്മ സര്‍വീസ് ആരംഭിച്ചത്. അതേസമയം. ഉത്തര്‍പ്രദേശ് ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ 12 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 28നാണ് നടക്കുക. ഈ തിരഞ്ഞെടുപ്പില്‍ ശര്‍മ്മ മത്സരിക്കുമെന്നാണ് സൂചന.
-
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
ബി ഗോപാലകൃഷ്ണന് കുരുങ്ങുമോ? വീഡിയോ പരിശോധിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്, പുതിയ വിവരം -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
രാജീവ് ഗാന്ധിയുടെ സോറി- ‘ഡീൽ’ ആരോപണം ചൂടുപിടിക്കുമ്പോൾ മൂന്നര പതിറ്റാണ്ടിനിപ്പുറവും ലൈവായി ‘കോലീബി സഖ്യം’ -
'ഹോർമുസ് കടലിടുക്ക് തുറക്കേണ്ടത് ലോകത്തിൻ്റെ ആവശ്യം';ഫോണിൽ സംസാരിച്ച് മോദിയും ട്രംപും -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
ശരത് കുമാര്‍ വീണ്ടും വാര്‍ത്തകളില്‍; ബിജെപി വിടുമെന്ന് പ്രചാരണം, സുപ്രധാന യോഗം വിളിച്ച് നടന് -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
ഊര്‍ജ പ്രതിസന്ധി; അവലോകന യോഗവുമായി പ്രധാനമന്ത്രി; ആഭ്യന്തര വിപണിയില്‍ ക്ഷാമം ഉണ്ടാകരുതെന്ന് നിര്‍ദേശം












Click it and Unblock the Notifications